ഓഫ് സീസണ് മറികടക്കാന്‍ വന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍ രംഗത്ത്. ഇന്‍ഡിഗോ,സ്പൈസ്ജെറ്റ്, എയര്‍ ഏഷ്യ തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം വലിയ വാഗ്ദാനങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
നിരക്ക് കുറച്ചും പ്രത്യേക സൗജന്യങ്ങള്‍ നല്‍കിയും ഓഫ് സീസണ് വില്‍പ്പന ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എല്ലാ കമ്പനികളും. പ്രമുഖ കമ്പനികളുടെ ഓഫറുകളിതാ
ഇന്‍ഡിഗോ
നികുതിയും മറ്റ് ചിലവുകളുമുള്‍പ്പെടെ 829 രൂപയാണ് ഇന്‍ഡിഗോ അവതരിപ്പിക്കുന്ന ടിക്കറ്റ് വില. ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇംഫാല്‍-ഗുവഹാട്ടി റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സേവനം. ഡല്‍ഹി-മുംബൈ റൂട്ടില്‍ 2,486 രൂപ, ഡല്‍ഹി-ചെന്നൈ-3,338 രൂപ എന്നിങ്ങനെയാണ് മറ്റ് ഓഫറുകള്‍.
സ്പൈസ്ജെറ്റ്
സ്പൈസ്ജെറ്റിന്റെ ഗെറ്റ് മോര് സ്കീമിലൂടെ ആഭ്യന്തര റൂട്ടുകളില്‍ ബിസിനസ് ഇക്കണോമി ക്ലാസുകളില്‍ 20 ശതമാനം ഡിസ്കൗണ്ട് നിശ്ചിത കാലത്തേക്ക് നല്‍കുന്നുണ്ട്. ജൂണ്‍ 6 വരെ ബുക്ക് ചെയ്ത ജൂലൈ 25നും സെപ്റ്റംബര്‍ 30നും ഇടക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
എയര്‍ ഇന്ത്യ സൂപ്പര്‍ സെയില്‍
ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് 1,499 രൂപ മുതലാണ് എയര്‍ ഇന്ത്യ ഓഫറുകള്‍ നല്‍കുന്നത്. ഇതിന്റെ ബുക്കിംഗ് മെയ് 25ന് അവസാനിച്ചുകഴിഞ്ഞു.
എയര്‍ ഏഷ്യ
ആഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ മടക്കയാത്രകള്ക്കാണ് എയര്‍ ഇന്ത്യ 50% നിരക്കിളവ് നല്‍കുന്നത്. പ്രത്യേക നിരക്കിളവില്‍ കമ്പനി വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
