പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോ?ഇതിന്റെ ഉത്തരമെന്താണെന്ന് ചിലപ്പോള്‍ പ്രവാസികള്‍ക്ക് പോലും സംശയമുണ്ടാകും.
പ്രവാസികള്‍ സ്വദേശത്തേയ്ക്ക് പണവും സ്വര്‍ണവും കൊണ്ടുവരുമ്പോള്‍ പല നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോ?ഇതിന്റെ ഉത്തരമെന്താണെന്ന് ചിലപ്പോള്‍ പ്രവാസികള്‍ക്ക് പോലും സംശയമുണ്ടാകും. ഈ കാര്യത്തെക്കുറിച്ച് നമുക്കൊന്ന് നോക്കാം:-
നിയമം ഇങ്ങനെ
ഫെമാ നിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. അത് പ്രവാസിയുടെ എന്‍ആര്‍ഒ അക്കൗണ്ടില്‍ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്.
പത്ത് ലക്ഷം ഡോളര്‍ വരെ കൊണ്ട് പോകാം
ഒരു സാമ്പത്തിക വര്‍ഷത്തില്‍, (അതായത് ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടം) കൊണ്ടുപോകാന്‍ സാധിക്കുന്ന തുക 10 ലക്ഷം ഡോളര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തുക കൊണ്ടുപോകണമെങ്കില്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്.
രേഖകള്‍ അത്യാവശ്യം
വിദേശ ഇന്ത്യന്‍ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നു നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
വീട് വില്‍ക്കുന്ന പണം
സ്വത്തുക്കള്‍ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും അതിനു ബാങ്കില്‍നിന്നു പണം കടം എടുത്തിട്ടുണ്ടെങ്കില്‍ ഫോറിന് എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉള്‍പ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു നിയമതടസ്സമില്ല. എന്നാല്‍ താമസിക്കാന്‍ നിര്‍മ്മിച്ച വീടുകളാണ് വില്ക്കുന്നതെങ്കില് രണ്ടു വീടുകള്‍ക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുള്ളു.
വിദേശ ഇന്ത്യാക്കാര്‍
വിദേശപൗരത്വമുള്ളവര്ക്കും വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിക്കുന്നതിനു തടസമില്ല. എന്നാല്‍, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകള്‍ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തില്‍ ഇവര്‍ക്കും ഒഴിവൊന്നുമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
