30 വയസ്സു കഴിഞ്ഞവർ അറിഞ്ഞിരിക്കേണ്ട ചില സമ്പാദ്യശീലങ്ങൾ
പ്രായം 30 കടന്നോ? നിങ്ങളുടെ സാമ്പദ്യത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. 30-ാമത്തെ വയസ്സിൽ നിങ്ങൾ ജോലി നേടുകയും വിവാഹിതരാകുകയും ചിലപ്പോൾ നിങ്ങൾക്ക് കുട്ടികളുമുണ്ടായിരിക്കാം. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ, നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും വീട്, കാർ എന്നിവ വാങ്ങാനും മറ്റ് നിരവധി കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ സമ്പാദ്യം കെട്ടിപ്പടുക്കാൻ ഇതാ ചില നുറുങ്ങുവഴികൾ:
പ്രതിമാസ നിക്ഷേപം വർദ്ധിപ്പിക്കുക
30-ാമത്തെ വയസ്സ് മുതലെങ്കിലും നിങ്ങൾ നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ടുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ മറ്റ് നിക്ഷേപ പദ്ധതികളിലോ പണം നിക്ഷേപിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്താനായാൽ അവരിൽ നിന്ന് നിങ്ങളുടെ വരുമാനത്തിനും ചെലവുകൾക്കും അനുയോജ്യമായ കൂടുതൽ നിക്ഷേപ പദ്ധതികളെക്കുെറിച്ച് അറിയാൻ സാധിക്കും. ചിലപ്പോൾ ഒരു ചെറിയ നിക്ഷേപമാണെങ്കിൽ പോലും ദീർഘകാല സാമ്പത്തിക പദ്ധതികളിൽ നിക്ഷേപിച്ചാൽ വലിയ തുക തിരികെ ലഭിച്ചേക്കാം.
കൂടുതൽ ശമ്പളം ആവശ്യപ്പെടാം
നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ശമ്പള വർദ്ധനവിനുള്ള സമയമായാൽ നിങ്ങളുടെ മേലധികാരികളോട് ശമ്പളം കൂട്ടി ചോദിക്കുക. വ്യക്തമായ കാരണങ്ങൾ നിരത്തിയാകണെ ശമ്പളം ചോദിക്കേണ്ടത്. കൂടാതെ, നിങ്ങൾക്ക് ലഭ്യമായ മറ്റ് ഓപ്ഷനുകളും പരിശോധിക്കാം.
അടിയന്തര ഫണ്ട് കരുതുക
അപ്രതീക്ഷിതമായ പലതും ജീവിതത്തിൽ സംഭവിക്കാം. അതിനാൽ അവയെ നേരിടാനും തയ്യാറായിരിക്കണം. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ മാറ്റി വച്ചിരിക്കുന്ന തുക ചിലപ്പോൾ നിങ്ങളുടെ ജീവൻ വരെ രക്ഷിച്ചേക്കാം. തൊഴിൽ നഷ്ടം, വൈദ്യസഹായം, മരണം മുതലായ പ്രതിസന്ധി സാഹചര്യങ്ങളിൽ ഈ പണം ഉപകരിച്ചേക്കും. ഇത്തരത്തിൽ പണം കരുതിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സാഹചര്യങ്ങളെ എളുപ്പത്തിൽ അതിജീവിക്കാം.
ലക്ഷ്യങ്ങൾ തിരിച്ചറിയുക
എല്ലാവർക്കും ജീവിതത്തിൽ ഓരോരോ ലക്ഷ്യങ്ങളുണ്ടാകും. ഈ ലക്ഷ്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കാം. ദീർഘകാല ലക്ഷ്യങ്ങളും ഹ്രസ്വകാല ലക്ഷ്യങ്ങളും. കുട്ടികളുടെ സ്കൂൾ ചെലവുകളും സ്വർണം വാങ്ങുന്നതുമൊക്കെ നിങ്ങളുടെ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളാണ്. എന്നാൽ വീട് പണി പോലുള്ള കാര്യങ്ങൾ നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളാണ്. ഈ ദീർഘകാല, ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളനുസരിച്ച് നിങ്ങളുടെ നിക്ഷേപം ആസൂത്രണം ചെയ്യുക.
കടമെടുക്കൽ പരിമിതപ്പെടുത്തുക
ക്രെഡിറ്റ് കാർഡുകൾ വളരെ സഹായകരമാണ്, എന്നാൽ ചില സമയങ്ങളിൽ പ്രശ്നക്കാരുമാണ്. ക്രെഡിറ്റ് കാർഡുകളുപയോഗിച്ച് പണം കടമെടുത്താൽ ചിലപ്പോൾ പിന്നീട് അത് താങ്ങാവുന്നതിലും അപ്പുറമാകും.
വിൽപത്രം തയ്യാറാക്കുക
വിൽപത്രം തയ്യാറാക്കാൻ 50 വയസ്സു വരെ കാത്തിരിക്കേണ്ട. അപ്രതീക്ഷിത മരണം സംഭവിച്ചാൽ നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സുരക്ഷിതമാക്കാൻ ഇതിന് കഴിയും. നിങ്ങളുടെ ആസ്തിയും ബാധ്യതയും പങ്കാളിയും കുട്ടികളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
