ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പഠനം പോലും ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയെങ്കിലും വർഷം 19 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇപ്പോൾ ജസ്റ്റിനെ തേടിയെത്തിയിരിക്കുന്നത്.
തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച് ദാരിദ്രവും കഷ്ട്ടപ്പാടുകളും അറിഞ്ഞ് തന്നെ വളർന്ന യുവാവാണ് 27കാരനായ ജസ്റ്റിൻ ഫെർണാണ്ടസ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പഠനം പോലും ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയെങ്കിലും വർഷം 19 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇപ്പോൾ ജസ്റ്റിനെ തേടിയെത്തിയിരിക്കുന്നത്.
പഠനവഴികൾ ഇങ്ങനെ
ഒരിയ്ക്കൽ പഠനം വഴിമുട്ടിയപ്പോൾ അച്ഛന്റെ സഹോദരിയാണ് പഠനം തുടരാൻ സഹായിച്ചത്. പന്ത്രണ്ടാം ക്ലാസുവരെ ഇവരുടെ സഹായത്തോടെ പഠിച്ചു. തുടർന്ന് തിരുവനന്തപുരം സിഇടി കോളേജിൽ നിന്നും ബിടെക് ചെയ്‌തു. ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പഠിക്കാൻ അവസരം ലഭിച്ചു. ഇവിടെ നിന്നാണ് ജോലിയിലേയ്ക്കുള്ള വഴി തെളിഞ്ഞത്
സ്കോളർഷിപ്പുകൾ നിരവധി
ഗവൺമെന്റ് കോളേജ് തിരുവന്തപുരത്തു നിന്നും ബിടെക് ബിരുദം നേടിയതിനു ശേഷം കോഴിക്കോട് ഐഐഎമ്മില്‍ നിന്നും എംബിഎ യായിരുന്നു ലക്ഷ്യം. ആദ്യ ശ്രമം പരാജയപ്പെടുകയും പ്രായം തടസ്സം നില്‍ക്കുകയും ചെയ്തതോടെ നാഗ്പൂര്‍ ഐഐടി യില്‍ ചേരുകയായിരുന്നു. പഠനകാലങ്ങളില്‍ ലഭിച്ച സ്‌ക്കോളര്‍ഷിപ്പുകളായിരുന്നു ജസ്റ്റിന്റെ പഠനത്തെ മുന്നോട്ട് നയിച്ചത്.
ജോലി
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള വാല്യൂ ലാബ് എന്ന കമ്പനിയിൽ അസോസിയേറ്റ് ഡയറക്ടറായാണ് ജസ്റ്റിന് ജോലി ലഭിച്ചിരിക്കുന്നത്. 19 ലക്ഷം രൂപയാണ് കമ്പനി വാർഷിക ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്.
കൊല്ലം സ്വദേശി
കൊല്ലം സ്വദേശിയാണ് ജസ്റ്റിൻ. അച്ഛൻ ഒരു തയ്യൽക്കാരനാണ്. മുത്തച്ഛനും ഒരു തയ്യൽക്കാരനായിരുന്നു അതുകൊണ്ടു തന്നെ തന്റെ അച്ഛനും ആ ജോലി തന്നെ പിന്തുടർന്നു. മക്കളുടെ പഠന ചെലവും കുടുംബ ചെലവുകളുമൊക്കെയായി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തന്റെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് ജസ്റ്റിൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ജസ്റ്റിന് ലഭിച്ച ശമ്പളത്തെക്കുറിച്ച് പല മാധ്യമങ്ങളും തെറ്റായ റിപ്പോർട്ട് നൽകിയിരുന്നു. മാസം 19 ലക്ഷം രൂപ ശമ്പളം എന്നാണ് പലരും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് തെറ്റാണെന്നും വാർഷിക ശമ്പളമാണ് 19 ലക്ഷമെന്നും ജസ്റ്റിൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
