സ്വന്തം അധ്വാനത്തിലൂടെ കാശുകാരനാകുന്ന ഒരാളുടെ സമ്പത്ത് വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല.
സ്വന്തം അധ്വാനത്തിലൂടെ കാശുകാരനാകുന്ന ഒരാളുടെ സമ്പത്ത് വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. അതിന് പിന്നിൽ ഏറെ കഷ്ട്ടപ്പാടുകളും കൃത്യമായ ജീവിത ശൈലിയുമൊക്കെയുണ്ടാകും. സമ്പന്നരാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ.
സേവിംഗ്സ് അക്കൌണ്ട്
നിങ്ങളുടെ സാലറി അക്കൌണ്ടിൽ നിന്നോ കറന്റ് അക്കൌണ്ടിൽ നിന്നോ ഓരോ മാസവും ഓട്ടോമാറ്റിക് ആയി മിച്ചമുള്ള പണം സേവിംഗ്സ് അക്കൌണ്ടിലേയ്ക്ക് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം എപ്പോഴും ഉപയോഗിക്കുന്ന അക്കൌണ്ടിൽ പണം കിടന്നാൽ അത് ചെലവായി പോകാനുള്ള സാധ്യത കൂടുതലാണ്.
ബന്ധങ്ങൾ നിലനിർത്തുക
ജീവിത വിജയം കൈവരിച്ച ഒരാളുമായി നല്ല ബന്ധം നിലനിർത്തുന്നത് നിങ്ങൾക്ക് പ്രചോദനമാകും. നിങ്ങളുടെ ലക്ഷ്യങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്ന ആളുകളെ കണ്ടെത്തുക. ചുറ്റുമുള്ളവരിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്
ദിവസവും 20 മിനിട്ട് മാറ്റി വയ്ക്കുക
സ്വയം മെച്ചപ്പെടുത്താൻ സമയം കണ്ടെത്തുക. പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ ദിവസവും 20 മിനിട്ട് സമയം എങ്കിലും കണ്ടെത്തുക. നിങ്ങൾക്ക് അപരിചിതമായ എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് വായിക്കുന്നതോ ചില ക്ലാലുകളിൽ പങ്കെടുക്കുന്നതോ ഒക്കെ ഇതിൽപ്പെടും. സ്വന്തം കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണിത്. ഇതുവഴി കൂടുതൽ അവസരങ്ങളും കൂടുതൽ പണവും നിങ്ങളെ തേടിയെത്തും.
മിതത്വം പാലിക്കുക
പണം ചെലവാക്കുന്നതിൽ മിതത്വം പാലിക്കുക. പണം എങ്ങനെ ചെലവാക്കണമെന്നും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും എങ്ങനെ എത്രമാത്രം വാങ്ങണമെന്നും ബോധ്യമുണ്ടായിരിക്കണം. കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വാങ്ങാനാണ് ശ്രദ്ധിക്കേണ്ടത്. അനാവശ്യമായി ഷോപ്പിംഗിനും മറ്റും പണം ചെലവാക്കരുത്.
വിലയിരുത്തൽ
ഓരോ മാസത്തെയും ചെലവുകളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തുക. ഇത് നിങ്ങളുടെ അനാവശ്യ ചെലവുകൾ കണ്ടെത്തുന്നതിനും അവ ഒഴിവാക്കാനും സഹായിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications