ഫ്ളിപ്പ്കാർട്ടിലെ ആദ്യ ജോലിക്കാരൻ ആരാണെന്ന് അറിയാമോ? തമിഴ്നാട് സ്വദേശിയായ അംബുർ ഇയ്യപ്പ.
ഫ്ളിപ്പ്കാർട്ടിലെ ആദ്യ ജോലിക്കാരൻ ആരാണെന്ന് അറിയാമോ? തമിഴ്നാട് സ്വദേശിയായ അംബുർ ഇയ്യപ്പ. 12 വർഷങ്ങൾക്ക് മുമ്പ് ഒരു ലോക്കൽ ഡെലിവറി മാനേജരായാണ് അംബുർ ഫ്ലിപ്കാർട്ടിൽ തന്റെ ജോലി തുടങ്ങിയത്. ഇന്ന് കോടീശ്വരനാണ് ഇയ്യപ്പ.
സ്വദേശം
തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലുള്ള അംബുർ നഗരത്തിലാണ് ഇയ്യപ്പ വളർന്നത്. പ്രീ ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഒരു ഡിപ്ലോമ കോഴ്സ് ചെയ്യുന്നതിനായി ഹൊസൂറിൽ എത്തി. പഠനത്തിന് ശേഷം ഒരു കൊറിയർ കമ്പനിയിൽ ലോക്കൽ ഡെലിവറി മാനേജരായി ജോലിയിൽ പ്രവേശിച്ചു. ബംഗളൂരുവിലായിരുന്നു ജോലി.
ആദ്യ ജോലി ഉപേക്ഷിച്ചു
നാലു വർഷം അതേ കമ്പനിയിൽ ജോലി ചെയ്ത ഇയ്യപ്പ പിന്നീട് മൂന്ന് മാസത്തെ ഒരു കോഴ്സ് ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ച്. പഠനം പൂർത്തിയാക്കി തിരിച്ചെത്തയപ്പോൾ കൊറിയർ കമ്പനി ജോലി നിരസിച്ചു.
ഫ്ലിപ്കാർട്ടിലെ തുടക്കം
ആദ്യ കമ്പനിയിൽ ജോലി ചെയ്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലിപ്കാർട്ടിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. അങ്ങനെ ഫ്ളപ്കാർട്ട് ഓഫീസിലേക്ക് കയറി ചെന്ന ഇയ്യപ്പ യുവ സംരംഭകരായ സച്ചിൻ ബൻസാലിനെയും ബിന്നി ബൻസാലിനെയും കണ്ടു, സംസാരിച്ചു, ഫ്ലിപ്കാർട്ടിലെ ആദ്യ ജീവനക്കാരനായി മാറി.
ഓഫർ ലെറ്റർ
ഇയ്യപ്പന് ഫ്ലിപ്കാർട്ടിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചത് ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷമാണ്. കാരണം അന്ന് ഓഫർ ലെറ്ററും മറ്റും നൽകാൻ കമ്പനിയിൽ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ഒന്നും ഉണ്ടായിരുന്നില്ല.
ആദ്യ ശമ്പളം
ഇയ്യപ്പയുടെ ആദ്യ ശമ്പളം വെറും 8,000 രൂപയിൽ താഴെയായിരുന്നു. എന്നാൽ, കമ്പനിയുടെ ഓഹരിയിൽ പങ്കാളിത്തം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കമ്പനിയുടെ ഓഹരി വില ഉയർന്നതിനൊപ്പം ഇയ്യപ്പയ്ക്ക് ലഭിച്ച ഓഹരികളും ഉയർന്നു.
ഇന്നത്തെ ശമ്പളം
ഇന്ന് ഫ്ലിപ്കാർട്ടിലെ അസോസിയേറ്റ് ഡയറക്ടർമാരിലൊരാളാണ് ഇയ്യപ്പ. 6 ലക്ഷം രൂപയാണ് ഇന്ന് ഇദ്ദേഹത്തിന്റെ മാസ ശമ്പളം.
ലളിതം ജീവിതം
ഭാര്യ, അമ്മ, മുത്തശ്ശി എന്നിവർക്കൊപ്പം മുമ്പ് ജീവിച്ചിരുന്ന അതേ വീട്ടിൽ തന്നെയാണ് ഇയ്യപ്പ ഇന്നും താമസിക്കുന്നത്. ജോലി സ്ഥലത്തേയ്ക്ക് നടന്ന് പോയിരുന്ന ഇദ്ദേഹം ഇന്ന് ഒരു സുസുക്കി ആക്സസ് സ്കൂട്ടറിനാണ് പോകുന്നതെന്ന് മാത്രം. ഇതുവരെ സ്വന്തമായി ഒരു കാറു പോലും വാങ്ങിയിട്ടില്ല.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
