വയസ്സ് 30 ആയോ, ഇനിയെങ്കിലും കാശുണ്ടാക്കണ്ടേ? ചില വഴികളിതാ...

മുപ്പതുകളിലാണെങ്കില്‍ തീ‍‌ർച്ചയായും നിങ്ങൾക്ക് ഈ അഞ്ച് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ മുപ്പതുകളിലാണോ? എങ്കിള്‍ നിങ്ങള്‍ക്കു ചെയ്യാനൊരുപാടുണ്ട്. മുതിര്‍ന്നവരെയപേക്ഷിച്ച് റിസ്‌കെടുക്കാന്‍ ഏറ്റവും അനുയോജ്യ‍ർ നിങ്ങളാണ്. മുപ്പതുകളിലാണെങ്കില്‍ തീ‍‌ർച്ചയായും നിങ്ങൾക്ക് ഈ അഞ്ച് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ സമ്പാദ്യം വ‍ർദ്ധിപ്പിക്കും.

ഡീമാറ്റ് അക്കൗണ്ട്

ഡീമാറ്റ് അക്കൗണ്ട്

മുപ്പതുകളാണ് ഓഹരികളില്‍ നിക്ഷേപിച്ചു തുടങ്ങാനുള്ള ശരിയായ സമയം. ദീര്‍ഘകാലത്തേക്ക് വരുമാനം നേടിത്തരാന്‍ ഇതു സഹായിക്കും. നിങ്ങള്‍ക്ക് 32-33 വയസാണെങ്കില്‍ ബ്ലൂ ചിപ് ഓഹരികള്‍ വാങ്ങി 10-15 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വരുമാനം നേടാം. ഓഹരികളുടെ ടാക്‌സ് ഫ്രീ ഡിവിഡെന്റും മൂലധനത്തിന്മേലുള്ള ദീര്‍ഘകാല ലാഭവും ആകര്‍ഷണങ്ങളാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

ഈ സാധ്യത നിങ്ങളൊരിക്കലും നഷ്ടമാക്കരുത്. മുപ്പതുകളില്‍ പിഎഫ് മികച്ച ഒരു നിക്ഷേപ മാര്‍ഗമാണ്. ഇരട്ട നികുതി ആനുകൂല്യവും ആദായനികുതി നിയമം സെക്ഷന്‍ 80സി അനുസരിച്ച് പലിശമേലുള്ള നികുതിയിളവുമാണ് പിഎഫിന്റെ മേന്മകള്‍.

സുകന്യ സമൃതി യോജന

സുകന്യ സമൃതി യോജന

നിങ്ങളൊരു പെണ്‍കുഞ്ഞിന്റെ അച്ഛനാണെങ്കില്‍ തീ‍ർച്ചയായും മുപ്പതുകളില്‍ നിങ്ങള്‍ക്കീ അക്കൌണ്ട് ഉണ്ടായിരിക്കണം. രാജ്യത്തെ മികച്ച നിക്ഷേപങ്ങളില്‍ ഒന്നാണ് സുകന്യ സമൃതി യോജന. ജൂണ്‍ വരെ പലിശ നിരക്ക് 8.6 ശതമാണ്. ഗവണ്മെന്റ് അതിനുശേഷം നിരക്ക് പരിശോധിക്കും. സെക്ഷന്‍ 80 സി അനുസരിച്ച് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലെ പലിശക്ക് നികുതിയിളവ് ബാധകമാണ്.

യുലിപ്‌സ് (ULIPS)

യുലിപ്‌സ് (ULIPS)

നികുതിയിളവ് നേടാന്‍ സഹായിക്കുന്ന മറ്റൊരു അക്കൌണ്ടാണ് യുണിറ്റ് ലിങ്ക്ഡ് ഇൻഷുറന്‍സ് പ്ലാനുകള്‍. ഇൻഷുറന്‍സ് പരിരക്ഷയോടൊപ്പം സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിക്ഷേപിച്ചാല്‍ മികച്ച ആദായം ലഭിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ആദായം നികുതിരഹിതവും ആയിരിക്കും. വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ പ്രീമിയം അടക്കുകയാണെങ്കില്‍ പത്ത് ലക്ഷത്തിന്റെ ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.

മ്യൂച്ച്വല്‍ഫണ്ടുകള്‍

മ്യൂച്ച്വല്‍ഫണ്ടുകള്‍

മുപ്പതുകളിലുള്ള ഒരു വ്യക്തി എന്തായാലും മ്യൂച്ച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കണം. റിസ്‌കിന്റെ തോത് അനുസരിച്ച് നിക്ഷേപങ്ങളും വ്യത്യാസപ്പെടാം. മൂന്ന് തൊട്ട് അഞ്ച് വ‍ർഷത്തേക്ക് നിക്ഷേപം നടത്താന്‍ കഴിഞ്ഞാല്‍ മികച്ച വരവ് പ്രതീക്ഷിക്കാം.

malayalam.goodreturns.in

English summary

5 Accounts You Should Have in The Age of 30

It’s always wise to start saving early in life. Usually, one starts one’s career from the age of 25 after completing higher education. The tendency after earning the monthly salary is to splurge and fulfil one desires and wishes.
Story first published: Friday, June 15, 2018, 10:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X