35 വയസ്സിനുള്ളിൽ കോടീശ്വരന്മാരായ 10 യുവാക്കൾ; ഇവരുടെ കഥയറിയണ്ടേ...

Posted By:
Subscribe to GoodReturns Malayalam

കാശുണ്ടാക്കാൻ അധികം പ്രായം വേണ്ട എന്ന് തെളിയിച്ചവരാണ് ഈ യുവാക്കാൾ. ചെറു പ്രായത്തിൽ തന്നെ കോടീശ്വരന്മാരായ ഇവരുടെ വിജയ കഥ അറിയണ്ടേ?

മാർക്ക് സക്കർബർഗ്

അമേരിക്കയിൽ ജനിച്ച മാർക്ക് സക്കർബർഗ് ഒരു ഇന്റർനെറ്റ് സംരംഭകനാണ്. ഫേസ്ബുക്കിന്റെ സഹസ്ഥാപകനായ ഈ യുവാവിന്റെ ആസ്തി 35.7 ബില്ല്യൺ ഡോളർ ആണ്. നിലവിൽ ഫേസ്ബുക്കിന്റെ സിഇഒ ആയ ഇദ്ദേഹം 23-ാം വയസ്സിലാണ് ഒരു കോടീശ്വരനായി മാറിയത്.

ഡസ്റ്റിൻ മോസ്ക്കോവിറ്റ്സ്

മാർക്ക് സക്കർബർഗിനൊപ്പമുള്ള ഫേസ്ബുക്കിന്റെ സഹ സ്ഥാപകനാണ് ഡസ്റ്റിൻ മോസ്ക്കോവിറ്റ്സ്. അദ്ദേഹത്തിൻറെ ആസ്തി 9.9 ബില്യൺ ഡോളറാണ്. ഫെയ്സ്ബുക്കിന്റെ 7.7% ഓഹരികൾ ഡസ്റ്റിന് സ്വന്തമാണ്.

എഡ്വാർഡോ ലൂയിസ് സാവേരിൻ

ബ്രസീലിൽ നിന്നുള്ള നിക്ഷേപകനും ഇന്റർനെറ്റ് സംരംഭകനുമായ എഡ്വാർഡോ ലൂയിസ് സാവേരിന്റെ ആസ്തി 2.2 ബില്യൺ ഡോളറാണ്. ഫേസ്ബുക്കിന്റെ സഹസ്ഥാപകരിലൊരാളാണ് ഇദ്ദേഹവും. Qwiki, Jumio തുടങ്ങിയ സ്റ്റാർട്ട്അപ്പുകളിലും ഇദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

യാംഗ് ഹുയാൻ

5.1 ബില്ല്യൻ ഡോളർ ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ് യാംഗ് ഹുയാൻ. ലോകത്തിലെമ്പാടുമുള്ള പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ "കൺട്രി ഗാർഡൻ ഹോൾഡിംഗ്സിന്റെ" പ്രധാന പങ്കാളിയാണ് ഇവർ.

എലിസബത്ത് ഹോംസ്

എലിസബത്ത് ഹോംസ് ലോകത്തിലെ ആദ്യ സെൽഫ് മെയ്ഡ് വനിത ബില്യണയറാണ്. 2003ൽ ആരംഭിച്ച രക്ത പരിശോധന കമ്പനിയായ തെരേനോസിന്റെ സിഇഒയാണ് ഇവർ. ഇത് പിന്നീട് വളരെ ജനപ്രീതി നേടുകയും ഇവരുടെ ആസ്തി 4.5 ബില്യൺ ഡോളറായി ആയി വർദ്ധിക്കുകയും ചെയ്തു.

നഥാൻ ബ്ലെചാർസ്കിക്ക്

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ ഇദ്ദേഹവും ഒരു സെൽഫ് മെയ്ഡ് ബില്യണയറാണ്. 3.3 ബില്ല്യൺ ഡോളറാണ് നഥാന്റെ ആസ്തി. Airbnb സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറും കൂടിയാണ് ഇദ്ദേഹം.

ബ്രിയാൻ ചെസ്കി

Airbnb യുമായി ബന്ധമുള്ള മറ്റൊരു കോടീശ്വരനായ ബ്രിയാൻ ചെസ്കി. Airbnbയുടെ സഹസ്ഥാപകനും സിഇഒയുമായ ഇദ്ദേഹത്തിന്റെ ആസ്തി 3.3 ബില്യൺ ഡോളറാണ്.

തോമസ് പേർഷ്യൻ

സിനിമാ വ്യവസായത്തിലൂടെ കോടീശ്വരനായ യൂറോപ്പിന്റെ ഏറ്റവും പ്രായംകുറഞ്ഞ ബില്യണറാണ് തോമസ് പേർഷ്യൻ. 61 രാജ്യങ്ങളിലാണ് എച്ച് ആൻഡ് എം എന്ന ഇദ്ദേഹത്തിന്റെ ഫാഷൻ സ്റ്റോറുള്ളത്. 2.9 ബില്യൺ ഡോളറാണ് ആസ്തി.

ആദം ഡി ആഞ്ചലോ

ആദം ഡി ആഞ്ചലോ, ഓൺലൈൻ വിജ്ഞാന കമ്പനിയായ ക്വോറയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമാണ്. അദ്ദേഹത്തിന്റെ ആസ്തി 680 മില്യൺ ഡോളറാണ്. ഇതിന് മുൻപ് അദ്ദേഹം ഫെയ്സ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫിസറായിരുന്നു.

ക്രിസ് ഹ്യൂസ്

ഫേസ്ബുക്കിന്റെ സഹ സ്ഥാപകരിലൊരാളായ ക്രിസ് ഹ്യൂസ് ഒരു അമേരിക്കൻ വ്യവസായിയാണ്. 500 മില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിന് ഉള്ളത്.

malatalam.goodreturns.in

English summary

Top 10 Richest People Under 35

Some of the biggest achievers in the world have started their modest journeys at a very early age. The elderly crop of billionaires had to strive their way into success.
Story first published: Friday, April 13, 2018, 12:01 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC