വാര്‍ദ്ധക്യത്തില്‍ നല്ല ജീവിതം നയിക്കാന്‍ ജോലി ലഭിക്കുമ്പോള്‍ത്തന്നെ കരുതിവെക്കണം. ഓരോ വര്‍ഷവും ജീവിതച്ചിലവുകള്‍ കൂടും അതിനനുസരിച്ച് പണപ്പെരുപ്പ നിരക്കുകൂടി കണക്കിലെടുത്ത് വേണം നിക്ഷേപിക്കാന്‍.
നിക്ഷേപ പദ്ധതികള്‍ കുറേയുണ്ടെങ്കിലും വിരമിക്കല്‍ ഇനത്തിലേക്ക് ഉപയോഗിക്കാവുന്നവ ചുവടെ ചേര്‍ക്കുന്നു.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
ഓഹരി വിപണിയിലേക്ക് മാസം തോറും ഒരു ചെറിയ തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍.ഇത് ദീര്‍ഘകാല നിക്ഷേപത്തിനുമാത്രം യോജിക്കുന്നതുകൊണ്ടും, വിരമിക്കല്‍ എന്നത് ഒരു ദീര്‍ഘകാല ആവശ്യമായതുകൊണ്ടും ഈ പദ്ധതി ഏതൊരു നിക്ഷേപകനും യോജിച്ചതാണ്.നിങ്ങളുടെ വിരമിക്കല്‍ പ്രായം കുറഞ്ഞത് 5 വര്‍ഷമെങ്കിലും അകലെയാണെങ്കില്‍ മാത്രം ഈ നിക്ഷേപം തിരഞ്ഞെടുക്കുക.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയില്‍ ഓരോ വര്‍ഷവും ഒറ്റത്തവണയായോ മാസ തവണയായോ നിക്ഷേപം നടത്താവുന്നതാണ്.മാസതവണയായി ചെയ്യുന്നതായിരിക്കും എളുപ്പം.വിരമിക്കാന്‍ 15 വര്‍ഷമോ അതിലധികമോ ബാക്കിയുള്ളവര്മാത്രം ഇതില്‍ ചേര്‍ന്നാല്‍ മതിയാകും.ഓഹരി നിക്ഷേപത്തിലേതുപോലെ നിരക്കു വ്യതിയാനങ്ങള്‍ ഉണ്ടാവുകയില്ലെങ്കിലും, സര്‍ക്കാര്‍ ഓരോ പ്രാവശ്യവും പുതുക്കി നിശ്ചയിക്കുന്ന പലിശനിരക്ക് ആ വര്‍ഷത്തെ നിക്ഷേപത്തെ ബാധിക്കും.
നാഷണല്‍ പെന്ഷന് സ്കീം
ഓഹരി വിപണിയിലേക്ക് പൊതുജന പങ്കാളിത്തം കൂട്ടാനായി സര്‍ക്കാര്‍ ഒരുക്കിയ പെന്ഷന് പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം.ഒരാളുടെ പ്രായം കൂടുന്നതനുസരിച്ച് ഓഹരി നിക്ഷേപത്തിലേക്കുള്ള വിഹിതം കുറഞ്ഞുവരുന്നു.ബാക്കിയുള്ള തുക സ്ഥിരനിക്ഷേപങ്ങളിലേക്കും വകയിരുത്തുന്നു.ഇതുകൂടാതെ എംപ്ലോയി പെന്ഷന് സ്കീം ഗ്രാറ്റുവിറ്റി നീക്കിയിരിപ്പുകളും റിട്ടയര്‍മെന്റിലേക്ക് വകയിരുത്താവുന്നതാണ്.
മെഡിക്കല്‍ എമര്‍ജന്‍സി ഫണ്ട്
റിട്ടയര്‍മെന്റ് ജീവിതത്തില്‍ വരുന്ന സാധാരണ ചിലവുകള്‍ കൂടാതെ വാര്‍ദ്ധക്യത്തില്‍ നേരിടാവുന്ന ആശുപത്രി ചിലവുകള്‍ക്കായി ഒരുപ്രത്യേക എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുന്നത് നല്ലതാണ്.ചികിത്സകളുടെയും മരുന്നുകളുടെയും വില ദിനം പ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ ആവശ്യത്തിലേക്കായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് അഭികാമ്യമാണ്.
വിരമിച്ചതിനുശേഷം
മുന്‍പേ പറഞ്ഞ നിക്ഷേപ മാര്‍ഗ്ഗങ്ങളിലൂടെ സ്വരൂപിച്ച പണം വിരമിച്ചതിനുശേഷം പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന ഭദ്രമായ ഒരു നിക്ഷേപത്തിലേക്ക് മാറ്റുക.ഇതുമൂലം ഈ തുകയക്ക് മൂല്യശോഷണം സംഭവിക്കാതെ നോക്കാം.ഇങ്ങിനെ ചെയ്തില്ലെങ്കില്‍ ഓരോ വര്‍ഷവും ജീവിത ചിലവുകള്‍ കൂടുന്നതിനനുസരിച്ച് സ്വരൂപിച്ച തുക വേഗം ഉപയോഗിച്ചു തീരാന്‍ സാധ്യതയുണ്ട്.നിക്ഷേപത്തിന് അധിക പലിശ കിട്ടിയാല്‍ പണപ്പെരുപ്പത്തെ ചെറുക്കാന്‍ സാധിക്കും.ചെറിയ ഒരു വരുമാനം ഓരോ വര്‍ഷവും ലഭിക്കുകയും ചെയ്യും.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications