കടത്തിൽ മുങ്ങാതെ എങ്ങനെ ജീവിത വിജയം നേടാം എന്നറിയണ്ടേ?
എടുത്തു ചാടിയുള്ള തീരുമാനങ്ങളിലൂടെയും കൈയിലുള്ള കാശിനെ വേണ്ട വിധം ഉപയോഗിക്കാതെയും കടത്തിൽ മുങ്ങുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ ഇതാ കടത്തിൽ മുങ്ങാതെ എങ്ങനെ ജീവിത വിജയം നേടാം എന്ന് നോക്കാം...
കൃത്യമല്ലാത്ത കണക്കുകള്‍
സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ പിന്നീട് ദുഖിക്കേണ്ടി വരും. വരവുചെലവു കണക്കുകള്‍ എഴുതി സൂക്ഷിക്കണം. ഒപ്പം ഓരോ മാസത്തിന്റെയും തുടക്കത്തില്‍ കുടുംബ ബജറ്റ് തയാറാക്കുകയും വേണം. പണം പാഴാകുന്ന വഴികളറിഞ്ഞ് ചെലവു ചുരുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
അടിയന്തര ഫണ്ട്
വീട്ടില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് അസുഖം വന്നാല്‍ ചികില്‍സിക്കാന്‍ അടിയന്തര ഫണ്ട് കരുതിയിരിക്കണം. ഈ ഫണ്ട് മറ്റ് ചെലവുകള്‍ക്ക് എടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
ആവശ്യമില്ലാത്ത വായ്പകള്‍
ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലെ മല്‍സരം കൂടിയപ്പോള്‍ ആര്‍ക്കും എന്തിനും വായ്പ ലഭിക്കുമെന്നായി. വായ്പ അനിവാര്യമാണോ എന്ന് സ്വയം ചിന്തിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍, പലിശ രഹിത വായ്പകള്‍ എന്നിവയിലെല്ലാം വീണ്ടുവിചാരം വേണം.
വരവറിയാത്ത ചെലവുകള്‍
വസ്ത്രങ്ങള്‍, ജൂവല്‍റി എന്നിവയ്ക്ക് പരമാവധി എത്ര തുക ആകാം, വിനോദയാത്രകള്‍ക്ക് എത്രമാത്രം ചെലവഴിക്കാം, എത്ര വിലയുള്ള കാര്‍ ആകാം തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യുന്നതിലൂടെ പണം അനാവശ്യ കാര്യത്തിന് പാഴാക്കുന്നത് ഒഴിവാക്കാം. വീട്ടിലെ വരുമാനം അനുസരിച്ച് ചെലവഴിക്കാന്‍ കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുക. കുടുംബ ബജറ്റിന്റെ ആവശ്യം ഇവിടെയാണ്.
ഇന്‍ഷുറന്‍സിന്റെ അഭാവം
നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. കുടുംബനാഥന് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ പകച്ചിരിക്കേണ്ടി വരുന്ന നിരവധി കുടുംബങ്ങളുണ്ട്. വിദഗ്ധരുടെ സഹായത്തോടെ നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള ഇന്‍ഷുറന്‍സ് തെരഞ്ഞെടുത്താല്‍ ഈ അവസ്ഥ ഒഴിവാക്കാം.
മറന്നു പോകുന്ന റിട്ടയര്‍മെന്റ്
റിട്ടയര്‍മെന്റിന് ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ 20കളില്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് ആരംഭിച്ചാല്‍ 30കളുടെ അവസാനം അത് ആരംഭിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുക മാസം തോറും അടച്ചാല്‍ മതി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
