പലപ്പോഴും ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തിയതിന് ശേഷമായിരിക്കും പാന്‍ ഉണ്ടെങ്കിലേ കാര്യം നടക്കൂ എന്ന് മനസിലാവൂ. ഒരു പരിധിക്കപ്പുറം പണം വിനിമയം നടത്തണമെങ്കില്‍ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) വേണമെന്ന് ഇന്‍കം ടാക്സ് നിയമങ്ങളുണ്ട്.
കെവൈസി(നോ യുവര്‍ കസ്റ്റമര്‍) അനുസരിച്ച വേണം ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ ബാങ്കുകള്‍ ശ്രദ്ധിക്കാന്‍.
പാന്‍ കാര്‍ഡ് എന്തൊക്കെ ഇടപാടുകള്‍ക്ക് വേണമെന്ന് നോക്കൂ.
ടൈം ഡിപ്പോസിറ്റ്
50,000 രൂപയില്‍ കൂടുതല്‍ ഒരു ബാങ്കിംഗ് കമ്പനിയില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നിര്‍ബന്ധമാണ്. കോപ്പറേറ്റീവ് ബാങ്കുകള്‍,പോസ്റ്റ് ഓഫീസ്,നിധി,എന്‍ബിഎഫ്സി കമ്പനികള്‍ എന്നിവയിലും പാന്‍ നിര്‍ബന്ധമാണ്.
പുതിയ അക്കൗണ്ട്
ബേസിക് സേവിംഗ്സ് അക്കൗണ്ടും ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളും തുടങ്ങുന്നതിന് പാന്‍ നിര്‍ബന്ധമാണ്.കോപ്പറേറ്റീവ് ബാങ്കുകള്‍ക്കും ഇത് ബാധകമാണ്.
ബാങ്ക് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍
50,000 രൂപയില്‍ കൂടുതല്‍ രൂപക്ക് ബാങ്ക് ഡ്രാഫ്റ്റും പേ ഓര്ഡറുമെടുക്കുമ്പോള് പാന്‍ വേണം.
ഡിപോസിറ്റ്
50,000 രൂപയും അതിലധികവും ഒരു ദിവസം ഡിപോസിറ്റ് ചെയ്യുമ്പോള്‍ പാന്‍ വേണം.
കാഷ് കാര്‍ഡ്
50,000 രൂപക്കോ അതിന് മുകളിലോ തുകക്ക്് കാഷ് കാര്‍ഡുകളും പ്രീപെയ്ഡ് സാധനങ്ങളും വാങ്ങുകയാണെങ്കില്‍ പാന്‍കാര്‍ഡ് വേണം.
ക്രെഡിറ്റ് കാര്‍ഡ്
ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
