ലോക പ്രശസ്തരായ ഈ നേതാക്കളുടെ വാർഷിക ശമ്പളം എത്രയാണെന്ന് പരിശോധിക്കാം.
ചില ലോക നേതാക്കൾ ഒരോ വർഷവുമുണ്ടാക്കുന്ന കാശ് എത്രയാണെന്ന് അറിയണ്ടേ? ലോക പ്രശസ്തരായ ഈ നേതാക്കളുടെ വാർഷിക ശമ്പളം എത്രയാണെന്ന് പരിശോധിക്കാം.
വ്ളാഡിമർ പുടിൻ
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ തന്നെ തന്റെ വാർഷിക ശമ്പളം വെളിപ്പെടുത്തിയിരുന്നു. 302,000 ഡോളറാണ് ഓരോ വർഷവും പുടിന് ശമ്പളമായി ലഭിക്കുന്നത്.
തെരേസ മെയ്
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ ശമ്പളം സംബന്ധിച്ച ചില ചർച്ചകൾ കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം, തെരേസ മെയുടെ വാർഷിക ശമ്പളം 202,769 ഡോളറാണ്. വർഷം 397,000 ഡോളർ ചെലവു വരുന്ന ഔദ്യോഗിക വസതിയിലാണ് തെരേസ മെയുടെ താമസം.
ഡൊണാൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ തന്റെ ശമ്പളം വിവിധ ഫെഡറൽ ഏജൻസികൾക്ക് നൽകാമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു. പ്രസിഡന്റായാൽ താൻ ശമ്പളം വാങ്ങില്ലെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ ട്രംപിന്റെ വാഗ്ദാനം. എന്നാൽ യുഎസ് നിയമം അനുസരിച്ചു പ്രസിഡന്റ് ശമ്പളം വാങ്ങിയേ പറ്റൂ. 569,000 ഡോളറാണ് ട്രംപിന്റെ വാർഷിക ശമ്പളം. ശമ്പളത്തിൽ നിന്ന് ട്രംപ് സംഭാവനകളും നടത്തുന്നുണ്ട്.
ലീ സൈൻ ലൂങ്
സിങ്കപ്പൂർ പ്രധാനമന്ത്രിയായ ലീ സൈൻ ലൂങിന്റെ വാർഷിക ശമ്പളം 2.2 മില്യൺ ഡോളർ ആണ്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ മാസ ശമ്പളം 147,000 ഡോളറാണ്. സിംഗപ്പൂരിലെ ഓരോ പൗരനും ലഭിക്കുന്ന മിനിമം ശമ്പളം പ്രതിമാസം 1,000 ഡോളറാണ്.
അലൈൻ ബെർസെറ്റ്
സ്വിസ് കോൺഫെഡറേഷന്റെ നിലവിലെ പ്രസിഡന്റായ ബെർസറ്റിന്റെ വാർഷിക ശമ്പളം 480,000 ഡോളറാണ്. സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റിന്റെ കാലാവധി ഒരു വർഷത്തേക്കാണ്. 2017ൽ ശമ്പളം 452,565 ഡോളറായിരുന്നു.
ജസ്റ്റിൻ ട്രൂഡൗ
കാനഡയുടെ പ്രധാനമന്ത്രിയ്ക്ക് ഒന്നല്ല, രണ്ടു ശമ്പളമാണ് ലഭിക്കുക. പ്രധാനമന്ത്രിയുടെ ശമ്പളത്തിന് പുറമേ പാർലമെന്റംഗം എന്ന നിലയിലും ശമ്പളം ലഭിക്കും. ഇത് രണ്ടും കൂടി ചേർന്ന് രണ്ട് വർഷം മുമ്പ് 170,400 ഡോളറായിരുന്നു ശമ്പളം. എന്നാൽ 2017 ഏപ്രിലിൽ ഇത് 172,700 ഡോളറായി ഉയർത്തി. ഇതനുസരിച്ച് നിലവിലെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡൗക്ക് ലഭിക്കുന്ന വാർഷിക ശമ്പളം 345,400 ഡോളറാണ്. ഇത് കൂടാതെ രണ്ട് ഔദ്യോഗിക വസതികൾ, ഒരു ആഡംബര കാർ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
