ജോലി പോയാല്‍ എന്തുചെയ്യും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തില്‍ നമ്മുടെ ജോലിയടക്കം ഒന്നും സുനിശ്ചിതമല്ല. കാരണങ്ങളും സാഹചര്യങ്ങളും വിത്യാസപ്പെടാമെന്നു മാത്രം. എപ്പോഴും ഇങ്ങനത്തെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ കരുതിയിരിക്കണം.

 

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ അതിനോട് പൊരുത്തപ്പെടാന്‍ ഈ കാര്യങ്ങള്‍ പരീക്ഷിക്കാം.

1. ക്രഡിറ്റ് കാര്‍ഡ് ഒഴിവാക്കാം

1. ക്രഡിറ്റ് കാര്‍ഡ് ഒഴിവാക്കാം

ക്രഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ അധികമായി ചിലവാക്കാന്‍ പ്രേരിപ്പിക്കും. പേയ്‌മെന്റ് വൈകുമ്പോഴാണ് ബുദ്ധിമുട്ടാവുക. തീയതി വൈകിയാല്‍ പലിശയും ഫീസും കൂടും. അടിയന്തിരഘട്ടങ്ങളില്‍ മാത്രം ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം.

2. ബജറ്റുണ്ടാക്കാം

2. ബജറ്റുണ്ടാക്കാം

ബജറ്റുണ്ടാക്കി ചിലവാക്കുന്നത് അനാവശ്യമായ ചിലവുകള്‍ കുറക്കും. കൃത്യമായി പ്ലാന്‍ ചെയ്ത് ചിലവാക്കുമ്പോള്‍ ആഡംബര വസ്തുക്കള്‍ക്ക് പണം മുടക്കുന്നത് കുറയും.

3. സെറ്റില്‍മെന്റ് തുക

3. സെറ്റില്‍മെന്റ് തുക

സെറ്റില്‍മെന്റ് തുക നിങ്ങളുടെ കമ്പനിയെയും ജോലിയേയും ആശ്രയിച്ചിരിക്കും. ചിലപ്പോള്‍ ഒരു വലിയ തുകയാവാം ലഭിക്കുന്നത്. ഈ പണം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. നിക്ഷേപങ്ങള്‍ നടത്താനിത് ഉപകരിക്കും.

4. കടം

4. കടം

പണത്തിന്റെ വരവ് നിന്ന സമയത്ത് കടങ്ങളും വായ്പകളും അടച്ചുതീര്‍ക്കാന്‍ നിക്കരുത്. തവണകള്‍ മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.മുന്‍ഗണനാ ക്രമത്തില്‍ ഇതടച്ചു തീര്‍ക്കാം.

5. അടിയന്തിരകാര്യങ്ങള്‍ക്ക് വായ്പ

5. അടിയന്തിരകാര്യങ്ങള്‍ക്ക് വായ്പ

സ്വര്‍ണത്തിന്മേല്‍ വായ്പ,ജാമ്യം വെച്ചുള്ള വായ്പ,മ്യൂച്വല്‍ഫണ്ടുകളിന്മേല്‍ വായ്പ തുടങ്ങി വിവിധ തരത്തിലുള്ള വായ്പകള്‍ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കെടുക്കാവുന്നതാണ്.

6. ചില്ലറ വരുമാനങ്ങള്‍

6. ചില്ലറ വരുമാനങ്ങള്‍

ജോലി തേടുന്ന അവസരങ്ങളില്‍ ചെറിയ വരുമാനങ്ങള്‍ നേടാന്‍ ശ്രമിക്കാം. ഹോബി,വാടകവരുമാനം എന്നിവ പരീക്ഷിക്കാം.

English summary

6 Financial Tips To Manage Job Loss Smartly

Our job is uncertain so we need to be prepared to cope with this and here are a few steps that you could take to make the situation better.
Story first published: Tuesday, June 14, 2016, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X