കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിക്ഷേപിക്കാം ഏഴിടത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ആരോഗ്യ-വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു നീക്കുപോക്കിനും തയ്യാറല്ല മാതാപിതാക്കള്‍. വിവാഹമോ പഠനമോ എന്തുമാവട്ടെ ഇന്ത്യയില്‍ കുട്ടികളുടെ ഭാവിക്കായി കരുതിവെക്കാന്‍ ഒരുപാട് നിക്ഷേപപദ്ധതികളുണ്ട്.

 

എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നത് മാതാപിതാക്കളുടെ താല്‍പര്യമാണ്. എങ്കിലും നിക്ഷേപിക്കുമ്പോള്‍ ആവശ്യങ്ങള്‍ക്കുള്ള തുക ലഭിക്കുമെന്ന് ഉറപ്പ് വരുത്തണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

പണപ്പെരുപ്പ നിരക്ക്
ഭാവിയിലേക്ക് നിക്ഷേപിക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് നോക്കണം. വളരുന്ന ഒരു രാജ്യത്തില്‍ പണപ്പെരുപ്പ നിരക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

വിദ്യാഭ്യാസം ഇന്ത്യക്കകത്തോ വിദേശത്തോ
വിദേശപഠനത്തിന് കുട്ടികളെ അയക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ പ്ലാനുകള്‍ പുനപരിശോധിക്കണം.

വരുമാനം
പ്രായം,വരുമാനം,നഷ്ടസാധ്യത എന്നിവ കണക്കിലെടുത്ത് വേണം നിക്ഷേപം തീരുമാനിക്കാന്‍.

നിങ്ങളുടെ സമ്പാദ്യങ്ങള്‍ നിക്ഷേപിക്കാന്‍ ഏഴ് മികച്ച നിക്ഷേപമാര്‍ഗങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. വൈവിധ്യം സൂക്ഷിക്കുന്നത് എപ്പോഴും മികച്ച വരവ് നല്‍കും.

മ്യൂച്ച്വല്‍ ഫണ്ട് സിപ്

മ്യൂച്ച്വല്‍ ഫണ്ട് സിപ്

സിപിലൂടെ മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ട സമ്പത്ത് നല്‍കും. സ്ഥിരമായി കൃത്യതുക വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നത് പോര്‍ട്ടഫോളിയോ ബാലന്‍സ് ചെയ്യാന്‍ സഹായിക്കും.

ഇക്യുറ്റി മ്യൂച്ച്വല്‍ ഫണ്ടുകള്‍

ഇക്യുറ്റി മ്യൂച്ച്വല്‍ ഫണ്ടുകള്‍

യുവനിക്ഷേപകനാണ് നിങ്ങളെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടത്ര സമയമുണ്ടെങ്കില്‍ ദീര്‍ഘകാലത്തേക്ക് വരവ് നല്‍കുന്ന ഇക്യുറ്റി മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.

പിപിഎഫ്

പിപിഎഫ്

കുഞ്ഞുങ്ങളുടെ ഭാവിക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് വളരെ സുരക്ഷിതമായ ഒരു വഴിയാണ്. ആദായനികുതി വകുപ്പ് 80 സിയുടെ പരിധിയില്‍ വരുന്നതുകൊണ്ട് കുറെ മെച്ചങ്ങളുണ്ടിതിന്.
നിക്ഷേപകാലയളവ് 15 വര്‍ഷമാണ്. വരവ് നികുതി രഹിതവുമാണ്.

ഇന്‍ഷുറന്‍സ് സുരക്ഷ

ഇന്‍ഷുറന്‍സ് സുരക്ഷ

കുട്ടികളുടെ ഭാവിയിലെ ചിലവുകള്‍ കണക്കിലെടുക്കുന്ന ഒരുപാട് പോളിസികളുണ്ട്. കുട്ടികള്‍ക്ക് 18-26 വയസാവുമ്പോള്‍ പണം ലഭിക്കും. ഇവയില്‍ നിന്നുള്ള ആദായം വളരെ കുറവായിരിക്കും.

സുകന്യ സമൃദ്ധി പദ്ധതി

സുകന്യ സമൃദ്ധി പദ്ധതി

നിങ്ങള്‍ക്ക ഒരു പെണ്‍കുട്ടിയുണ്ടെങ്കില്‍ നിക്ഷപിക്കാന്‍ ഏറ്റവും മികച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി. മറ്റ് നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശയും നികുതി ഇളവുമാണ് പ്രധാന ആകര്‍ഷണങ്ങള്‍.

ചില്‍ഡ്രന്‍ ഫണ്ടുകള്‍

ചില്‍ഡ്രന്‍ ഫണ്ടുകള്‍

പല മ്യൂച്ച്വല്‍ ഫണ്ട് ഹൗസുകള്‍ക്കും എച്ച്ഡിഎഫ്‌സി ചില്‍ഡ്രന്‍സ് ഗിഫ്റ്റ് ഫണ്ട്,ടെമ്പിള്‍ടണ്‍ ഇന്ത്യ ചില്‍ഡ്രന്‍ അസറ്റ്-ഗിഫ്റ്റ് പ്ലാന്‍,ഐസിഐസിഐ പ്രി ചൈല്‍ഡ് കെയര്‍ ഗിഫ്റ്റ് പ്ലാന്‍ എന്നിങ്ങനെ ചില്‍ഡ്രന്‍ പ്ലാനുകളുണ്ട്. ആദായം കുറവാണെങ്കിലും ഇന്‍ഷുറന്‍സുണ്ട് എന്നതാണ് മേന്മ.

ബാങ്ക് ദീര്‍ഘനിക്ഷേപങ്ങള്‍

ബാങ്ക് ദീര്‍ഘനിക്ഷേപങ്ങള്‍

മൊത്തമായി തുകയുണ്ടെങ്കില്‍ ബാങ്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാം. പണം മൊത്തമായി ഇല്ലെങ്കില്‍ റിക്കറിങ് ബാങ്ക് നിക്ഷേപമാക്കാം.പലിശവരുമാനത്തിന് നികുതിയുണ്ടാവും എന്നതാണ് ഏക ന്യൂനത.

English summary

7 Best Investment Options To Fund Your Child's Education

It is upto parents to decide on where and how to invest to reach the specified goal. Before investing one should be sure of the amount needed for your child's education and a number of years required.
Story first published: Monday, May 16, 2016, 13:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X