സ്വര്‍ണാഭരണങ്ങളും ബിസ്കറ്റുകളും സ്വര്‍ണബാറുകളും നിക്ഷേപമായാണോ നിങ്ങള്‍ വാങ്ങുന്നത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സ്വര്ണാഭരണങ്ങളേക്കാളും മികച്ച നിക്ഷേപമാര്‍ഗം ഗോള്‍ഡ് ഇടിഎഫുകളാണ്.
ഗോള്‍ഡ് ഇടിഎഫിന്റെ പ്രത്യേകതകള്‍
കള്ളനെ പേടിക്കണ്ട
ഇലക്ട്രോണിക് രൂപത്തിലായതുകൊണ്ട ഗോള്‍ഡ് ബാറുകളും ആഭരണങ്ങളും മോഷണം പോകുന്നത് പോലെ ഗോള്‍ഡ് ഇടിഎഫ് നഷ്ടപ്പെടുമെന്ന് പേടിക്കണ്ട. പക്ഷേ പരിശുദ്ധിയും ഉറപ്പിക്കാനാവില്ല.
മികച്ച വില
സ്വര്‍ണാഭരണങ്ങള്‍ക്ക് പല സ്ഥലത്തും പല വിലയാണ്. എന്നാല്‍ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് ഈ പ്രശ്നമില്ല. ഒരേ നിരക്കില്‍ത്തന്നെ ഗോള്‍ഡ് ഇടിഎഫുകള്‍ എല്ലാ സ്ഥലത്തുനിന്നും വാങ്ങാന്‍ കഴിയും.
ലോക്കര്‍ ചാര്‍ജ് വേണ്ട
ആഭരണങ്ങളും കോയിനുകളും സൂക്ഷിക്കുന്നതുപോലെ ലോക്കര്‍ ചാര്‍ജും മറ്റ് ഫീസുകളും നല്‍കേണ്ടി വരില്ല.
സ്വര്‍ണവിലക്കൊപ്പം
ഗോള്‍ഡ് ഇടിഎഫുകള്‍ സ്വര്‍ണവിലയെ ട്രാക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് സ്വര്‍ണത്തിന്റെ അതേ വില ലഭിക്കും. സ്വര്‍ണവില ഉയരുകയാണെങ്കില്‍ നിങ്ങളുടെ ഇടിഎഫ് വിലയും ഉയരും.
പണിക്കൂലി വേണ്ട
പണിക്കൂലി,പണിക്കുറവ്, പോളിഷിംഗ് ചാര്‍ജ് തുടങ്ങിയ അധിക ചാര്‍ജുകളൊന്നും ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് ഉണ്ടാവില്ല. അതുകൊണ്ടുതന്നെ വില്ക്കുമ്പോള് നല്ല വരുമാനം ലഭിക്കും.
വില്ക്കാന് വളരെയെളുപ്പം
ഗോള്‍ഡ് ഇടിഎഫുകള്‍ വില്ക്കാന് വളരെയെളുപ്പമാണ്. 2 ദിവസത്തിനകം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റാവും.ആഭരണങ്ങള്‍ വില്ക്കുമ്പോഴുളള പോലെ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് മികച്ച വില കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.
വില്‍പ്പനയില്‍ ഗ്യാരണ്ടി
ജ്വല്ലറികള്‍ നമ്മുടെ കയ്യിലുള്ള സ്വര്‍ണം വാങ്ങുമെന്ന് യാതൊരുവിധ ഉറപ്പുകളുമില്ല. ചില ജ്വല്ലറികളില്‍ ആഭരണങ്ങള്‍ മാറ്റി പണമാക്കാന്‍ കഴിയില്ല. പകരം മാറ്റി പുതിയ ആഭരണങ്ങള്‍ മാത്രമേ വാങ്ങാനാവൂ. എന്നാല്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ ഈ പ്രശ്നമില്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications