ഇന്ത്യക്കാരുടെ നോട്ടം ഇനി ​ഗൾഫിലേയ്ക്ക് അല്ല ദക്ഷിണാഫ്രിക്കയിലേയ്ക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമാണ് ദക്ഷിണാഫ്രിക്ക. ഇവിടെ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്. 140 ഓളം ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം ഇപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ ഇന്ത്യക്കാർക്ക് ദക്ഷിണാഫ്രിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് വിവരം.

 

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

ദക്ഷിണാഫ്രിക്കയിൽ കൂടുതൽ ഇന്ത്യൻ കമ്പനികൾ ആരംഭിക്കുന്നതു വഴി 18,000 ത്തോളം നേരിട്ടുളള തൊഴിലവസരങ്ങള്‍ അവിടെ ഉയര്‍ന്നു വരുമെന്നാണ് റിപ്പോർട്ട്. ഇതിൽ കൂടുതൽ പ്രയോജനം ഇന്ത്യക്കാർക്കായിരിക്കും. ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യത്തില്‍ ഉടലെടുക്കുന്ന തൊഴിലുകളില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുതലായിരിക്കുമെന്നാണ് കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

ദക്ഷിണാഫ്രിക്കയിൽ ബിസിനസ് നടത്തുന്ന കമ്പനികൾ

ദക്ഷിണാഫ്രിക്കയിൽ ബിസിനസ് നടത്തുന്ന കമ്പനികൾ

താഴെ പറയുന്ന കമ്പനികളാണ് ദക്ഷിണാഫ്രിക്കന്‍ ബിസിനസ് രം​ഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്നത്.

  • വിപ്രോ
  • കോള്‍ ഇന്ത്യ
  • സിപ്ല
  • ജിന്‍ഡാല്‍ സ്റ്റീല്‍
  • പവര്‍
  • മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ഉഭയകക്ഷി വ്യാപാരം

ഉഭയകക്ഷി വ്യാപാരം

2015 -16 ല്‍ 9.5 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള കയറ്റുമതിയും വലിയ തോതില്‍ കഴിഞ്ഞ കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിങ് കുറയൽ, പോളിസി അനിശ്ചിതത്വം, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം, എക്സ്ചേഞ്ച് റേറ്റ് വ്യതിയാനങ്ങൾ തുടങ്ങിയവയാണ് ഇടക്കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകാതിരുന്നതിന് കാരണം.

കയറ്റുമതി

കയറ്റുമതി

വാഹന ഘടകങ്ങൾ, ട്രാൻസ്പോർട്ട് ഉപകരണങ്ങൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് ഗുഡ്സ്, പാദരക്ഷ, രാസവസ്തുക്കൾ, ടെക്സ്റ്റൈൽസ്, അരി തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് പ്രധാനമായും ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

മരുന്നു വില കുറഞ്ഞു

മരുന്നു വില കുറഞ്ഞു

ആരോഗ്യ മേഖലയിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ റാൻബാക്സിയും സിപ്ലയും കടന്നു വന്നതോടെ ദക്ഷിണാഫ്രിക്കയിലെ ആന്റി റിട്രവൈറൽ മരുന്നുകളുടെ വിലയിൽ വൻ കുറവുണ്ടായി. കൂടാതെ ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാനും ഇതുവഴി സാധിച്ചു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷാ രം​ഗം, തൊഴിൽ സൃഷ്ടിക്കൽ, കാർഷിക പ്രോജക്ടുകൾ, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ സുസ്ഥിര വികസനത്തിനായി ഇന്ത്യൻ കമ്പനികൾ പ്രയത്നിക്കാറുണ്ടെന്ന് ബിഡബ്ല്യൂസി സൗത്ത് ആഫ്രിക്കയുടെ സീനിയർ റീജിയണൽ പാർട്ട്നറും സിഇഒയുമായ ഡയൺ ഷാങ്കോ പറഞ്ഞു.

malayalam.goodreturns.in

English summary

Indian Companies Create 18,000 Jobs In South Africa

As many as 140 Indian companies with operations in South Africa have invested more than $ 4 billion and created 18,000 direct jobs, according to a report released by CII-PwC.
Story first published: Saturday, May 12, 2018, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X