വിദ്യാഭ്യാസ വായ്പയെടുക്കുമ്പോള്‍ അറിയണം ഇതെല്ലാം
പ്ലസ്ടു കഴിഞ്ഞാല്‍ തുടര്‍ പഠനത്തിന് ലക്ഷങ്ങള്‍ മുടക്കേണ്ടി വരുന്നുണ്ട് ഇപ്പോള്‍. നൂതന കോഴ്സുകള്‍ക്ക് പഠിക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ അവരെ നിരുത്സാഹപ്പൈടുത്താന് രക്ഷിതാക്കളും തയ്യാറല്ല. സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്ക് എല്ലാവരും തിരഞ്ഞെടുക്കുന്നത് വിദ്യാഭ്യാസ വായ്പയെന്ന പാലത്തെയാണ്.
ഏതെല്ലാം കോഴ്സുകള്‍ക്ക് വായ്പ
ബിരുദ- ബിരുദാനന്തര കോഴ്സുകള്‍ക്ക് പുറമേ ടെക്നിക്കല്‍, പ്രൊഫഷണല്‍, ഡിഗ്രി, ഡിപ്ലോമ, കോഴ്സുകള്‍ക്കെല്ലാം വായ്പയ്ക്ക് അര്‍ഹതയുണ്ട്. നഴ്സിംഗ്, ടീച്ചര്‍ ട്രെയിനിംഗ്, പൈലറ്റ് ട്രെയിനിംഗ് തുടങ്ങിയ കോഴ്സുകളും വായ്പക്ക് അര്‍ഹമാണ്.
കോഴ്സിന്റെ അംഗീകാരം
യുജിസി, എഐസിടിഇ, എംസിഐ എന്നീ സ്ഥാപനങ്ങളോ ഗവണ്മെന്റ് അംഗീകാരമുള്ള കോളേജുകളോ നടത്തുന്നതായിരിക്കണം കോഴ്സുകള്‍. ഐഐടി, ഐഐഎം എന്നീ ഓട്ടോണമസ് പദവിയുള്ള സ്ഥാപനങ്ങളിലെ കോഴ്സുകള്‍ക്കും വിദ്യാഭ്യാസ വായ്പ ലഭിക്കും.
വിദേശ പഠനത്തിനും ലോണ്‍
വായ്പയ്ക്കായി ശ്രമിക്കുന്നവര്‍ ആദ്യമായി കോഴ്സിന്റേയും കോളേജിന്റേയും അംഗീകാരം പരിശോധിക്കണം. ഇന്ത്യയിലെ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോയി പഠനം പൂര്‍ത്തിയാക്കുന്നതിനും ബാങ്ക് വായ്പ ലഭിക്കുന്നതാണ്.
ഏതൊക്കെ ചിലവുകള്‍
കോളേജ്/യൂണിവേഴ്സിറ്റി/സ്കൂള്‍ ഫീസ്, പരീക്ഷ, ലൈബ്രറി, ലാബ് ഫീസ്, പഠന സാമഗ്രികള്‍, കംപ്യൂട്ടര്‍, എന്നിവയടക്കമുള്ള ചിലവുകള്‍ക്കാണ് വായ്പ ലഭിക്കുക.
ടൂറിനും ലോണ്‍
യൂണിഫോം, സ്റ്റഡി ടൂര്‍, പ്രൊജക്ട് വര്‍ക്ക് എന്നീ കാര്യങ്ങള്‍ക്ക് ആവശ്യമായി വരുന്ന ചിലവുകളും വായ്പയായി ലഭിക്കും. പക്ഷേ ചില ബാങ്കുകളില്‍ ഈ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടാകുമെന്ന് മാത്രം.
പലിശ നിരക്ക്
പല ബാങ്കുകളിലും നിരക്ക് വ്യത്യസ്തമാകും. ബാങ്കുകളുടെ പ്രൈം ലെന്‍ഡിംഗ് നിരക്കുമായി ബന്ധപ്പെടുത്തിയാണ് വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് നിശ്ചയിക്കുക.
പെണ്‍കുട്ടികള്‍ക്ക് ഇളവ്
ഇന്ന് മിക്ക ബാങ്കുകളും പെണ്‍കുട്ടികള്‍ക്ക് പലിശ നിരക്കില്‍ ഇളവ് നല്‍കുന്നുണ്ട്. പലിശ എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഒരു ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ലോണിന് അപേക്
ഷിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം അറിയണം.
എത്ര തുക ലഭിക്കും
ബാങ്കുകള്‍ വിവിധ സ്കീമുകളില്‍ നല്‍കിവരുന്ന വായ്പയുടെ പരമാവധി തുക വ്യത്യസ്തമാണെങ്കിലും ഭൂരിപക്ഷം ബാങ്കുകളും ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുള്ള വായ്പ പരമാവധി 10 ലക്ഷം രൂപയും വിദേശ പഠനത്തിനുള്ള തുക പരമാവധി 20 ലക്ഷം രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്.
ജാമ്യം വേണോ
നാല് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സെക്യൂരിറ്റിയോ ജാമ്യമോ ആവശ്യപ്പെടാറില്ല. പക്ഷേ ചിലപ്പോള്‍ രക്ഷിതാക്കള്‍ ആരെങ്കിലും ലോണിന് പങ്കാളിയാവണമെന്ന് ആവശ്യപ്പെട്ടേക്കാം. 7.5 ലക്ഷം വരെയുള്ള വായ്പയില്‍ ചിലപ്പോള്‍ കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടി വരും.
തിരിച്ചടവ്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തിരിച്ചടവിനെക്കുറിച്ചാലോചിക്കാന് കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷം വരെ സമയമുണ്ട്. കോഴ്സ് കഴിഞ്ഞയുടന്‍ ജോലി ലഭിച്ചവര്‍ക്ക് ആറ് മാസത്തിനുള്ളില്‍ തിരിച്ചടവ് ആരംഭിക്കണം.
തിരിച്ചടവ് കാലാവധി
7 വര്‍ഷമാണ് ചില ബാങ്കുകള്‍ നല്കുന്ന തിരിച്ചടവ് കാലാവധി. 15 വര്‍ഷം വരെ ലോണ്‍ തിരിച്ചടയ്ക്കാന്‍ സമയം നല്കുന്ന ബാങ്കുകളുമുണ്ട്.
സബ്സിഡി
ലോണിന് അപേക്ഷിക്കുന്നവരുടേയും മാതാപിതാക്കളുടേയും വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി വിദ്യാഭ്യാസ ലോണിന് കേന്ദ്ര സര്‍ക്കാറിന്റെ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
