കോളേജ് പഠനകാലത്തെ ചെലവുകള്‍ നടത്താനായി വിദ്യാര്‍ത്ഥികള്‍ക്ക് ക്രഡിറ്റ് കാര്‍ഡ് അനുവദിക്കാറുണ്ട്. ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്ന 18 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ക്രഡിറ്റ് കാര്‍ഡ് നല്‍കാറുള്ളത്.ആവശ്യങ്ങള്‍ക്കും യോഗ്യതകള്‍ക്കുമനുസരിച്ച് വിവിധ തരത്തിലുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ ക്രഡിറ്റ് കാര്‍ഡെടുക്കാം.
1. ഫിക്സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ്
ബാങ്കുകള്‍ നിശ്ചിത തുകയുടെ ഫിക്സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കും. ഫിക്സഡ് ഡിപോസിറ്റിന്റെ എണ്ണമനുസരിച്ച് ക്രഡിറ്റ് ലിമിറ്റും മാറും.
2. ആഡ് ഓണ്‍ കാര്‍ഡ്
ക്രഡിറ്റ് കാര്‍ഡുള്ള ,സാമ്പത്തിക ആശ്രിതരുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.പിന്നീട് എല്ലാ ഇടപാടുകള്‍ക്കും അവരെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
3. സേവിംഗ്സ് അക്കൗണ്ട്
നല്ല സേവിംഗ് ഹിസ്റ്ററിയുള്ള കസ്റ്റമേഴ്സിന് ഏതാനും ചില ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ടിന്മേല് ക്രഡിറ്റ് കാര്‍ഡ് നല്‍കാറുണ്ട്.
സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍ എന്തൊക്കെ വേണം
- ജനനതീയതി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വിലാസം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- കോളേജിന്റെ സ്റ്റുഡന്റ് ഐഡി കാര്‍ഡ്
- രണ്ട് ഫോട്ടോഗ്രാഫുകള്‍
ബാങ്കുകള്‍ക്കനുസരിച്ച് വേണ്ട രേഖകളും വ്യത്യാസപ്പെടാം.
സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡിന്റെ സവിശേഷതകള്‍
- ജോയിനിംഗ് ഫീസില്ല
- ചെറിയ ക്രഡിറ്റ് ലിമിറ്റ്
- രേഖാപരിശോധന കുറവ്
- ക്രഡിറ്റ് ഹിസ്റ്ററി കണക്കിലെടുക്കുന്നില്ല
- കുറഞ്ഞ പലിശ നിരക്ക്
ഉയര്‍ന്ന പഠനത്തിനായി മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കുന്നവര്‍ക്കാണ് സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡി് കൂടുതല്‍ ഉപകാരപ്പെടുക. നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡ് നല്ലൊരു സമ്പാദ്യമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications