സ്വര്‍ണം വാങ്ങാന്‍ ഏറ്റവും മംഗളകരമായ ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ദിവസമാണ് അക്ഷയ ത്രൃതീയ. അക്ഷയ തൃതീയ മേയ് ഒന്പതിനു വരുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവരാണ് പലരും.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളിതാ
ഹാള്‍മാര്‍ക്ക്
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെ ചുരുക്കെഴുത്തായ ആകട എന്ന ലോഗോ ഉള്ള ആഭരണങ്ങള്‍ നോക്കി വാങ്ങണം.
ആകട ലോഗോ, 916 അടയാളം, ഹോള്‍മാര്‍ക്കിങ് സെന്ററിന്റെ ചിഹ്നം, ജ്വല്ലറിയുടെ ചുരുക്കെഴുത്ത്, ആഭരണമുണ്ടാക്കിയ വര്‍ഷം എന്നിവ ഉണ്ടെങ്കില്‍ അത് ബിഐഎസ് സെന്ററില്‍ ഹാള്‍മാര്‍ക്ക് ചെയ്തതാണെന്ന് മനസിലാക്കാം.
പണിക്കൂലി
സ്വര്‍ണം ആഭരണമാക്കി മാറ്റാന്‍ ആവശ്യമായ ചെലവാണ് പണിക്കൂലിയായി കണക്കാക്കുന്നത്.5-10% മുതല്‍3540 ശതമാനം വരെ പണിക്കൂലി ഈടാക്കാവുന്ന ആഭരണങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്നുണ്ട്. പലപ്പോഴും ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ ജ്വല്ലറികള്‍ പണിക്കൂലി കുറച്ചും തീരെ ഇല്ലാതെയും ഓഫറുകള്‍ നല്‍കാറുണ്ട്.
കല്ലു പതിച്ച ആഭരണങ്ങള്‍
അമേരിക്കന്‍ ഡയമണ്ട് പോലുളള സാധാരണ കല്ലുകള്‍ക്ക് പത്തു രൂപയില്‍ കുറഞ്ഞ വിലയേയുളളു. സ്റ്റോണുകളും ഇനാമലും കുറഞ്ഞ ആഭരണങ്ങള്‍ വാങ്ങുന്നതാണ് നഷ്ടം വരാതിരിക്കാന്‍ നല്ലത്.ചില ജ്വല്ലറികളില്‍ റൂബി, എമറാള്‍ഡ് പോലുള്ള കല്ലുകള്‍ക്ക് തിരിച്ചെടുക്കുമ്പോള്‍ വില കിട്ടാറുണ്ട്.
24 കാരറ്റ്
മറ്റു ലോഹങ്ങളൊന്നും ചേരാത്ത 99.99 ശതമാനം ശുദ്ധസ്വര്‍ണമാണ് 24 കാരറ്റ് സ്വര്‍ണം.ലോഹങ്ങളുടെ അളവിനനുസരിച്ച് 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുളള സ്വര്‍ണമാണ് ഇന്ത്യയില്‍ കിട്ടുന്നത്.
ബില്ല്
ആഭരണം വാങ്ങുമ്പോള്‍ കിട്ടുന്ന ബില്ല് കളയാതെ സൂക്ഷിക്കണം. ആഭരണം വില്ക്കുമ്പോള് ഈ ബില്ല് ഉപകാരപ്പെടും. നിങ്ങള്‍ ഇടയ്ക്കിടക്ക് ആഭരണങ്ങള്‍ മാറ്റി വാങ്ങുന്ന ആളാണെങ്കില്‍ ബില്ലും പ്രൈസ് ടാഗും സൂക്ഷിച്ച്വെക്കണം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
