പ്രവാസികളുടെ വിദേശവരുമാനം കാര്യക്ഷമമായി നിക്ഷേപിക്കാൻ ഇതാ അനുയോജ്യമായ നാല് മാർഗങ്ങൾ.
ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങൾ തിരയുന്നവരാണ് പ്രവാസികൾ. എന്നാൽ പണം നിക്ഷേപിക്കുന്നതിനു മുമ്പ് ആദായനികുതിയെക്കുറിച്ചും മൂലധനനേട്ടത്തെക്കുറിച്ചുമൊക്കെ നിങ്ങൾ അറിഞ്ഞിരിക്കണം.
പ്രവാസികൾക്ക് പരിഗണിക്കാവുന്ന ചില നിക്ഷേപ മാർഗങ്ങൾ ഇതാ...
എൻ.ആർ.ഇ/എൻ.ആർ.ഒ സ്ഥിര നിക്ഷേപം
എൻ.ആർ.ഒ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് ഈടാക്കുന്ന നികുതി വളരെ കൂടുതലായിരിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്കും നികുതി ചുമത്തും. എന്നാൽ വിദേശത്തു നിന്ന് നിക്ഷേപം നടത്താൻ സാധിക്കുന്ന ആളാണ് നിങ്ങളെങ്കിൽ എൻ.ആർ.ഒ അക്കൗണ്ടിനെക്കാൾ നല്ലത് എൻ.ആർ.ഇ അക്കൗണ്ടുകളാണ്. കാരണം എൻ.ആർ.ഇ അക്കൗണ്ടുകൾക്ക് നികുതി അടയ്ക്കേണ്ടതില്ല.
ഓഹരികൾ
ഉയർന്ന വരുമാനം ആഗ്രഹിക്കുന്ന എൻ.ആർ.ഐകൾക്ക് അനുയോജ്യമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് ഓഹരികൾ. എന്നാൽ പ്രവാസികൾക്ക് സാധാരണ രീതിയിൽ ഒരു ഡൊമസ്റ്റിക് സ്റ്റോക്ക് ട്രേഡിങ്ങ് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. ആദ്യം ഒരു പോർട്ട്ഫോളിയോ നിക്ഷേപ സ്കീം (പി.ഐ.എസ്) തുറന്ന ശേഷം അംഗീകൃത ബ്രോക്കർമാർ വഴി മാത്രമേ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കൂ. ഇത്തരം ഓഹരികൾ ഇന്ത്യയിലുള്ള വ്യക്തികൾക്ക് കൈമാറ്റം ചെയ്യാനാകില്ല. കൂടാതെ പ്രവാസികളുടെ പി.ഐ.എസ് അക്കൗണ്ടുകൾ ഒന്നിലധികം അക്കൗണ്ടുകൾ വഴി തുറക്കാനുമാകില്ല. നിക്ഷേപത്തിന് മുമ്പായി നിങ്ങൾക്ക് ഒരു പ്രൊഫഷണലിന്റെ മാർഗ്ഗനിർദ്ദേശം തേടാവുന്നതാണ്.
മ്യൂച്വൽ ഫണ്ടുകൾ
ഇന്ത്യയിലെ പ്രവാസി നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താം. എന്നാൽ യു.എസിൽ താമസിക്കുന്ന പ്രവാസികൾക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ ചില നിയന്ത്രണങ്ങളുണ്ട്. എന്നാൽ മറ്റ് വിദേശ രാജ്യങ്ങളിലുള്ളവർക്ക് വലിയതോതിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനാകും. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന തുക തിരിച്ചെടുക്കാനാകും എന്നതാണ് മറ്റൊരു നേട്ടം.
റിയൽ എസ്റ്റേറ്റ് നിക്ഷേപം
പ്രവാസികളെ ആകർഷിക്കുന്ന പ്രധാന നിക്ഷേപ മാർഗങ്ങളിലൊന്നാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം. നിരവധി പേർ ഇത്തരത്തിൽ അപ്പാർട്ട്മെന്റുകളും മറ്റും വാങ്ങി പൂട്ടിയിടുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്. സർക്കാരും ഇത്തരത്തിലുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ വാടക വരുമാനം ആദായനികുതിക്ക് വിധേയമായിരിക്കും എന്നുള്ളതാണ്. എന്നാൽ വളരെ വേഗത്തിലുള്ള വരുമാനമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം അനുയോജ്യമായിരിക്കില്ല.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
