നിങ്ങള്‍ ഒരു മെട്രോ പൊളിറ്റന്‍ നഗരത്തിലാണ് താമസിക്കുന്നതെങ്കില്‍ സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ വേണ്ട ഏറ്റവും മിനിമം തുക 10,000 രൂപയാണ്.അത്രയും തുക ഉണ്ടാവാത്ത പക്ഷം 5000 രൂപയില്‍ താഴെ കുറഞ്ഞാല്‍ 350 രൂപ പിഴയും 5000ത്തിനും 10000നും ഇടയില്‍ കുറഞ്ഞാല്‍ 250 രൂപ പിഴയും ഈടാക്കുന്നതാണ്.
നിങ്ങള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് ഇല്ലെങ്കില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ സേവിങ്സ് അക്കൗണ്ടിനെ ബേസിക് സീറോ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റി സീറോ ബാലന്‍സാക്കി വെക്കാവുന്നതാണ്.
ബേസിക് സീറോ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റുമ്പോള്‍ നിങ്ങള്‍ക്ക് താഴെപ്പറയുന്ന ചില ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം.
നെറ്റ് ബാങ്കിംഗ്
ഐസിഐസിഐ ബാങ്ക് പോലെയുള്ള ചില ബാങ്കുകള്‍ നെറ്റ് ബാങ്കിംഗ് സൗകര്യം നല്‍കുന്നില്ല.നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇത് വലിയ നഷ്ടമാണ്.
ചെക്ക് ലീഫുകള്‍
ചില ബാങ്കുകള്‍ പരിമിതമായ ചെക്ക് ലീഫുകളെ നല്‍കുകയുള്ളൂ. അതായത് ചിലപ്പോള്‍ ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് 15 ചെക്ക് ലീഫുകളെ ലഭിക്കുകയുള്ളൂ. അതില്‍ക്കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ഈടാക്കാം.
ഇടപാടുകള്‍
നാല് പണമിടപാടുകളേ ആര്‍ബിഐ അനുവദിച്ചിട്ടുള്ളൂ. അതില്ക്കൂടുതലായാല് ബാങ്കുകള്‍ക്ക് ചാര്‍ജ് ഈടാക്കാം.
ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍
എല്ലാ അക്കൗണ്ടിനും ഡെബിറ്റ് കാര്‍ഡ് നല്‍കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശമുള്ളതുകൊണ്ട് നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ലഭിക്കും. പക്ഷേ പണമിടപാടുകള്‍ക്ക് നിയന്ത്രണമുണ്ടാവും.
ഫ്രില്സ് അക്കൗണ്ടാക്കി മാറ്റാം
നിങ്ങള്‍ക്ക് അക്കൗണ്ടിനെ ഫ്രില്സ് അക്കൗണ്ടാക്കി മാറ്റാന്‍ കഴിയും.
നോമിനേഷന്
നോമിനേഷന്
ഈ അക്കൗണ്ടില്‍ നോമിനേഷന് സൗകര്യം ലഭിക്കും.
മൊബൈല്‍ ബാങ്കിംഗ്
ഐസിഐസിഐ ബാങ്ക് പോലെ ചില ബാങ്കുകള്‍ ബേസിക് സീറോ സേവിംഗ്സ് അക്കൗണ്ടില്‍ മൊബൈല്‍ ബാങ്കിംഗ് സൗകര്യം നല്‍കുന്നില്ല.
ബേസിക് സീറോ സേവിംഗ്സ് അക്കൗണ്ട്
പലപ്പോഴും സ്വകാര്യബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.ഗവണ്മെന്റ് ബാങ്കുകളില്‍ മിനിമം ബാലന്‍സ് വളരെ കുറവായിരിക്കും.
അക്കൗണ്ട് ഉടമക്ക് വേണമെങ്കില്‍ ബേസിക് സീറോ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. പക്ഷേ അപ്പോഴും മറ്റ് ചാര്‍ജുകള്‍ ശ്രദ്ധിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
