ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളുടെ ലിസ്റ്റുമായി മെൽബൺ ആസ്ഥാനമായുള്ള മൾട്ടിമോഡൽ ട്രാവൽ പ്ലാനിംഗ് സൈറ്റ് റോം 2 റിയോ രംഗത്ത്.
ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ വളരെ വിരളമാകും. എന്നാൽ ഇതാ സുവർണാവസരം, ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളുടെ ലിസ്റ്റുമായി മെൽബൺ ആസ്ഥാനമായുള്ള മൾട്ടിമോഡൽ ട്രാവൽ പ്ലാനിംഗ് സൈറ്റ് റോം 2 റിയോ രംഗത്ത്. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ 10 വിമാനങ്ങളുടെ ലിസ്റ്റാണ് സൈറ്റ് പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ രണ്ട് ഇന്ത്യൻ വിമാനക്കമ്പനികളുമുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനികൾ.
എയർ ഏഷ്യ എക്സ്
മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യ എക്സ് ആണ് ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാന സർവ്വീസ് നടത്തുന്നത്. എയർ ഏഷ്യയുടെ സഹോദര സ്ഥാപനമാണ് എയർ ഏഷ്യ എക്സ്.
എയർ ഇന്ത്യ എക്സ്പ്രെസ്
ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രെസ് ആണ് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ വിമാനം. എയർ ഇന്ത്യയുടെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രെസിന്റെ ഹെഡ്ക്വാർട്ടേഴ്സ് കൊച്ചിയിലാണ്. ഏഷ്യയിലും മിഡിൽ ഈസ്റ്റിലുമായി ആഴ്ച്ചയിൽ ഏകദേശം 550 സർവ്വീസുകളാണ് കമ്പനി നടത്തുന്നത്.
ഇന്തോനേഷ്യ എയർ ഏഷ്യ
ഇന്തോനേഷ്യ ആസ്ഥാനമായ ഇന്തോനേഷ്യ എയർ ഏഷ്യയാണ് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനി.
പ്രിമേറ എയർ
ഐസ് ലാൻഡ് ആസ്ഥാനമായ പ്രിമേറ എയർ വിമാന കമ്പനിയ്ക്കാണ് നാലാം സ്ഥാനം. വൌ എയർ ആണ് പ്രിമേറയുട മുഖ്യ എതിരാളി.
ഇൻഡിഗോ എയർലൈൻസ്
നിരവധി വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസിനാണ് അഞ്ചാം സ്ഥാനം. ലോകത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും താങ്ങാവുന്ന നിരക്കാണ് ഇൻഡിഗോയുടേത്.
എത്തിഹാദ് എയർലൈൻസ്
യുഎഇയിലെ രണ്ടാമത്തെ വലിയ എയർലൈനായ എത്തിഹാദിന് റാങ്കിംഗിൽ ആറാം സ്ഥാനമാണുള്ളത്. ഏഷ്യൻ രാജ്യങ്ങളിലാണ് വിമാന ടിക്കറ്റ് നിരക്ക് വളരെ കുറവുള്ളത്.
റിയാനേർ
ഐറിഷ് വിമാനക്കമ്പനിയായ റിയാനേറും കുറഞ്ഞ ചെലവുള്ള കാരിയറാണ്. 2014 ൽ ലോകത്തിലെ ഏറ്റവും അധികം വിമാനസർവീസുകളുകൾ നടത്തിയ കമ്പനിയും ഇതാണ്. യൂറോപ്പ്യൻ യാത്രകൾക്കാണ് ആളുകൾ ഈ വിമാനത്തെ കൂടുതലും ആശ്രയിക്കുന്നത്.
ക്വാന്തസ്
ഓസ്ട്രേലിയൻ എയർലൈനായ ക്വാന്തസ് എട്ടാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴക്കമുള്ള വിമാന കമ്പനി കൂടിയാണിത്.
വൗ എയർ
ഐസ് ലാൻഡിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയായ വൗ എയർ ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്താണുള്ളത്. ഡൽഹിയിൽ നിന്ന് സർവ്വീസ് ആരംഭിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ഡിസംബറിൽ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം.
വിർജിൻ ഓസ്ട്രേലിയ
വിർജിൻ ഓസ്ട്രേലിയയാണ് പട്ടികയിൽ പത്താം സ്ഥാനത്ത്. ഓസ്ട്രേലിയയാണ് കമ്പനിയുടെ ആസ്ഥാനം.
എയർ ഇന്ത്യയും ജെറ്റ് എയർവെയ്സും
ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉൾപ്പെട്ടില്ലെങ്കിലും ഇന്ത്യയുടെ എയർ ഇന്ത്യയും ജെറ്റ് എയർവെയ്സും തൊട്ടുപിന്നിൽ തന്നെയുണ്ട്. ജെറ്റ് എയർവെയ്സിന് 12-ാം സ്ഥാനവും എയർ ഇന്ത്യയ്ക്ക് 13-ാം സ്ഥാനവുമാണുള്ളത്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
