സ്ഥിരനിക്ഷേപത്തിന് കൂടുതൽ പലിശ നൽകുന്ന ഏഴ് ബാങ്കുകൾ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി രഹിത സ്ഥിരനിക്ഷേപം നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുന്നു. നിലവിൽ ടാക്സ് സേവിംഗ് എഫ്.ഡി സ്കീമുകൾക്ക് 6.0 - 7.65 ശതമാനം പലിശ നിരക്കാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്ന ചില ബാങ്കുകൾ ഇതാ...
1. ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക്
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക് ഒരു ഷെഡ്യൂൾഡ് ബാങ്കാണ്. ഭാരത് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ഭാരത് കോ ഓപ്പറേറ്റീവ് ടാക്സ് ബെനിഫിറ്റ് സ്കീം വഴി ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപ തുകയ്ക്ക് 7.65 ശതമാനമാണ് പലിശ നൽകുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
2. ആർ.ബി.എൽ ബാങ്ക്
60 മുതൽ 120 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ആർ.ബി.എൽ ബാങ്ക് നൽകുന്ന പലിശനിരക്ക് 7.5 ശതമാനത്തിൽ നിന്ന് 7.35 ശതമാനമാക്കി കുറച്ചു. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഈ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങൾക്ക് നികുതി റിട്ടേണും ലഭിക്കുന്നതാണ്.
3. അഭ്യൂദയ സഹകരണ ബാങ്ക്
അഭ്യൂദയ ടാക്സ് സേവിംഗ്സ് സ്കീം (എ.ടി.എസ്.എസ്) പ്രകാരം ബാങ്ക് 7.25 ശതമാനം വാർഷിക പലിശ നിരക്ക് നൽകുന്നുണ്ട്. മറ്റു ബാങ്കുകളിലേത് പോലെ തന്നെ അഞ്ച് വർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഇത് ബാധകം. കൂടാതെ നിക്ഷേപകർക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം ഒരു സാമ്പത്തിക വർഷം നികുതി ബാധകമായ ആകെ തുകയിൽ നിന്ന് 1.5 ലക്ഷം രൂപയുടെ ഇളവും ലഭിക്കും.
4. ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്
മുംബൈ ആസ്ഥാനമായുള്ള ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക് (ഡിസിബി) 7.25 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മൂന്ന് മാസം കൂടുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും. മുതിർന്ന പൗരന്മാർക്ക് വാർഷിക അടിസ്ഥാനത്തിൽ നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 10,000 രൂപ മുതൽ 1,50,000 രൂപ വരെ നിക്ഷേപിക്കാം. എന്നാൽ ടാക്സ് സേവിംഗ് എഫ്.ഡിയിൽ നിന്ന് വായ്പ ലഭിക്കുന്നതല്ല.
5. ഐ.ഡി.എഫ്.സി ബാങ്ക്
ഐ.ഡി.എഫ്.സി ബാങ്കിന്റെ ഒരു കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.2 ശതമാനം പലിശ ലഭിക്കും. 2016 ഡിസംബർ 7 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വന്നത്.
6. യെസ് ബാങ്ക്
യെസ് ബാങ്കിന്റെ ടാക്സ് ഫ്രീ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം, സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് അധികമായി 0.50 ശതമാനം പലിശ ലഭിക്കും.
7. സിറ്റി യൂണിയൻ ബാങ്ക്
തമിഴ്നാട് ആസ്ഥാനമായ സിറ്റി യൂണിയൻ ബാങ്ക് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപ തുകയ്ക്ക് 6.7 ശതമാനം പലിശയാണ് സേവിംഗ്സ് ഡെപ്പോസിറ്റായി നൽകുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
