മാസാമാസം കൃത്യമായി ശമ്പളം ലഭിക്കാത്തവര്‍ ചെലവുകള്‍ എങ്ങനെ നടത്തും. ശമ്പളം കൃത്യ ദിവസം കിട്ടുന്ന ആളുകള്‍ക്കുതന്നെ മാസാമാസം ചിലവുകള്‍ക്ക് ബുദ്ധിമുട്ടാവുമ്പോള്‍ അല്ലാത്തവരുടെ കാര്യം ഊഹിക്കാമല്ലോ.
പ്രൈവറ്റ് ജോലിക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും റിട്ടയര്‍മെന്റിനും സമ്പാദ്യത്തിനും തീരെ പണം തികയാതെ വരും.ഇവിടെയാണ് മറ്റൊരു വരുമാനത്തിന്റെ പ്രസക്തി.
സ്ഥിരമായൊരു വരുമാനം വേണ്ടവര്‍ക്ക് പരീക്ഷിക്കാനിതാ 8 വഴികള്‍
1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
പോസ്റ്റ് ഓഫീസുകളും ബാങ്കുകളും സീനിയര്‍ സിറ്റിസണ്‍സിന് വേണ്ടി അവതരിപ്പിക്കുന്ന സ്പെഷ്യല്‍ സ്കീമാണിത്. മെച്യൂരിറ്റി കാലാവധി 5 വര്‍ഷമാണ്. പലിശനിരക്ക് വര്‍ഷത്തില്‍ 8.6% വരും. ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ അക്കൗണ്ടുകള്‍ ഒറ്റയ്ക്കോ പങ്കാളിയുമായി ചേര്‍ന്നോ ആരംഭിക്കാം.
2. മ്യൂച്വല്‍ ഫണ്ട് എംഐപി
സ്ഥിരമായൊരു വരുമാനം വേണ്ടവര്‍ക്ക് മ്യൂച്വല്‍ ഫണ്ട്സ് മന്ത്ലി ഇന്‍കം പ്ലാനുകള്‍ പരീക്ഷിക്കാം. ഹൈബ്രിഡ് ഫണ്ട്,ഡെബ്റ്റ് ഫണ്ട് എന്നിങ്ങനെ വരവും സുരക്ഷയും അനുസരിച്ച് വ്യത്യസ്ത പ്ലാനുകളുണ്ട്.
3. ബാങ്ക് ഫിക്സഡ് ഡിപോസിറ്റുകള്
റിസ്കെടുക്കാന്‍ മടിയുള്ളവര്‍ക്ക് നല്ല പലിശനിരക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.ഒരു മാസം കൂടുമ്പോഴോ മൂന്ന് മാസത്തിലൊരിക്കലോ പലിശ ലഭിക്കും.
4. മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍
മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാനിലൂടെ നിക്ഷേപകന് കൃത്യമായ തുക പിന്‍വലിക്കാം. മാസത്തിലോ, മൂന്നു മാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ ആവശ്യത്തിനനുസരിച്ച് തുക പിന്‍വലിക്കാം.
5. മ്യൂച്വല്‍ ഫണ്ട് ഡിവിഡെന്റ്
സ്ഥിരമായി ഡിവിഡെന്റ് നല്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. വര്‍ഷത്തില്‍ മാത്രം ഡിവിഡെന്റ് നല്കുന്ന ഒരുപാട് ഇക്യുറ്റി ഡിവിഡെന്റ് ഫണ്ടുകളുണ്ട്.
6. ഡയറക്ട് ഇക്യൂറ്റി
വലിയ വരുമാനം വേണമെന്നുള്ളവര്‍ക്ക് ഇക്യുറ്റികളില് നിക്ഷേപിക്കാം. പക്ഷേ ഇത്തിരി റിസ്കുണ്ടെന്ന് മാത്രം. വര്‍ഷക്കണക്കിലാണ് ഇക്യുറ്റി ഡിവിഡെന്റ് നല്‍കുക.
7. റിയല്‍ എസ്റ്റേറ്റ്
അധികമായി സ്ഥലമോ ഭൂമിയോ ഉണ്ടെങ്കില്‍ അത് വാടകയ്ക്ക് നല്‍കാം. സ്ഥിരമായൊരു വരുമാനത്തിന് റിയല്‍ എസ്റ്റേറ്റ് നല്ല മാര്‍ഗമാണ്.
8. പോസ്റ്റ് ഓഫീസ് എംഐഎസ്
ഒരാള്‍ക്ക് പരമാവധി 4.5 ലക്ഷം രൂപ വരെ പോസ്റ്റ് ഓഫീസ് മാസ പദ്ധതിയില്‍ നിക്ഷേപിക്കാം. 7.80 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications