ജോലി കിട്ടിയാല്‍ റിട്ടയര്‍മെന്റ് അത്ര ദൂരത്തല്ല.എന്നാല്‍ റിട്ടയര്‍മെന്റ് കാലത്ത് എങ്ങനെ ജീവിക്കുമെന്ന് അമ്പത് വയസ്സുവരെ അധികമാരും ആലോചിക്കാറില്ല! ജീവിതച്ചിലവുകള്‍,വിവാഹം,വീടുപണി,അസുഖങ്ങള്‍ കുട്ടികളുടെ പഠനം തുടങ്ങി ആവശ്യങ്ങള്‍ നീളും.
വരവും ചിലവും കൂട്ടിമുട്ടാത്തത് കൊണ്ട് ഒന്നും കരുതിവെക്കാതെ അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങുമ്പോഴേക്കും കാലംകൈവിട്ടുപോയിട്ടുണ്ടാവും.
ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ആദ്യത്തേത് റിട്ടയര്‍മെന്റ്കാല ജീവിതമാകണം. അതിനുള്ള നിക്ഷേപം ജോലി ലഭിക്കുമ്പോള്‍തന്നെ തുടങ്ങുകയുംവേണം. റിട്ടയര്‍മെന്റിനു മുന്‍പ് ചെയ്യേണ്ട 7 കാര്യങ്ങളിതാ
റിട്ടയര്‍മെന്റ് പ്രായം
ഏത്രാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യണമെന്ന് ആദ്യമേ തീരുമാനിക്കണം എന്നാലേ റിട്ടയര്‍മെന്റ് കാലത്ത് അധികചെലവുകള്‍ മുന്‍കൂട്ടി കാണാനാവൂ.
പണപ്പെരുപ്പം
നാണയപ്പെരുപ്പം റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ പലരും ശ്രദ്ധിക്കാറില്ല. പിഎഫില്‍ നിക്ഷേപിക്കുന്ന തുക ഉയരുന്ന പണപ്പെരുപ്പ നിരക്കുകള്‍ കണക്കിലെടുത്ത് വിശകലനം ചെയ്യണം.
ചെലവുകള്‍ കണക്കാക്കുക
ചെലവുകള്‍ കണക്കാക്കി അധികചെലവുകള്‍ കുറക്കുക.ഷോപ്പിംഗിനു ഒരുപാട് പണം പൊടിപൊടിക്കാതിരിക്കുക.
ആരോഗ്യ പരിരക്ഷ
നിങ്ങള്‍ ജോലി ചെയ്യുന്ന കബനി മെഡിക്കല്‍ പരിരക്ഷ ഉറപ്പാക്കുന്നുണ്ടോ എന്ന ശ്രദ്ധിക്കണം. പങ്കാളി ജോലി ചെയ്യുന്നില്ലെങ്കില്‍ ഫാമിലി ആരോഗ്യ പ്ലാനുകള്‍ നോക്കാം
നികുതിയില്‍ നേടാം
നികുതി ഇളവുകള്‍ സമ്പാദിക്കാന്‍ ഏറ്റവും നല്ലത് പിഎഫും അനുബന്ധനിക്ഷേപങ്ങളുമാണ്.
പ്രായത്തിനനുസരിച്ച് നിക്ഷേപിക്കാം
ചെറിയപ്രായത്തില്‍ സമ്പാദ്യത്തിന് ഓഹരികളും മ്യൂച്ചല്ഫണ്ടുകളുമാണ് അനുയോജ്യം. മധ്യവയസ്സില്‍ മ്യൂച്ചല്‍ഫണ്ടുകളും ബ്ലൂ ചിപ്പ് സ്റ്റോക്കുകളുമാണ് നല്ലത്.
ഇന്‍ഷൂറന്‍സ് വേറെ നിക്ഷേപം വേറെ
ഇന്‍ഷൂറന്‍സും നിക്ഷേപങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കരുത്. ഇന്‍ഷൂറന്‍സും യുലിപ്സ്, എന്‍ഡോവ്മെന്റ് പോളിസികള്‍ മണിബാക്ക് പോളിസികള്‍ എന്നിവ കൂട്ടിക്കുഴക്കരുത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
