ബോണസ് പണം നിക്ഷേപിക്കാന്‍ 7 മാര്‍ഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ബോണസ് കിട്ടാന്‍ വര്‍ഷം മുഴുവന്‍ ഓടി നടന്നു കഷ്ടപ്പെടുന്നവരാണ് എല്ലാവരും.പല കമ്പനികളും ജീവനക്കാരുടെ കഠിനാധ്വാനത്തിന് പ്രതിഫലമായി ബോണസ് തുക നല്‍കുന്ന സമയമാണിത്. ബോണസ് തുക എന്തുചെയ്യാമെന്ന പ്ലാനിംഗിലാവും പലരും.

വലിയ ഒരു തുക തന്നെ ബോണസ് ആയി ലഭിക്കുമെങ്കില്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ ആവശ്യമാണ്. കുറച്ച് പൈസ ഷോപ്പിങ്ങിനും യാത്രകള്‍ക്കും കുടുംബതിനുമൊക്കെയായി മാറ്റിവെക്കാം. ബോണസ് പണം നിക്ഷേപിക്കും മുന്‍പേ അടിയന്തരാവശ്യങ്ങള്‍ക്ക് വേണ്ടത്ര തുക കരുതിയിട്ടുണ്ട് എന്നുറപ്പ് വരുത്തണം.പെട്ടന്നൊരു ആവശ്യം വന്നാല്‍ ഉപകരിക്കുക ഈ പൈസയാണ്.

ബോണസ് പണം നിക്ഷേപിക്കാന്‍ 7 വഴികളിതാ

കടങ്ങള്‍ വീട്ടാം ലോണടക്കാം

കടങ്ങള്‍ വീട്ടാം ലോണടക്കാം

ലോണും കടങ്ങളും പേര്‍സണല്‍ ലോണോ ക്രെഡിറ്റ് കാര്‍ഡ് ലോണോ അടക്കാതെ ഉണ്ടെങ്കില്‍ ആ കടങ്ങള്‍ അടച്ച് ലോണ്‍ അവസാനിപ്പിക്കാവുന്നതാണ്. പണമടക്കാന്‍ താമസം നേരിട്ടാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയും. നികുതി ഇളവുകളുള്ള ഭവനവായ്പകല്‍ അവസാനമടച്ചാല്‍ മതിയാകും.

ഉയര്‍ന്ന പോളിസി

ഉയര്‍ന്ന പോളിസി

പുതിയ പോളിസി വാങ്ങാം ഈ കാലത്തിനിടക്ക് നിങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പഴയ പോളിസി തീരെ ചെറിയ തുകയുടെതാെണങ്കില്‍ കുറച്ചുകൂടി വലിയ പോളിസി വാങ്ങാം.

കുട്ടികളുടെ ഭാവിക്ക്

കുട്ടികളുടെ ഭാവിക്ക്

നിങ്ങളുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി ബോണസില്‍ നിന്നും കരുതി വെക്കാം. ഉന്നതപഠനത്തിനും വിദേശ പഠനത്തിനും അവര്‍ ആഗ്രഹിക്കുന്ന സമയമാണെങ്കില്‍ ഒരു വിഹിതം അതിനായി ഉപയോഗപ്പെടുത്താം. ചെറിയ കുട്ടികളാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഓഹരികളിലും മ്യൂച്ച്വല്‍ ഫണ്ടിലും നിക്ഷേപിക്കാം.

നികുതി ലാഭിക്കാം

നികുതി ലാഭിക്കാം

ആദായ നികുതി പരിധിക്കകത്ത് വരുന്ന ആളാണ് നിങ്ങളെങ്കില്‍ നികുതി ഇതര നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തണം. നികുതി രഹിത ഓഹരികള്‍ക്കും ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും നികുതി ബാധകമല്ല.

 

 

റിട്ടയര്‍ കാലത്തേക്ക്

റിട്ടയര്‍ കാലത്തേക്ക്

റിട്ടയര്‍മെന്റ് ഫണ്ട് വലിയ തുക നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് നീക്കി വെക്കാം. ഇപ്പോള്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഗവണ്‍മെന്റ് പുതിയ പദ്ധതികള്‍ അവിഷ്‌കരിക്കുന്നുണ്ട് .

ഡൗണ്‍പേയ്‌മെന്റ് തുക

ഡൗണ്‍പേയ്‌മെന്റ് തുക

ഡൗണ്‍പേയ്‌മെന്റ് വീടോ വാഹനമോ വാങ്ങാന്‍ ഉദേശിക്കുന്നുണ്ടെങ്കില്‍ ബോണസ് പണം അതിനായി നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം.

ഓഹരികളും മ്യൂച്വല്‍ ഫണ്ടും

ഓഹരികളും മ്യൂച്വല്‍ ഫണ്ടും

ഓഹരികളും മ്യൂച്ച്വല്‍ ഫണ്ടും യുവാക്കള്‍ക്ക് ഓഹരികളിലും മ്യൂച്ച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ചു തുടങ്ങാം. മുന്‍പേ നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം വിപുലീകരിക്കാം.

English summary

7 Best Ways To Invest Your Bonus Money

This is the time of the year when many companies along with appraisal declare bonus to their employees for their handwork and dedication.
Story first published: Wednesday, May 25, 2016, 15:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X