ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്.
ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. ഈ മേഖലകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകാനിടയുള്ള തൊഴിലവസരങ്ങളുടെ കണക്കുകളാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മാധ്യമ മേഖലയുടെ വളർച്ച
ഇന്ത്യൻ മാധ്യമങ്ങളും വിനോദമേഖലയും ഇക്കാലയളവിൽ ശക്തമായ വളർച്ചയാണ് നേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ പ്രതിഭാശാലികളായ ഉദ്യോഗാർത്ഥികളെയും വിദഗ്ധരെയും ആവശ്യമാണ്. അധിക ചെലവുകൾ ഇല്ലാതെ തന്നെ ഈ മേഖലയിൽ 40 ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയും.
സാങ്കേതിക വിദ്യയുടെ വളർച്ച
സാങ്കേതിക വിദ്യയുടെ വളർച്ചയാണ് ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന മറ്റൊരു പ്രധാന ഘടകം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ മാധ്യമ സ്ഥാപനങ്ങൾ ഉടലെടുക്കുകയും ജീവനക്കാരുടെ ആവശ്യം വർദ്ധിക്കുകയും ചെയ്യും. മികച്ച ഭാഷാ ശുദ്ധി, ആശയ വിനിമയ പാടവം, എഴുത്ത്, അവതരണ മികവ്, സാങ്കേതിക വിദ്യയിലുള്ള മികവ് എന്നിവ ഈ മേഖലയിലെ ജോലിയ്ക്ക് അത്യാവശ്യമാണ്.
സിഐഐ-ബിസിജി റിപ്പോർട്ട്
സിഐഐ-ബിസിജി റിപ്പോർട്ടനുസരിച്ച്, 2022ൽ മീഡിയ വ്യവസായ തൊഴിൽ ശക്തി കുതിച്ചുയരുമത്രേ. സാങ്കേതികവിദ്യ, ഡാറ്റാ വിശകലനങ്ങൾ, ഘടനാപരമായ മാറ്റങ്ങൾ എന്നിവയെല്ലാം പ്രധാന മാറ്റങ്ങൾക്ക് വഴിതെളിക്കും. പുതിയ തൊഴിൽ സാധ്യതകളും ഇതുവഴി ഉടലെടുക്കും.
12 ശതമാനം വളർച്ച
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 മുതൽ 12 ശതമാനം വളർച്ച ഈ മേഖല പ്രതീക്ഷിക്കുന്നുണ്ട്. ഇത് സ്വാഭാവികമായും ജോലി സാധ്യതകൾ വർദ്ധിപ്പിക്കും. ഇന്ത്യയുടെ സമ്പദ്ഘടനയെ പരോക്ഷമായും പ്രത്യക്ഷമായും മാധ്യമ വിനോദ വ്യവസായങ്ങൾ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുടെ ജിഡിപിയ്ക്ക് 2.8 ശതമാനം സംഭാവന നൽകുന്നതും വിനോദ, മാധ്യമ മേഖലകളാണെന്നാണ് റിപ്പോർട്ട്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications