റോഡ് വരെ നീണ്ട ക്യൂവില്‍ നിന്ന് സിനിമാ ടിക്കറ്റെടുത്ത കാലമൊക്കെ ഓര്മ്മയായിക്കൊണ്ടിരിക്കുകയാണ്. നെറ്റ്ബാങ്കിംഗിലൂടെയും ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകളുപയോഗിച്ചും സിനിമാടിക്കറ്റ് സെക്കന്റുകള്‍ക്കുള്ളില്‍ എടുക്കാനാവും ഇപ്പോള്‍.
ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ സിനിമാപ്രേമികളെ ആകര്‍ഷിക്കാനായി ഇപ്പോള്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ പോലെ ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
സിനിമ കാണാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുന്ന 7 മികച്ച ക്രഡിറ്റ് കാര്‍ഡുകള്‍ ഇതാ
1. എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ടൈറ്റാനിയം ക്രഡിറ്റ് കാര്‍ഡ് സിനിമകള്‍ക്ക് 15% ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. 1800 രൂപയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ചിലവാക്കുന്ന ഓരോ 150 രൂപയ്ക്കും 2 റിവാഡ് പോയിന്റുകള്‍ വീതം ലഭിക്കും.
2. ഐസിഐസിഐ ബാങ്ക്
സഫീറോ കാര്‍ഡ്,റുബിക്സ്,കോറല്‍,കാര്‍ബണ്‍,സിഗ്നേച്ചര്‍,ജെറ്റ് എയര്‍വേസ് ഐസിഐസിഐ എന്നിവ ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം ഒന്ന് വാങ്ങിച്ചാല്‍ ഒന്ന് സൗജന്യം എന്ന ഓഫര്‍ നല്‍കുന്നുണ്ട്.ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ 2 ടിക്കറ്റുകള്‍ വരെ സൗജന്യമായി ലഭിക്കും.
3. എച്ച്എസ്ബിസി
ബുക്ക് മൈ ഷോയിലൂടെ ശനിയാഴ്ചത്തെ ഷോയ്ക്ക് ടിക്കറ്റ് എച്ച്എസ്ബിസി കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ വിലയില്‍ രണ്ട് ടിക്കറ്റുകള്‍ ലഭിക്കും.
4. കൊടക് മഹീന്ദ്ര
വിസ ഇന്‍ഫിനിറ്റ്,സിഗ്നേച്ചര്‍ പോലെയുള്ള കാര്‍ഡുകളില്‍ ബുക്ക്മൈഷോയില്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ വിലയില്‍ രണ്ട് സിനിമാ ടിക്കറ്റ് ലഭിക്കും. ഇനോക്സില്‍ ബുക്ക് ചെയ്യുമ്പോള്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 10% ഡിസ്കൗണ്ട് ലഭിക്കും.
5. ഇന്‍ഡസ്ഇന്‍ഡ്
ഇന്‍ഡള്‍ജ്,പിനാക്ള്,സിഗ്നേച്ചര്‍,പ്ലാറ്റിനം,വേള്‍ഡ് മൈല്‍സ് പ്ലാറ്റിനം,ജെറ്റ് എയര്‍വേസ് ഒഡിസി&വോയേജ്,വേള്‍ഡ് മൈല്‍സ് സിഗ്നേച്ചര്‍,ഐകോണിയ-വിസ അമേരിക്കന്‍ എക്സ്പ്രസ് എന്നീ ഇന്‍ഡസ്ഇന്‍ഡ് കാര്‍ഡുകള്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.1-3 കാര്‍ഡുകള്‍ വരെ ഫ്രീയായി ഒരു മാസം ലഭിക്കാം.
6. എസ്ബിഐ
എസ്ബിഐ സിഗ്നേച്ചര്‍ കാര്‍ഡ് 500 രൂപ വരെ ഓഫ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യുമ്പോള്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്നുണ്ട്.
7. ആക്സിസ് ബാങ്ക്
മൈസോണ്‍ പ്ലാറ്റിനം,ടൈറ്റാനിയം കാര്‍ഡുകള്‍ 1000 രൂപ വരേയ്ക്ക് 25% വരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications