നല്ല രീതിയില്‍ നിക്ഷേപം നടത്തിയാല്‍ എക്കാലവും മൂല്യമുള്ള നിക്ഷേപ മാര്‍ഗമാണ് ഇത്. ഭൂമി വാങ്ങിയിട്ടാല്‍ ഭാവിയില്‍ വില വര്‍ധിക്കുമെന്നു കരുതുന്നവര്‍ നിരവധിയാണ്.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനൊരുങ്ങുംമുമ്പ് കൃത്യമായ തയ്യാറെടുപ്പ് വേണം. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കും മുന്‍പ് ശ്രദ്ധിക്കാന്‍ ഇതാ ചില കാര്യങ്ങള്‍
മൂല്യം
നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുകയ്ക്കുതക്ക മൂല്യമുള്ള പദ്ധതിതന്നെയാണോ ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുകയാണ്. പലപ്പോഴും പദ്ധതികളെപ്പറ്റി നല്‍കുന്നത് പാലിക്കാന്കഴിയാത്ത മോഹനവാഗ്ദാനങ്ങളാകും. അതുകൊണ്ട് അത്തരം വലയങ്ങളില്‍ പെട്ടുപോകാതെ തികച്ചും യാഥാര്‍ഥ്യബോധത്തോടുകൂടി മാത്രമേ സമീപിക്കാവു.
വിശ്വാസ്യത
പദ്ധതി, ബില്‍ഡര്‍ എന്നിവയുടെ വിശ്വാസ്യത കൃത്യമായി പരിശോധിക്കണം. അവരുടെ മുന്‍കാല പദ്ധതികള്‍ വാങ്ങിയവരുടെ അനുഭവങ്ങള്‍, നിയമപരമായ കാര്യങ്ങളില്‍ അവര്‍ വാക്കുപാലിക്കുന്നവരാണോ, ബാങ്കിന്റെ അനുമതിയുണ്ടോ,എന്നൊക്കെ അറിയണം.
റേറ്റിംഗ്
പദ്ധതികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനു സഹായിക്കുന്ന കാര്യമാണ് റേറ്റിങ്. കെട്ടിടങ്ങള്‍, പ്രത്യേകിച്ച് ഫ്ളാറ്റ്, വില്ല പോലുള്ളവ വാങ്ങുമ്പോള്‍ ഗുണനിലവാരം താരതമ്യപ്പെടുത്തുന്നതിന് ഇത്തരം റേറ്റിങ് സഹായിക്കും. ക്രിസില്പോലുള്ള റേറ്റിങ് ഏജന്‍സികള്‍ പദ്ധതിയുടെ സാങ്കേതികകാര്യങ്ങളിലുള്പ്പെടെയുള്ള നിലവാരം, ബില്‍ഡറുടെ ആത്മാര്‍ഥത, നിയമപരമായ കാര്യങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയശേഷമാകും ഇത്തരത്തില്‍ റേറ്റിങ് നല്‍കുന്നത്.
ആവശ്യങ്ങള്‍
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നത് പല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകും. കൂടുതല്‍ വില കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ പല ഘടകങ്ങള്‍ വിലയിരുത്തണം. എന്നാല്‍ ജീവിക്കാനൊരിടം എന്നു കരുതുന്നവര്‍ ജോലി സ്ഥലത്തിനടുത്തോ, മക്കളുടെ സ്കൂളിനടുത്തോ, ആശുപത്രി, ആരാധനാലയങ്ങള്‍ എന്നിവയുടെ അടുത്തോ ഒക്കെ വാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നത്.
നിക്ഷേപം
നിക്ഷേപം ലക്ഷ്യമിടുന്നവര്‍ വികസനസാധ്യതയുള്ള ഇടങ്ങളില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. കാരണം പദ്ധതി പൂര്‍ത്തിയായി വരുമ്പോഴേക്ക് അവിടം വികസിച്ചിട്ടുണ്ടാകുമെന്നതിനാല് വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ബില്‍ഡര്‍, പദ്ധതി, ലൊക്കേഷന്‍
ബില്‍ഡര്‍, പദ്ധതി, ലൊക്കേഷന്‍ ഇവയൊക്കെ നല്ലതാണെങ്കില്‍ പലപ്പോഴും റിയല്‍ എസ്റ്റേറ്റിലുള്ള നിക്ഷേപം 45 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാകുന്ന പ്രവണത കാണാറുണ്ട്.
നാളത്തെ വില
വീട്, അപ്പാര്‍ട്ട്മെന്റ് എന്നിവയൊക്കെ കാലപ്പഴക്കം ചെല്ലുമ്പോള്‍ വിലയധികം കൂടില്ല. എന്നാല്‍ അവ ഇടിച്ചുകളഞ്ഞ് പുതിയവ പണിയുമ്പോള്‍ വില ഭാവിയില്‍ ഉയരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications