നിങ്ങളുടെ പണം ഇരട്ടിയാക്കാന്‍ കഴിവുള്ള 7 ഓഹരികള്‍

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരാഴ്ചയായി ഓഹരികള്‍ ചെറിയ താഴ്ചയിലാണ്.26,000 പോയിന്റിലെത്തിയ സെന്‍സെക്‌സ് ഇപ്പോള്‍ 26,000 പോയിന്റിനു താഴെയാണ്. ദീര്‍ഘകാലയളവിലേക്ക് അതായത് കുറഞ്ഞത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് നല്ല വരവ് നല്‍കാന്‍ കഴിയുന്ന ചില ഓഹരികള്‍ പരിശോധിക്കാം.

ക്യുക്ക്ഹീല്‍ ടെക്‌നോളജീസ്

ക്യുക്ക്ഹീല്‍ ടെക്‌നോളജീസ്

ആന്റിവൈറസ് സോഫറ്റ്‌വെയര്‍ വിപണിയിലെ പ്രധാനികളാണീ കമ്പനി. കമ്പനിയുടെ ഐപിഒ 320 രൂപയായിരുന്നു. ഓഹരി ഇപ്പോള്‍ 260 രൂപയ്ക്ക് ലഭ്യമാണ്. കടങ്ങളൊന്നുമില്ലാതെ മികച്ച വരവ് നേടുന്ന കമ്പനിയാണിത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനി വളരാനുള്ള സാധ്യതയും വളരെയധികമാണ്.

പിഎന്‍ബി

പിഎന്‍ബി

ബാങ്ക് ഓഹരികള്‍ വാങ്ങാന്‍ നല്ല സമയമല്ല ഇതെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് ചെവികൊടുക്കേണ്ട കാര്യമില്ല. മാര്‍ക്കറ്റ് വാല്യുവിന് താഴെ പോകുന്ന ഏത് ബാങ്ക് ഓഹരിയും വാങ്ങുന്നതില്‍ തെറ്റില്ല. ഉദാഹരണത്തിന് 150 രൂപ വിലയുണ്ടായിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരിയുടെ ഇപ്പോഴത്തെ വില 80 രൂപയാണ്. മേഖലയിലെ താത്കാലിക പ്രതിസന്ധി തീര്‍ന്നാല്‍ പിഎന്‍ബി കുതിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇറോസ് എന്റര്‍ടെയിന്‍മെന്റ്

ഇറോസ് എന്റര്‍ടെയിന്‍മെന്റ്

അറിയപ്പെടുന്ന സിനിമാ നിര്‍മാണക്കമ്പനിയാണ് ഇറോസ് എന്റര്‍ടെയിന്‍മെന്റ്.600 ല്‍ ന്ിന്നും 207 ആയി ഇറോസ് എന്റര്‍ടെയിന്‍മെന്റിന്റെ ഓഹരികള്‍ താഴ്ന്നിട്ടുണ്ട്. എങ്കിലും അടുത്ത വര്‍ഷം 15-20 രൂപ വരെ ഇപിഎസ് നല്‍കാന്‍ കഴിയും ഇറോസിന്.

കാനറാ ബാങ്ക്

കാനറാ ബാങ്ക്

പിഎന്‍ബിയെപ്പോലെ കാനറയുടെയും ആസ്തി നിലവാരം ഉയരും. ഇപ്പോഴത്തെ വിലയായ 200 രൂപയ്ക്ക് അപ്പോള്‍ ഓഹരി ലഭിക്കില്ല. മറ്റു ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യമേഖലയില്‍ സമ്പാദ്യം നന്നായി കൈകാര്യം ചെയ്യുന്നുണ്ട് കാനറാ ബാങ്ക്.

കോഫീഡേ എന്റര്‍പ്രൈസ്

കോഫീഡേ എന്റര്‍പ്രൈസ്

പ്രശസ്തമായ കഫേ കോഫീ ഡേ ശൃംഖലകള്‍ നടത്തുന്ന കോഫീഡേ എന്റര്‍പ്രൈസിന്റെ ഐപിഒ വില 328 രൂപയില്‍ നിന്ന 260 രൂപയിലെത്തിയിരിക്കുകയാണിപ്പോള്‍. നഗരവല്‍ക്കരണവും മധ്യവര്‍ഗം കൂടുന്നതും കോഫീഡേ എന്റര്‍പ്രൈസ് എന്ന പ്രശസ്ത ബ്രാന്റിനെ വളര്‍ത്തുമെന്ന് തീര്‍ച്ച.

ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍

ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍

കോഫീഡേ എന്റര്‍പ്രൈസിനെപ്പോലെത്തന്നെ 218 രൂപ ഐപിഒ ഓഫറില്‍ ലഭ്യമാണ് ഹെല്‍ത്ത് കെയര്‍ ഗ്ലോബലും.രാജ്യത്തെ പ്രശസ്തമായ എച്ച്‌സിജി കാന്‍സര്‍ ഹോസ്പിറ്റലുകളെല്ലാം ഹെല്‍ത്ത് കെയര്‍ ഗ്ലോബലിന്റെ ഉടമസ്ഥതയിലാണ. ആരോഗ്യരംഗത്തെ പുരോഗതിയും കാന്‍സര്‍ ഹോസ്പിറ്റലുകളുടെ വളര്‍ച്ചയും കമ്പനിയുടെ വൃദ്ധിക്ക് കാരണമാണ്. മിലന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും ഹെല്‍ത്ത് കെയര്‍ ഗ്ലോബലിന്റെ ഉടമസ്ഥതയിലാണ്. ക്ഷമയോടെ നിക്ഷേപിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നല്ല നേട്ടം നല്‍കും ഈ ഓഹരികള്‍.

കോള്‍ ഇന്ത്യ

കോള്‍ ഇന്ത്യ

287 രൂപയ്ക്ക് 7 ശതമാനം ലാഭം നല്‍കുന്ന കോള്‍ ഇന്ത്യ ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ മികച്ചതാണ്. കമ്പനിയുടെ വിപുലീകരണത്തോടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും കൂടുതല്‍ മികവ് പ്രതീക്ഷിക്കാം.

English summary

7 Stocks That Have The Potential To Double Investor Money In The Long Term

These are stocks that have the potential to double money in the long term (at least 5 years).
Story first published: Tuesday, May 3, 2016, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X