കേന്ദ്ര ധനമന്ത്രി നികുതിബാധകമായ എല്ലാ സേവനങ്ങള്‍ക്കും 0.50 ശതമാനം കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. സേവനനികുതിയുള്ള എന്തു വാങ്ങിയാലും നിങ്ങളിനി അധികം പണം നല്‍കേണ്ടിവരും. ജൂണ്‍ 1 മുതല്‍ നിലവിലുള്ള സേവനനികുതി 14.5ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തും.
എന്തിനെല്ലാം വില കൂടുമെന്ന് നോക്കാം
ഫോണ്‍ബില്ലുകള്‍
ഫോണ്‍ബില്ലുകള്‍ ഉയരാന്‍ പോവുകയാണ്. സ്വച്് ഭാരത് സെസ് കൂടാതെ 0.5 ശതമാനം കൃഷി കല്യാണ്‍ സെസ് ഈടാക്കും.
15 ശതമാനം സേവനനികുതി ഇനി ഫോണ്ബില്ലിന്മേല് അടക്കണം.
ഹോട്ടല്‍ ഭക്ഷണം ചിലവേറും
സേവനനികുതി പരിധിയില്‍പ്പെട്ട റെസ്റ്റോറന്റില്‍ നിന്നും ഇനി ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.
0.5% അത്ര വലിയ തുകയല്ല ,പക്ഷെ വര്‍ഷത്തില്‍ എല്ലാം കൂടി കണക്കാക്കുമ്പോള്‍ വലിയ തുക വരും.
യാത്രകള്‍
ചുരുക്കം ചിലവക്കൊഴികെ സാധാരണ യാത്രകള്‍ക്ക് സേവനനികുതി ഈടാക്കുന്നുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും യാത്രാ ഏജന്റുമാര്‍ക്കും സേവനനികുതിയുള്ളതുകൊണ്ട് ഇനി ആകാശയാത്രക്ക് അധികം ചിലവാക്കേണ്ടിവരും.
സാമ്പത്തിക സേവനങ്ങള്‍
ഇന്‍ഷൂറന്‍സ് പോലെ സേവനനികുതിയുള്ള സസാമ്പത്തിക സര്‍വീസുകള്‍ക്ക് 2016 ജൂണ്‍ 1 മുതല്‍ ചിലവേറും.
ചാര്‍ജ് വര്‍ധനയെപ്പറ്റി അറിയിച്ചുകൊണ്ട് ഇപ്പോള്‍ത്തന്നെ കമ്പനികള്‍ കസ്റ്റമേഴ്സിന് നോട്ടീസ് അയക്കുന്നുണ്ട്.
സേവനനികുതിയുള്ള സേവനങ്ങള്‍ നോക്കാം
പ്രോഫഷണലുകള്‍ സേവനനികുതി ഈടാക്കാറുണ്ട്. പ്രോഫഷണല്‍ ഉപദേശം തേടുമ്പോള്‍ കൃഷികല്യാണ്‍ സെസ് കാരണം ഇനിയധികം പണം നല്‍കേണ്ടിവരും.
സേവനനികുതി എങ്ങനെ കണക്കാക്കാം
നിലവില്‍ സേവനനികുതി 14 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 0.50% സ്വച് ഭാരത് സെസ് ഈടാക്കിയിരുന്നു. അതായത് അപ്പോള്‍ നികുതി 14.5 %.
ഈ വര്‍ഷം 0.50 കൃഷികല്യാണ്‍ സെസ് കൂടി ചേരുമ്പോള്‍ സേവനനികുതി 15 ശതമാനമാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
