കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സെബിയും സംയുക്തമായി അവതരിപ്പിച്ച സ്വര്‍ണബോണ്ടുകളുടെ രണ്ടാംഘട്ട വില്പന 13 മുതല്‍ ആരംഭിക്കും. കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്.
എന്‍എസ്ഇയുടെ കാഷ് വിഭാഗത്തിലാണ് സ്വര്‍ണ ബോണ്ട് വ്യാപാരം ആരംഭിക്കുക. സ്വര്‍ണബോണ്ട് വാങ്ങും മുന്‍പേ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
സ്വര്‍ണബോണ്ട് പദ്ധതി
സ്വര്‍ണത്തിന്റെ അതേ മൂല്യത്തില്‍ ബോണ്ടുകള്‍ വാങ്ങാനും നിശ്ചിത പലിശ നേടാനും സാധിക്കുന്ന പദ്ധതിയാണിത്.
കാലാവധി
അഞ്ചു വര്‍ഷമാണ് സ്വര്‍ണ ബോണ്ടിന്റെ കാലാവധി. 2.75 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്.
ഓഹരികള്‍ പോലെ വില്‍ക്കാം
അധിക നടപടിക്രമങ്ങളില്ലാതെ എക്സ്ചേഞ്ച് വഴി വാങ്ങലും വില്‍ക്കലും സാധിക്കുന്നതിനാല്‍ സ്വര്‍ണ ബോണ്ടുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടും. ഓഹരികള്‍ വില്ക്കുന്നതുപോലെ എക്സ്ചേഞ്ചിലൂടെ സ്വതന്ത്രമായി സ്വര്‍ണബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കും.
തൂക്കം
ഒരു ഗ്രാം മുതല്ക്കുള്ള സ്വര്‍ണ ബോണ്ടുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി ബോണ്ടുകള്‍ വിറ്റഴിക്കാം. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്.
റിട്ടേണ്‍
സ്വര്‍ണ വിലയുമായി ബന്ധിപ്പിച്ചാണ് നിക്ഷേപകര്‍ക്കു റിട്ടേണ്‍ ലഭിക്കുക. കൂടാതെ 2.75% വാര്‍ഷിക പലിശ അര്‍ധവാര്‍ഷികമായി ലഭിക്കുന്ന വിധമാണ് ബോണ്ട് പുറത്തിറക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
