ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഉണ്ടെങ്കിൽ വേഗം ക്ലോസ് ചെയ്തോളൂ.. ഇല്ലെങ്കിൽ ബാങ്കുകൾ നിങ്ങൾക്ക് മുട്ടൻ പണി തരും.
നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുണ്ടോ? അവയിൽ ഉപയോഗിക്കാത്ത എത്ര അക്കൗണ്ടുകളുണ്ട്? ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഉണ്ടെങ്കിൽ വേഗം ക്ലോസ് ചെയ്തോളൂ.. ഇല്ലെങ്കിൽ ബാങ്കുകൾ നിങ്ങൾക്ക് മുട്ടൻ പണി തരും.
സാലറി അക്കൗണ്ട്
പലർക്കും ജോലി മാറുന്നതിനൊപ്പം സാലറി അക്കൗണ്ടുകളും മാറേണ്ടി വരും. ഇങ്ങനെ മാറുമ്പോൾ പഴയ അക്കൗണ്ട് ക്ലോസ് ചെയ്യുക. അല്ലെങ്കിൽ സീറോ ബാലൻസ് അക്കൗണ്ടായിരുന്ന നിങ്ങളുടെ സാലറി അക്കൗണ്ട് മൂന്നു മുതൽ ആറ് മാസത്തിന് ശേഷം സേവിംഗ്സ് അക്കൗണ്ട് ആയി മാറും. ഇത്തരത്തിൽ സാലറി അക്കൗണ്ടായാൽ മിനിമം ബാലൻസും നിലനിർത്തേണ്ടി വരും.
മിനിമം ബാലൻസ്
മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്ത പക്ഷം നിങ്ങൾ അനാവശ്യമായി ഫീസ് നൽകേണ്ടി വരും. ഇത് പണ നഷ്ട്ടം മാത്രമല്ല മറ്റ് ബാങ്ക് ഇടപാടുകളെയും ബാധിക്കും.
ലോൺ ലഭിക്കില്ല
പഴയ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കുകയോ പണമിടപാടുകൾ നടത്താതിരിക്കുകയോ ചെയ്താൽ പിന്നീട് പല സേവനങ്ങളും നിങ്ങൾക്ക് നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. അതായത് പുതിയ വായ്പകൾക്കോ മറ്റേതെങ്കിലും സേവനങ്ങൾക്കോ നിങ്ങൾ പഴയ ബാങ്കുകളെ സമീപിച്ചാൽ ബാങ്കുകൾ അപേക്ഷ നിരസിച്ചേക്കാം.
നിരസിക്കപ്പെടുന്ന മറ്റ് സേവനങ്ങൾ
നിങ്ങൾ അക്കൗണ്ട് ദീർഘകാലത്തേക്ക് ഉപയോഗിക്കാതിരുന്ന നിഷേധിക്കപ്പെടുന്ന ചില ബാങ്ക് സേവനങ്ങൾ താഴെ പറയുന്നവയാണ്.
- ചെക്ക് ബുക്ക്
- ഇൻറർനെറ്റ് ബാങ്കിംഗ്
- നിങ്ങളുടെ വിലാസത്തിലോ ഫോൺ നമ്പറിലോ മാറ്റം വരുത്തുക
- ഡെബിറ്റ് കാർഡിന്റെ പ്രശ്നങ്ങൾ
സേവനങ്ങൾ ഒരേ സമയം നിർത്തലാക്കും
ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരേ സമയം നിർത്തലാക്കും. ഇത് അക്കൗണ്ട് ഉടമകൾക്ക് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക
നിങ്ങളുടെ വിലാസം, മൊബൈൽ നമ്പർ, നിങ്ങളുടെ ഇ മെയിൽ വിലാസം എന്നിവ എല്ലാ ബാങ്ക് അക്കൗണ്ടുകളിലും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. ഇത് നിങ്ങളുടെ അക്കൗണ്ടിനെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ സഹായിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications