നികുതി വെട്ടിക്കുന്നത് തടയാന്‍ തീവ്ര പരിശോധനയിലാണ് ആദായ നികുതി വകുപ്പ്. പലപ്പോഴും നമ്മുടെ പല ഇടപാടുകളും നമ്മളറിയാതെ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പെട്ടെന്നുളള റെയ്ഡുകളും മറ്റും നടക്കുന്നതുപോലും.
എങ്ങനെയാണ് നിങ്ങളുടെ ഇടപാടുകള്‍ ആദായ നികുതി വിഭാഗം പരിശോധിക്കുന്നതെന്നറിയേണ്ടേ?
1. നിക്ഷേപങ്ങള്‍ അറിയും
ഓരോ സാമ്പത്തിക വര്‍ഷവും പത്തുലക്ഷത്തില്‍ കൂടുതല്‍ നിങ്ങള്‍ നിക്ഷേപിക്കുകയോ സ്ഥിരനിക്ഷേപമായി ഇടുകയോ അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റായി സൂക്ഷിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അത് ബാങ്ക് ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനെ അറിയിക്കും.
2. വില്പന
30ലക്ഷത്തിനു മുകളിലുള്ള സ്ഥാപനങ്ങളില്‍ വില്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ ഇക്കാര്യം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനെ അറിയിക്കാന്‍ രജിസ്ട്രാര്‍ ബാധ്യസ്ഥനാണ്.
3. സ്രോതസിലെ നികുതി
50 ലക്ഷത്തിനു മുകളിലുള്ള വസ്തു വാങ്ങിയാല്‍ വാങ്ങുന്നയാളില്‍ നിന്നും 1% ടി.സി.എസ് ആയി ടാക്സ് ഡിപ്പാര്ട്ടുമെന്റില് നിക്ഷേപിക്കപ്പെടും.
4. ക്രഡിറ്റ് കാര്‍ഡ്
നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് വഴി 1 ലക്ഷം രൂപ പേ ചെയ്താലോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെ 10 ലക്ഷമോ അതിനു മുകളിലോ പേ ചെയ്താലും നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് കമ്പനി ടാക്സ് അതോറിറ്റികളെ ഇക്കാര്യം അറിയിക്കും.
5. ഓഹരികള്‍
പത്തുലക്ഷത്തിനു മുകളിലുള്ള ഷെയറുകളും, ഡിബഞ്ചറുകളും മ്യൂചല്‍ ഫണ്ടും വാങ്ങുകയാണെങ്കില്‍ കമ്പനി ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിക്കും
6. വാര്‍ഷിക വരുമാനം
നിങ്ങള്‍ വര്‍ഷം 50 ലക്ഷത്തിനു മുകളില്‍ സമ്പാദിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ സ്വത്തുവിവരങ്ങളുടെ കാര്യങ്ങളുടെ റിപ്പോര്‍ട്ട് എല്ലാവര്‍ഷവും സമര്‍പ്പിക്കണം.
7. രണ്ട് ലക്ഷത്തിന് മുകളില്‍ പര്‍ച്ചേസിംഗ്
രണ്ടു ലക്ഷത്തിനു മുകളിലുള്ള സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ പാന്‍ റിപ്പോര്‍ട്ടു ചെയ്യണം.
8. ആഡംബര നികുതി
പത്തുലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം ആഢംബര നികുതിയായി നല്‍കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
