ജോലി ​ഗൂ​ഗിളിൽ കിട്ടണം!! ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണ് തള്ളും

ഗൂ​ഗിളിൽ ജോലി നേടാൻ ആ​ഗ്രഹിക്കുന്ന നിരവധി യുവാക്കൾ ലോകത്തുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവാക്കളുടെ ജോലി സ്വപ്നങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ഗൂ​ഗിൾ. ​ഗൂ​ഗിളിൽ ജോലി നേടാൻ ആ​ഗ്രഹിക്കുന്ന നിരവധി യുവാക്കൾ ലോകത്തുണ്ട്. ഉയ‍ർന്ന ശമ്പളം മാത്രമല്ല അതിന് പിന്നിൽ ചില കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം...

സൗജന്യ ഭക്ഷണം

സൗജന്യ ഭക്ഷണം

ഗൂ​ഗിളിലെ ജീവനക്കാ‍ർക്ക് കമ്പനി സൗജന്യ ഭക്ഷണം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് നേരവും കമ്പനിയിൽ നിന്ന് സൗജന്യ ഭക്ഷണം ലഭിക്കും. അതിനാൽ ഭക്ഷണത്തിനായി ജീവനക്കാ‍ർക്ക് പണം ചെലവാക്കേണ്ട ആവശ്യമില്ല.

വിഷമില്ലാത്ത പച്ചക്കറികൾ

വിഷമില്ലാത്ത പച്ചക്കറികൾ

വിഷമില്ലാത്ത പച്ചക്കറികളാണ് ​ഗൂ​ഗിൾ ജീവനക്കാർക്ക് നൽകുന്നത്. ​ഗൂ​ഗിളിന്റെ തന്നെ ചീഫ് ഷെഫിന്റെ ഫാമിൽ നിന്നാണ് ആവശ്യമായ പച്ചക്കറികൾ എത്തിക്കുന്നത്. അതുകൊണ്ട് വിഷമില്ലാത്ത പച്ചക്കറികൾ ഉപയോ​ഗിച്ചാണ് പാചകം.

കുട്ടികൾക്ക് കളിക്കാൻ പ്ലേ ​ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാൻ പ്ലേ ​ഗ്രൗണ്ട്

ജീവനക്കാരുടെ കുട്ടികൾക്ക് കളിക്കാൻ പ്ലേ ​ഗ്രൗണ്ടും കമ്പനിയിലുണ്ട്. വീട്ടിൽ കുട്ടികളെ നോക്കാൻ ആളില്ലാത്ത ജീവനക്കാ‍ർക്ക് കുട്ടികളെ ധൈര്യമായി ഓഫീസിൽ കൊണ്ടുവരാം.

ഓഫീസ് ക്യാമ്പസിൽ സൈക്കിളിൽ കറങ്ങാം

ഓഫീസ് ക്യാമ്പസിൽ സൈക്കിളിൽ കറങ്ങാം

ഓഫീസ് ക്യാമ്പസിനുള്ളിൽ കറങ്ങാൻ ജീവനക്കാ‍ർക്ക് കമ്പനിയുടെ തന്നെ സൈക്കിൾ ഉപയോ​ഗിക്കാവുന്നതാണ്. ഇത് ജീവനക്കാരുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. കൂടാതെ ഫ്രീ ജിം സൗകര്യവും ലഭ്യമാണ്.

പെറ്റ്സിനെ ഓഫീസിൽ കൊണ്ടുവരാം

പെറ്റ്സിനെ ഓഫീസിൽ കൊണ്ടുവരാം

നിങ്ങളുടെ പെറ്റ്സിനെ ഓഫീസിൽ കൊണ്ടു വരാൻ മിക്ക കമ്പനികളും അനുവദിക്കില്ല. എന്നാൽ ​ഗൂ​ഗിളിൽ ഇതൊരു തടസ്സമല്ല.

malayalam.goodreturns.in

English summary

What are some mind blowing facts about Google workplace?

Google is a special place to work .May be a dream place for some. If you are feeling hungry , you have free meals available three times a day
Story first published: Tuesday, April 10, 2018, 12:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X