ജോലിയിലെ വരുമാനം കൊണ്ടുമാത്രം ചിലവുകള്‍ നീങ്ങുന്നില്ലേ ? ധാരാളം പാര്‍ട്ട്ടൈം ബിസിനസ് അവസരങ്ങളാണ് കുറച്ചുസമയം ചെലവഴിച്ചാല്‍ അധികം വരുമാനം നേടാനായുള്ളത്.
കുറഞ്ഞ മുതല്‍മുടക്കില്‍ ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. പൂര്‍ണമായി ചെയ്യാവുന്ന ബിസിനസ് എന്നതിലുപരി സ്ഥിരം ജോലിക്കൊപ്പം ദിവസവും കുറച്ചു സമയം മാറ്റിവച്ച് ചെയ്യാവുന്ന സംരംഭങ്ങളാണിവ.
ഹോംസ്റ്റേ
കേരളത്തിലേക്കെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും ഹോട്ടലുകള്‍ക്കു പകരം സ്വസ്ഥമായ ഹോംസ്റ്റേകളില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്റര്‍നെറ്റ് സൗകര്യം, ബാത്ത് അറ്റാച്ച്ഡ് റൂം, വൃത്തിയുള്ള പരിസരം എന്നിവയുണെ്ടങ്കില് ധൈര്യത്തോടെ ഹോംസ്റ്റേ തുടങ്ങാം. ഹോംസ്റ്റേ നടത്തിപ്പില്‍ ഏറ്റവും പ്രധാനം രുചികരമായ ഭക്ഷണം നല്‍കുകയെന്നതാണ്.
ഫുഡ് കോര്‍ണര്‍
നിങ്ങള്‍ പാചകകലയില്‍ വൈദഗ്ധ്യമുള്ളയാളാണോ. എങ്കില്‍ നിങ്ങള്‍ക്ക് ഉചിതമായൊരു സംരംഭമാണ് ഫുഡ് കൗണ്ടര്‍. വീടിനോടു ചേര്‍ന്നോ നഗരങ്ങളില്‍ മുറികള്‍ വാടകയ്ക്കെടുത്തോ, ഹൈവേകളുടെ വശങ്ങളിലായോ തുടങ്ങാവുന്നതാണ് ഇത്തരം ഫുഡ്കൗണ്ടറുകള്. ഫിഷ്, ബീഫ്, ചിക്കന്‍, കപ്പ വിഭവങ്ങള്‍ പാകപ്പെടുത്തി വില്ക്കാനയാല് മികച്ച വരുമാനം ഉറപ്പിക്കാം. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളില്‍ ഇത്തരം ഫുഡ് സ്റ്റാളുകള്‍ നടത്തുന്നത് മികച്ച വരുമാനം നേടിത്തരും.
ഓണ്‍ലൈന്‍ വര്‍ക്കുകള്‍
എഴുതാന്‍ കഴിവുള്ളവരാണെങ്കില്‍ ഫ്രീലാന്‍സ് റൈറ്ററായി പ്രവര്‍ത്തിക്കാം.ട്രാന്‍സലേറ്റര്‍ ജോലിയും നോക്കാം. ഏതു മേഖലയെ കുറിച്ചാണോ നിങ്ങള്‍ക്ക് എഴുതാന്‍ സാധിക്കുക എന്നതു മനസിലാക്കി അത്തരം ലേഖനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ലേഖനങ്ങള്‍ നല്കി തുടങ്ങാം. പിന്നീട് സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എഴുതാന്‍ സാധിക്കുമെങ്കില്‍ അങ്ങനെയുമാവാം.
ആഭരണ നിര്‍മാണം
പേപ്പറുകളും മുത്തുകളും കല്ലുകളുമൊക്കെ ഉപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ മാലകള്‍, കമ്മലുകള്‍, വളകള്‍, ഹെയര്‍ ബാന്‍ഡുകള്‍ എന്നിവയെല്ലാം ഉണ്ടാക്കിയാല്‍ ആവശ്യക്കാര്‍ അന്വേഷിച്ച് എത്തിക്കോളും.ഓരോ കാലത്തും ട്രെന്‍ഡിനൊപ്പം മാറാനാകണമെന്നു മാത്രം.
അഗ്രി നഴ്സറി
ടെറസിലോ വീടിന്റെ അടുത്തായോ ഇതിനായി സ്ഥലം കണെ്ടത്താവുന്നതാണ്. വ്യത്യസ്തമായ സസ്യങ്ങളെക്കുറിച്ചുള്ള ധാരണയുണ്ടായിരിക്കണം. ഓര്‍ക്കിഡ്, ആന്തൂറിയം, ബോണ്‍സായ് തുടങ്ങി പൂക്കള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. മികച്ചയിനം സസ്യങ്ങള്‍ കിട്ടുന്ന സ്ഥലങ്ങളെയും അവയുടെ പരിചരണത്തെയുംകുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
ട്രെയിനിംഗ് സെന്റര്‍
മറ്റുള്ളവര്‍ക്ക് അറിവുപകരാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ. എങ്കില്‍ കാര്യമായ മുതല്‍മുടക്കില്ലാതെ നിങ്ങള്‍ക്കു ട്രെയിനിംഗ് സെന്റര്‍ തുടങ്ങാം. ആകെ വേണ്ടത് നിങ്ങളുടെ കുറച്ചുസമയം മാത്രം. രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് നല്‍കാം. വീടിന്റെ ടെറസിലോ മുറ്റത്തോ ക്ലാസുകള്‍ ഒരുക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
