കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശമ്പളക്കാര്‍ക്ക് വലിയ നികുതി ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ല. ഉയര്‍ന്ന നികുതി പരിധിയിലുള്ളവര്‍ ഒരുപാട് പണം നികുതിയായി നല്‍കേണ്ടി വരാറുണ്ട്.
നിങ്ങളുടെ ശമ്പളം ശരിയായ രീതിയില്‍ ക്രമീകരിച്ചാല്‍ നിങ്ങള്‍ക്ക് നികുതി ലാഭിക്കാനാവും.
ശമ്പളത്തില്‍ നിന്നും നികുതി ലാഭിക്കാനും മിച്ചം പിടിക്കാനും ഏഴ് മാര്‍ഗങ്ങളിതാ
ശമ്പളത്തില്‍ എല്‍ടിഎ ഉറപ്പാക്കു
ജോലിക്ക് കയറുംമുന്പേ ശമ്പളത്തിലെ കിഴിവുകള്‍ അറിയണം. ടാക്സ് ഇല്ലാത്ത കിഴിവുകളാണ് നിങ്ങള്‍ക്ക് ഉപകാരപ്പെടുക.ഇന്ത്യയിലെ യാത്രാചിലവിനാണ് ലീവ് ട്രാവല്‍ അലവന്‍സ് നല്‍കുക. നാലുവര്‍ഷത്തില്‍ രണ്ടുവര്‍ഷം ലീവ് ട്രാവല്‍ അലവന്‍സ് ലഭിക്കും.
ഭക്ഷണക്കൂപ്പണുകള്
സൊഡാക്സ് ടിക്കറ്റ് റസ്റ്റോറന്റ് പോലെയുള്ള കൂപ്പണുകള്‍ കമ്പനി നല്കുന്നുണ്ടോ എന്നറിയുക. 50 രൂപ വരെയുള്ള കൂപ്പണുകള്‍ നികുതി രഹിതമാണ്.
അതായത് നിങ്ങള്‍ 25 ദിവസം ജോലി ചെയ്യുകയാണെങ്കില്‍ 2500 രൂപയുടെ നികുതി കുറവ് ലഭിക്കും.
20% നികുതി പരിധിയിലുള്ള ആളാണ് നിങ്ങളെങ്കില്‍ 6000 രൂപയും 30% പരിധിയിലാണെങ്കില്‍ 10000 രൂപയും ലാഭിക്കാം.
15000 രൂപ വരെ ഇളവ്
ശമ്പളത്തിലെ മെഡിക്കല്‍ അലവന്‍സ് 15000 രൂപ വരെ നികുതി ഇളവ് നിങ്ങള്‍ക്ക് നേടിത്തരും. ഒറിജിനല്‍ ബില്ലുകളുടെ കോപ്പികള്‍ നല്‍കേണ്ടി വരുമെന്നു മാത്രം.
ഉയര്‍ന്ന ടാക്സ് ബ്രേക്ക്
വാടക നല്കുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന നഗരത്തിനനുസരിച്ച് നികുതിയിളവ് ലഭിക്കും.വാടക കരാറും വീട്ടുടമയുടെ പാന്‍കാര്‍ഡും സമര്‍പ്പിക്കണം. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ നികുതിയിളവ് കൂടുതലായിരിക്കും.
സെക്ഷന്‍ 80സി
പിഎഫിലേക്കുള്ള സംഭാവന അധികമാണെങ്കില്‍ ആദായനികുതി നിയമം സെക്ഷന്‍ 80സി അനുസരിച്ച് നികുതിയാനുകൂല്യങ്ങള്‍ ലഭിക്കും.
1600 രൂപ വരെ നികുതിയിളവ്
ശമ്പളത്തില്‍ യാത്രാ ഇളവുകളുണ്ടെങ്കില്‍ 1600 രൂപ വരെ മാസം ലാഭിക്കാം. യാത്രാ ഇളവ് കുറവാണെങ്കില്‍ കമ്പനിയോട് അത് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടാം.
കൃത്യസമയം പാലിക്കുക
കമ്പനികള്‍ നികുതി പരസ്യം ചെയ്യാനാവശ്യപ്പെടുമ്പോള്ത്തന്നെ അതു ചെയ്യുക അല്ലെങ്കില്‍ ടിഡിഎസ് ശമ്പളത്തി്ല് നിന്നും ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
