സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ 6 മികച്ച വെബ്‌സൈറ്റുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം ഓണ്‍ലൈനായി വാങ്ങാന്‍ പലര്‍ക്കും പേടിയായിരുന്നു.എന്നാല്‍ അതൊക്കെ പണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന ഒരുപാട് വെബ്‌സൈറ്റുകള്‍ ഇപ്പോഴുണ്ട്. ചില വെബ്‌സൈറ്റുകളെല്ലാം പ്രശസ്തമായ സ്വര്‍ണകമ്പനികളുടേതാണ്.

 

ഓണ്‍ലൈനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എളുപ്പമാണ് സര്‍ട്ടിഫിക്കറ്റുകളും വിവരങ്ങളുമെല്ലാം ഒന്നു ശ്രദ്ധിക്കണമെന്നു മാത്രം.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ മികച്ച 6 വെബ്‌സൈറ്റുകളിവയാണ്

1. ടൈറ്റന്‍

1. ടൈറ്റന്‍

ഇന്ത്യയിലെത്തന്നെ വലിയ ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നാണ് തനിഷ്‌ക്. 18 കാരറ്റിന്റേയും 22 കാരറ്റിന്റേയും ആകര്‍ഷകമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് തനിഷ്‌കിനുള്ളത്. ഇന്ത്യയിലും വിദേശത്തും ഫ്രീ ഡെലിവറി തനിഷ്‌ക് നല്‍കുന്നുണ്ട്. ഇവരുടെ റിട്ടേണ്‍ പോളിസിയും എളുപ്പമാണ്.

2. കാര്‍ട്‌ലേന്‍

2. കാര്‍ട്‌ലേന്‍

ആദ്യമായി ഓണ്‍ലൈന്‍ ജ്വല്ലറി ഷോപ്പിംഗ് അവതരിപ്പിച്ചതാണ് Caratlane.com.കണ്‍സല്‍ട്ടന്റ് സെലക്ട് ചെയ്ത ആഭരണവുമായി വീട്ടിലെത്തുമ്പോള്‍ അതണിഞ്ഞ്് പരിശോധിക്കാനും സൗകര്യമൊരുക്കുന്നു എന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത.

3. ബ്ലൂസ്‌റ്റോണ്‍

3. ബ്ലൂസ്‌റ്റോണ്‍

ആഭരണപ്രേമികള്‍ക്ക് അതുല്യമായ ഡിസൈനുകള്‍ അവതരിപ്പിച്ചുകൊണ്ട് ബ്ലൂസ്‌റ്റോണ്‍ വെബ്‌സൈറ്റ് അവതരിപ്പിച്ചത് 2011ലാണ്. 30 ദിവസത്തെ മണി ബാക്ക് പോളിസി,സര്‍ട്ടിഫൈഡ് ജ്വല്ലറി,ലൈഫ്‌ടൈം എക്‌സ്‌ചേഞ്ച് എന്നിവയാണ് ബ്ലൂസ്‌റ്റോണിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍.ആഭരണങ്ങള്‍ അണിഞ്ഞ് നോക്കാനും സൗകര്യമുണ്ട്. 2-10 ദിവസം വരെയാണ് സാധനം വിതരണം ചെയ്യാന്‍ കമ്പനിയെടുക്കുന്നത്.

4. ഗീതാഞ്ജലി

4. ഗീതാഞ്ജലി

Gitanjalishop.comല്‍ നിന്നും സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും വാങ്ങാനാവും. 10,000 രൂപയില്‍ താഴെയുള്ള പര്‍ച്ചേസുകള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സൗകര്യമുണ്ട്. ഗീതാഞ്ജലി ലിമിറ്റഡ് ഡിസൈന്‍ ചെയ്ത എക്‌സ്‌ക്ലൂസീവ് ആഭരണങ്ങള്‍,നാണയങ്ങള്‍,കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം വാങ്ങാനാവും ഈ സൈറ്റിലൂടെ.

5. വെയര്‍യുവര്‍ഷൈന്‍

5. വെയര്‍യുവര്‍ഷൈന്‍

വെയര്‍യുവര്‍ഷൈന്‍ പ്രമുഖ ബ്രാന്‍ഡായ പിസി ജ്വല്ലറിയുടെ പാര്‍ട്ണറാണ്. പിസി ജ്വല്ലറി,ബ്ലൂ നൈല്‍,കാമ ജ്വല്ലറി,അസ്മി,ഗിലി എന്നിങ്ങനെ പ്രശസ്ത ജ്വല്ലറികളുമായെല്ലാം പങ്കാളിത്തമുണ്ട് വെയര്‍യുവര്‍ഷൈനിന്.

6. സ്‌നാപഡീല്‍,ഫളിപ്കാര്‍ട്ട്

6. സ്‌നാപഡീല്‍,ഫളിപ്കാര്‍ട്ട്

നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്ന ഇ-കൊമേഴ്‌സ് പ്രമുഖരായ സ്‌നാപഡീലില്‍ നിന്നും ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാം.

English summary

6 Best Websites To Buy Gold Jewellery Online In India

Many individuals are opting for the online method. But one should be extra careful and check all the necessary details and certificate before owning it as there are many instances when customers were duped.
Story first published: Thursday, July 14, 2016, 14:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X