സംശയിക്കേണ്ട താഴെ പറയുന്ന ഏഴ് കാര്യങ്ങൾ മാസത്തിൽ ഒരിയ്ക്കൽ ഒഴിവാക്കിയാൽ നിങ്ങൾക്ക് അനായാസമായി 1.3 കോടി രൂപ സമ്പാദിക്കാനാകും.
സംശയിക്കേണ്ട താഴെ പറയുന്ന ഏഴ് കാര്യങ്ങൾ മാസത്തിൽ ഒരിയ്ക്കൽ ഒഴിവാക്കിയാൽ നിങ്ങൾക്ക് അനായാസമായി 1.3 കോടി രൂപ സമ്പാദിക്കാനാകും. ഈ നിസാരമായ കാര്യങ്ങൾ നിങ്ങളിൽ സാമ്പത്തിക അച്ചടക്കം വളർത്തുമെന്നത് തീർച്ച.
ഞായറാഴ്ച്ചകളിൽ കാർ ഉപയോഗിക്കാതിരിക്കുക
പതിവ് പോലെ എല്ലാ ഞായറാഴ്ച്ചകളിലും ഔട്ടിംഗിനു പോകാതെ മാസത്തിൽ ഒരു ഞായറാഴ്ച്ചയെങ്കിലും വീട്ടിൽ ഇരിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് റെസ്റ്റ് മാത്രമല്ല അൽപ്പം കാശ് ലാഭിക്കാനുള്ള വഴി കൂടിയാണ്. ഇത്തരത്തിൽ നിങ്ങൾ എല്ലാ മാസത്തെയും ഒരു ഞായറാഴ്ച വീതം 1000 രൂപ ലാഭിച്ചൂ എന്നിരിക്കട്ടെ ഈ 1000 രൂപ SIP വഴി ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 20 വർഷം കൊണ്ട് 15 ലക്ഷം രൂപ തിരികെ നേടാം.
മാസത്തിൽ ഒരിയ്ക്കൽ പൊതുഗതാഗതം
മാസത്തിലൊരിക്കൽ ജോലിക്ക് പോകാൻ സ്വന്തം വണ്ടി ഉപയോഗിക്കാതെ പൊതു ഗതാഗതം തിരഞ്ഞെടുക്കുക. മാസത്തിൽ പല തവണ ഇത് പതിവാക്കിയാൽ മേൽ പറഞ്ഞതു പോലെ തന്നെ മാസം കുറഞ്ഞത് 1000 രൂപയെങ്കിലും ലാഭിക്കാം. ഈ 1000 രൂപയും 20 വർഷത്തിനുള്ളിൽ 15 ലക്ഷമായി തിരികെ ലഭിക്കും.
മാസത്തിൽ ഒരിയ്ക്കൽ സിനിമ ഒഴിവാക്കുക
ഒരു മാസത്തിലെ എല്ലാ ആഴ്ച്ചകളിലും സിനിമ കാണുന്നവരാണ് നിങ്ങൾ എങ്കിൽ ഒരാഴ്ച്ചയിലെ എങ്കിലും സിനിമ ഒഴിവാക്കുക. അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് ഒരു സിനിമ കാണണമെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ 1,500 രൂപ എങ്കിലും ചെലവ് വരും. ഈ തുക ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിച്ചാൽ 20 വർഷത്തിനുള്ളിൽ 22 ലക്ഷം രൂപ വരെ തിരികെ ലഭിക്കും.
ഹോട്ടൽ ഭക്ഷണത്തോട് നോ പറയൂ
മിക്കപ്പോഴും കുടുംബത്തോടൊപ്പം പുറത്തു പോയി ആഹാരം കഴിക്കുന്നവർ മാസത്തിൽ ഒരിയ്ക്കൽ എങ്കിലും അത് ഒഴിവാക്കുക. നാല് പേര് അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന് ഉച്ചഭക്ഷണത്തിനോ ഡിന്നറിനോ കുറഞ്ഞത് 1500 രൂപ എങ്കിലും ചെലവ് വരും. ഈ തുകയും മുകളിൽ പറഞ്ഞതു പോലെ തന്നെ 20 വർഷത്തിനുള്ളിൽ 22 ലക്ഷം രൂപയാക്കി മാറ്റാം.
മദ്യപാനം
മദ്യപാനം ആരോഗ്യത്തിന് മാത്രമല്ല നിങ്ങളുടെ പോക്കറ്റിനും ഹാനികരമാണ്. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെയും മാസം 1000 രൂപയോ അതിലധികമോ ലാഭിക്കാം. ഈ തുകയും SIP മുഖേന ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
ഓൺലൈൻ ഷോപ്പിംഗ്
പുതുതലമുറക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഓൺലൈൻ ഷോപ്പിംഗുകൾ. മിക്കപ്പോഴും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ വിലക്കുറവ് ഓൺലൈനിൽ ഉണ്ടാകും. ഇത് കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വാങ്ങലുകൾ ഒഴിവാക്കിയാൽ പ്രതിമാസം 2000 രൂപയെങ്കിലും ലാഭിക്കാം. ഈ തുക മറ്റ് നിക്ഷേപ മാർഗങ്ങൾ വഴി 20 വർഷത്തിനുള്ളിൽ 30 ലക്ഷം രൂപ വരെയാക്കുകയും ചെയ്യാം.
ഭക്ഷണം പാഴാക്കരുത്
ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് മിക്ക കുടുംബങ്ങളിലെയും പൊതുവായ ചില പ്രശ്നങ്ങളാണ്. അനാവശ്യമായ ഇത്തരം ചെലവുകൾ കുറച്ചാൽ പ്രതിമാസം 1000 രൂപ ലാഭിക്കാവുന്നതാണ്. അതും 20 വർഷം കൊണ്ട് 15 ലക്ഷം രൂപ വരെ നേടാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുകളിൽ പറഞ്ഞ ഏഴ് കാര്യങ്ങൾ വഴി ലാഭിക്കുന്ന തുക മികച്ച നിക്ഷേപ മാർഗങ്ങളായ മ്യൂച്വൽ ഫണ്ടുകളിലും മറ്റും നിക്ഷേപിച്ചാൽ ചുരുങ്ങിയത് 20 വർഷത്തിനുള്ളിൽ 1.3 കോടി രൂപയെങ്കിലും സമ്പാദിക്കാവുന്നതാണ്. കൂടാതെ കുട്ടികൾക്ക് സാമ്പത്തിക പാഠങ്ങൾ പകർന്നു നൽകാനുള്ള മികച്ച അവസരം കൂടിയാണിത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications