ബാങ്ക് നിക്ഷേപങ്ങളെ എപ്പോഴും സുരക്ഷിതമായ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. പലിശനിരക്കുകള്‍ കുറഞ്ഞിട്ടും ആളുകള്‍ ബാങ്കുകളെത്തന്നെ ആശ്രയിക്കുന്നതിന് ഒരു കാരണം ഈ വിശ്വാസ്യതയാണ്.
ബാങ്ക് നിക്ഷേപങ്ങള്‍ പോലെ പണം ഭദ്രമായി നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ വേറെയും ഒരുപാടുണ്ട്. വളര്‍ച്ചാനിരക്ക് ഉറപ്പുനല്‍കുന്ന അഞ്ച് നിക്ഷേപങ്ങളിതാ
ടാക്സ് ഫ്രീ ബോണ്ടുകള്‍
ഒട്ടുമിക്ക ടാക്സ് ഫ്രീ ബോണ്ടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെതാണ്. ഇഷ്യു ചെയ്യുമ്പോള്‍ വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും ഇവ എപ്പോള്‍ വേണമെങ്കിലും വാങ്ങാം. ബാങ്ക് ഡിപ്പോസിറ്റിനു സമാനമായ വരുമാനം കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കോര്‍പ്പറേറ്റ് എന്‍സിഡി
വന്‍കിട കമ്പനികളുടെ ബോണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. ഒരു നിശ്ചിത കാലത്തേക്കായിരിക്കും നിക്ഷേപം. കൃത്യമായ വരുമാനം ലഭിക്കുകയും ചെയ്യും.
പ്രതിമാസം വരുമാനം
ഡെബ്റ്റ് ഫണ്ടുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടാണ് എംഐപി(മന്ത്ലി ഇന്‍കം പ്ലാന്‍). പരമാവധി 80 ശതമാനം മാത്രമാണ് സെക്യൂരിറ്റി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള 20 ശതമാനം ഓഹരികളിലാണ്. അതുകൊണ്ട് കൂടുതല്‍ വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍
ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ വരുമാനം കിട്ടും. ഗവണ്മെന്റ് സെക്യൂരിറ്റികളിലും സുരക്ഷിതമായ കോര്‍പ്പറേറ്റ് ബോണ്ടുകളിലുമാണ് നിക്ഷേപം. ബാങ്ക് ഡിപ്പോസിറ്റിലെ ആദായത്തിനു നികുതി കൊടുക്കുന്നതു പോലെ ഇതിനും കൊടുക്കേണ്ടി വരും. എന്നാല്‍ ഇത് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ രീതിയില്‍ തിരഞ്ഞെടുത്താല്‍ നികുതി കെണിയില്‍ നിന്നും രക്ഷപ്പെടാം.
പിപിഎഫ്, എസ്എസ്സി,എന്‍എസ് സി
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സംസ്ഥാന സര്‍ക്കാര്‍ ബോണ്ടുകള്‍, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. പക്ഷേ, നിശ്ചിത കാലാവധിയെത്തുമ്പോള്‍ മാത്രമേ പരിപൂര്‍ണമായും മെച്ചം ലഭിക്കൂ.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
