അത്യാവശ്യ കാര്യങ്ങള്‍ക്കൊന്നും പണമില്ലാതെ എങ്ങനെ ജീവിക്കും ? സാമ്പത്തിക പ്രതിസന്ധികള്‍ക്കായി കാത്തുനില്‍ക്കാതെ അതിനു മുമ്പുതന്നെ അതൊഴിവാക്കാനും നേരിടാനും തയാറെടുക്കുകയാണ് എപ്പോഴും വേണ്ടത്.
സാമ്പത്തിക പ്രതിസന്ധികളെ ചെറുക്കുന്നതിനായുള്ള ചില വഴികള്‍ പരിശോധിക്കാം
കടം വരുത്തരുത്
ഷോപ്പിംഗ് മാളുകളിലും മറ്റും കാണുന്ന ഗംഭീര ഓഫറുകള്‍ കണ്ട് നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാത്ത ബില്ലില്‍ വാങ്ങിക്കൂട്ടരുത്. ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യമുപയോഗിച്ച് ഇത്തരം ഷോപ്പിംഗ് നടത്തുമ്പോള്‍ യഥാസമയം പണമടച്ചില്ലെങ്കില്‍ വന്‍ പലിശ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്. ബാങ്കുകള്‍ നല്കുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ഉപയോഗിക്കുന്നത് കരുതലോടെ വേണം.
കരുതല്‍ ധനം സൂക്ഷിക്കുക
അത്യാവശ്യ ഘട്ടങ്ങളെ നേരിടുന്നതിനായി സേവിംഗ്സ് എക്കൗണ്ടായോ ലിക്വിഡ് ഫണ്ടായോ പണം കരുതിവെക്കുക.റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലെല്ലാം നിങ്ങള്‍ക്ക് മതിയായ സമ്പാദ്യമുണ്ടെങ്കിലും കരുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.
ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സുകള്‍
നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ചെലവുകള്‍ക്കും കുടുംബത്തിന്റെ മുന്നോട്ടുപോക്കിനും ഇത് അനിവാര്യമാണ്. വന്‍ തുക ചികിത്സാ ചെലവിനായി വേണ്ടി വരുന്ന ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഹായിക്കും.
മറ്റൊരു ജോലി
നിങ്ങള്‍ മുഴുവന്‍ സമയ ജോലിക്കാരനാണെങ്കില്‍ കൂടി മറ്റു വിനോദങ്ങളും താല്‍പ്പര്യങ്ങളുമെല്ലാം നീക്കിവെച്ച് ഒരു വരുമാന മാര്‍ഗം കൂടി കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ജീവിത പങ്കാളിക്ക് ജോലിയില്ലെങ്കില്‍ ജോലിക്കു പോകുന്നതിന് പ്രോല്‍സാഹിപ്പിക്കുക
സാമ്പത്തിക ആസൂത്രണം:
നിക്ഷേപ മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍, വരവു ചെലവുകള്‍ മനസിലാക്കാന്‍, ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാം സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യും. പരിചയസമ്പന്നനായ ഒരു സാമ്പത്തിക ആസൂത്രകന്റെ സഹായവും നിങ്ങള്‍ക്ക് ഇതിനായി തേടാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
