ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ
ഇന്ത്യയിൽ വളരെ ചെറിയൊരു ശതമാനം ആളുകൾ മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ളത്. പോളിസികൾ എടുക്കുന്നവർ വിശദമായ പഠനങ്ങളൊന്നും ഇക്കാര്യത്തെക്കുറിച്ച് നടത്താറുമില്ല. ഇതാ ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ.
ഫാമിലി ഫ്ളോട്ടർ പോളിസി
ഒരു കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ഇൻഷുർ ചെയ്യുമ്പോൾ ഫാമിലി ഫ്ളോട്ടർ പോളിസിയാണ് ഏറ്റവും അഭികാമ്യം. കൂടാതെ ആരോഗ്യവും വരുമാനവും ഉള്ളപ്പോൾ വേണം ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ.
ബജറ്റിന് അനുസരിച്ച്
അവനവന്റെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് വേണം ഇൻഷുർ ചെയ്യേണ്ട തുക നിശ്ചയിക്കാൻ. എന്നാൽ അസുഖങ്ങൾ, അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയ്ക്ക് വേണ്ട ചികിത്സാ ചെലവുകളും പോളിസി എടുക്കുമ്പോൾ ആലോചിക്കണം.
ടോപ് അപ് പോളിസികൾ
നിലവിൽ പോളിസി ഉള്ളവർ ഉയർന്ന തുകയ്ക്ക് ഇൻഷുർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ‘ടോപ് അപ്' പോളിസികൾ എടുത്താൽ മതി. ചുരുങ്ങിയ പ്രീമിയത്തിന് ഉയർന്ന തുകയ്ക്ക് ഇൻഷുർ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- ആജീവനാന്തം പോളിസി പുതുക്കാനുള്ള സൗകര്യം
- ആയുർവേദ ചികിത്സാ സൗകര്യം
- സൗജന്യ ചികിത്സ ലഭ്യമാവാൻ ഏറ്റവും അടുത്ത നെറ്റ് വർക്ക് ആശുപത്രികൾ
- ഡേ കെയർ ചികിത്സകൾ
- പോളിസിയിൽ പൂർണമായും ഒഴിവാക്കപ്പെട്ടിട്ടുള്ള അസുഖങ്ങൾ
കമ്പനി മാറാം
നിലവിൽ പോളിസിയുള്ള കമ്പനിയിലെ ക്ലെയിമിൽ തൃപ്തരല്ലെങ്കിൽ പോളിസി പുതുക്കുന്ന സമയത്തിന് മുൻപായി ആനുകൂല്യങ്ങളൊന്നും നഷ്ടമാവാതെ വേറെ കമ്പനിയിലേക്ക് മാറാനും വ്യവസ്ഥയുണ്ട്. എന്നാൽ പോളിസികൾ യാതൊരു കാരണവശാലും പുതുക്കാൻ മറക്കരുത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications