അടുത്ത ആഴ്ച് നിക്ഷേപിക്കാവുന്ന ഓഹരികൾ

18 മാസക്കാലത്തിനിടയിലെ ഏറ്റവും മോശമായ ആഴ്ചയായിരുന്നു ഇത്. അടുത്ത ആഴ്ച നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ചില ഓഹരികൾ ഇതാ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ ഇടിവിന്റെ ആഴ്ച്ചയാണ് കടന്നു പോയത്. 18 മാസക്കാലത്തിനിടയിലെ ഏറ്റവും മോശമായ ആഴ്ചയായിരുന്നു ഇത്. അടുത്ത ആഴ്ച നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ചില ഓഹരികൾ ഇതാ...

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

വിപണി സമയത്തിന് ശേഷം ബാങ്ക് ഓഫ് ബറോഡ ആദ്യപാദ ഫലം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ തിങ്കളാഴ്ച ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികളിൽ നിക്ഷേപിച്ചാൽ ​ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മാർച്ചിൽ അവസാനിച്ച ആദ്യപാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ ആസ്തി വളർച്ച 11.40 ശതമാനമാണ്. കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കാലയളവിൽ ഇത് 10.46 ശതമാനമായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വെള്ളിയാഴ്ച്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോഴും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 280 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ സ്റ്റോക്കിന് കൂടുതൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ പ്രതീക്ഷയേകുന്നു.

അപ്പോളോ ഹോസ്പിറ്റൽ

അപ്പോളോ ഹോസ്പിറ്റൽ

അപ്പോളോ ഹോസ്പിറ്റലിന്റെ ത്രൈമാസ കണക്കുകൾ ആഗസ്ത് 14ന് പ്രഖ്യാപിക്കും. പൊതുവെ ലാഭത്തിലായതിനാൽ നിക്ഷേപകർക്ക് ഓഹരികളിൽ ധൈര്യമായി നിക്ഷേപിക്കാനാകും. അവസാന ട്രേഡിം​ഗ് സമയത്ത് 1,211 രൂപയായിരുന്നു അപ്പോളോ ഹോസ്പിറ്റലിന്റെ ഓഹരി വില.

പ്രത്യേകം ശ്രദ്ധിക്കുക

പ്രത്യേകം ശ്രദ്ധിക്കുക

ഓഹരി വിപണിയിൽ അടുത്ത ആഴ്ചയും പ്രതികൂല സാഹചര്യങ്ങളാണെങ്കിൽ ചില ഓഹരികൾ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ടി ടി കെ ഹെൽത്ത്, പി.ഐ ഇൻഡസ്ട്രീസ്, ബ്ലൂ ഡാർട്ട്, കെവൽ കിരൺ തുടങ്ങിയ അതിൽ ഉൾപ്പെടുന്നു.

ഫാർമ സ്റ്റോക്കുകൾ

ഫാർമ സ്റ്റോക്കുകൾ

ഫാ‍ർമ ഓഹരികൾ മൊത്തത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഇടിവാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഡോ. റെഡ്ഡിസ്, ഗ്ലെൻമാർക്ക് ഫാർമ, എറിസ് ലൈഫ് സയൻസസ്, സൺ ഫാർമ തുടങ്ങിയവയിൽ നിക്ഷേപിക്കുന്നതും നിക്ഷേപകരുടെ കൈ പൊള്ളിക്കാൻ സാധ്യതയുണ്ട്.

malayalam.goodreturns.in

English summary

Stocks To Watch For Next Week

The benchmark indices closed lower by a huge 4 per cent this week. In fact, this was the worst week we have seen in almost 18 months for the markets. Here are a few stocks that you could watch for next week.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X