നിങ്ങള്‍ പ്രവാസിയാണോ?ഇതാ ഭാവിജീവിതം സുരക്ഷിതമാക്കാന്‍ 5 വഴികള്‍.

വളരെ ലളിതമായ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രവാസികള്‍ക്ക് അവരുടെ ജീവിതം ശോഭനമാക്കാന്‍ കഴിയും.

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ സ്വന്തം നാടും നാട്ടാരേയുമൊക്കെ പിരിഞ്ഞ് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് ജോലിയെടുത്തിട്ടും പലര്‍ക്കും തങ്ങളുടെ ഭാവിജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് സത്യം. വളരെ ലളിതമായ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രവാസികള്‍ക്ക് അവരുടെ ജീവിതം ശോഭനമാക്കാന്‍ കഴിയും.

ഭാവി സുരക്ഷിതമാക്കാന്‍ പ്രവാസികള്‍ അറിയേണ്ട 5 കാര്യങ്ങള്‍:-

1. മാസബജറ്റ് തയ്യാറാക്കാം

1. മാസബജറ്റ് തയ്യാറാക്കാം

അതാതു മാസത്തെ പൊതുവായുള്ള വരവു-ചിലവുകള്‍ നിങ്ങള്‍ക്ക് തന്നെ മുന്‍കൂട്ടി ചിട്ടപ്പെടുത്തി വയ്ക്കണം. ഇതനുസരിച്ച് ഒരു മാസബജറ്റ് തയ്യാറാക്കാം. തങ്ങളുടെ യാഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കി അതിനനുസരിച്ച് ജീവിതച്ചെലവുകള്‍ നിയന്ത്രിക്കുകയാണ് പ്രവാസി കുടുംബങ്ങള്‍ പ്രധാനമായും ചെയ്യേണ്ടത്. വ്യക്തിഗത ബജറ്റ് തയ്യാറാക്കുന്നതും ഗുണം ചെയ്യും.

 

 

2. മറ്റുള്ളവരുടെ മുന്നില്‍ ആഡംബരം കാണിക്കാന്‍ ചെലവാക്കാതിരിക്കുക.

2. മറ്റുള്ളവരുടെ മുന്നില്‍ ആഡംബരം കാണിക്കാന്‍ ചെലവാക്കാതിരിക്കുക.

സ്വന്തം വരുമാനം നോക്കാതെ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പണം ധൂര്‍ത്തടിക്കുന്നത് പ്രവാസികളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ കൊണ്ട് ചെന്നെത്തിക്കും. കൈയ്യില്‍ കാശില്ലെങ്കിലും മറ്റുള്ളവരുടെ അടുക്കല്‍ നിന്നും കടം വാങ്ങി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കല്യാണവും മറ്റും നടത്തുന്നത് പ്രവാസികളുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇത്തരം വലിയ ചെലവുകള്‍ പ്രവാസി കുടുംബങ്ങളുടെ അടിത്തറ തന്നെ തകരാന്‍ കാരണമാകും.

 

 

3. പാഴ്‌ചെലവുകള്‍ ഒഴിവാക്കുക

3. പാഴ്‌ചെലവുകള്‍ ഒഴിവാക്കുക

പണം കൈയ്യില്‍ കിട്ടുമ്പോള്‍ കണ്ണില്‍ കണ്ടതൊക്കെ വാങ്ങി വെറുതെ കാശ് കളയരുത്. എപ്പോഴും ആവശ്യമുള്ളത് മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. പിന്നീട് ഉപയോഗിക്കുക പോലും ചെയ്യാത്ത വസ്തുക്കള്‍ വാങ്ങന്നത് പാഴ്ച്ചലവാണ്.
കൂടാതെ മണിചെയ്നുകളില്‍ പണം നിക്ഷേപിക്കുക, ഒന്നും നോക്കാതെ ഇന്‍ഷുറന്‍സുകളെടുക്കുക, ധാരണയില്ലാത്ത ബിസിനസ്സുകള്‍ തുടങ്ങുക ഇവയൊക്കെ പണം നഷ്ടപ്പെടുത്തും.

 

 

4. ചാര്‍ട്ടിലൂടെ ചെലവ് നിയന്ത്രിക്കാം

4. ചാര്‍ട്ടിലൂടെ ചെലവ് നിയന്ത്രിക്കാം

നിത്യജീവിതത്തില്‍ ഉണ്ടാകുന്ന ചെലവുകളെ സംബന്ധിച്ച് ചാര്‍ട്ട് ഉണ്ടാക്കുകയാണെങ്കില്‍ ഒരളവു വരെ ചെലവ് നിയന്ത്രിക്കാം. ഓരോ ദിവസവും ഉാകുന്ന ചെലവുകളെ അത്യാവശ്യം, മാറ്റിവെക്കാവുന്നവ, അനാവശ്യം എന്നിങ്ങനെ തരംതിരിച്ച് ചാര്‍ട്ട് ഉണ്ടാക്കുകയും അനാവശ്യമായതിനെ ഒഴിവാക്കി ചെലവ് കുറയ്ക്കുകയും ചെയ്യാം. ഭക്ഷണം,കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസ് തുട ങ്ങിയവ അത്യാവശ്യ വിഭാഗത്തില്‍പ്പെടുമ്പോള്‍, വസ്ത്രം, യാത്ര തുടങ്ങിയവ മാറ്റിവെക്കാവുന്ന വിഭാഗത്തിലാണ്. മദ്യം, സിഗരറ്റ് തുടങ്ങിയവ അനാവശ്യ ചെലവുകളാണ്.

5. ബുദ്ധിപരമായി നിക്ഷേപിക്കാം

5. ബുദ്ധിപരമായി നിക്ഷേപിക്കാം

പ്രവാസികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ചെലവ് നിയന്ത്രിക്കാനുള്ള ഒറ്റമൂലിയാണ് നിക്ഷേപം. എന്നാല്‍ എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്നത് ഭൂരിഭാഗംപേരുടേയും സംശയമാണ്. അതാതു സമയത്ത് ഉചിമായ മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കണം. സ്വര്‍ണ്ണം സുരക്ഷിതമായ സമ്പാദ്യമായതുകൊണ്ട് തന്നെ മിക്ക പ്രവാസികളും അവരുടെ സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം സ്വര്‍ണ്ണത്തിലാണ് നിക്ഷേപിക്കുന്നത്. അറിയാമെങ്കില്‍ മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X