ഒരു ലക്ഷം രൂപയ്ക്ക് തുടങ്ങാവുന്ന ഉ​ഗ്രൻ ബിസിനസുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം നേടാവുന്ന ബിസിനസുകളാണ് തുടക്കക്കാരായ പല സംരംഭകരും തിരയുന്നത്. എന്നാൽ ഇതാ വെറും ഒരു ലക്ഷം രൂപയ്ക്ക് തുടങ്ങാവുന്ന ചില ഉ​ഗ്രൻ ബിസിനസുകൾ.

 

ഡ്രൈവിം​ഗ് സ്കൂൾ

ഡ്രൈവിം​ഗ് സ്കൂൾ

ഡ്രൈവിം​ഗ് ഇന്ന് എല്ലാവരും പഠിക്കുന്ന ഒരു കാര്യമാണ്. കാരണം ഡ്രൈവിം​ഗ് അറിഞ്ഞിരിക്കുക എന്നത് ദൈനംദിന ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇത്തരത്തിൽ ഒരു സേവനം ആരംഭിക്കുന്നതിന് കൂടുതൽ പണം ചെലവാക്കേണ്ട കാര്യമില്ല. കൂടുതൽ വിപുലീകരിക്കാൻ പറ്റുന്ന ഒരു ബിസിനസ് കൂടിയാണിത്.

ഹോബി ക്ലാസുകൾ

ഹോബി ക്ലാസുകൾ

കുക്കിം​ഗ്, പാട്ട്, നൃത്തം, പെയിന്റിം​ഗ് തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള ഒരു ക്ലാസ് ആരംഭിക്കുന്നതിനും ഒരു ലക്ഷത്തിൽ താഴെ മാത്രമേ ചെലവ് വരൂ. നിങ്ങളുടെ ക്ലാസിന്റെ മികവ് അനുസരിച്ച് കൂടുതൽ പേര് അം​ഗങ്ങളാകുകയും കൂടുതൽ പണം സമ്പാദിക്കുകയും ചെയ്യാം. കെട്ടിട വാടക മാത്രമേ നിങ്ങൾക്ക് ചെലവ് വരൂ. സ്വന്തം വീട്ടിൽ തന്നെയാണ് ക്ലാസുകൾ ആരംഭിക്കുന്നതെങ്കിൽ അതിന്റെയും ആവശ്യമില്ല.

ഡേ കെയർ

ഡേ കെയർ

ജോലിയ്ക്ക് പോകുന്ന മാതാപിതാക്കൾ മക്കളെ ഡേ കെയറുകളിലാക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. വളരെ ചെലവ് കുറഞ്ഞ ഒരു ബിസിനസാണിത്. കുട്ടികളുമായി നന്നായി ഇടപഴകുന്ന ആളുകൾക്ക് പറ്റിയ ബിസിനസാണിത്. കുട്ടികൾക്ക് ആവശ്യമായ കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, ഭക്ഷണം തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിന് മാത്രമാണ് പണം ചെലവാക്കേണ്ടത്.

സലൂൺ, ബ്യൂട്ടിപാ‍ർല‍ർ

സലൂൺ, ബ്യൂട്ടിപാ‍ർല‍ർ

സലൂൺ അല്ലെങ്കിൽ ബ്യൂട്ടിപാ‍ർല‍ർ എന്നതും മികച്ച ഒരു ബിസിനസ് ആശയമാണ്. നിങ്ങളുടെ സേവനം മികച്ചതാണെങ്കിൽ ആളുകൾ നിങ്ങളെ തേടിയെത്തും. അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനുള്ള ഉപകരണങ്ങൾക്കും സജ്ജീകരണങ്ങളും കുറഞ്ഞത് ഒരു ലക്ഷം രൂപ മുതൽ മുടക്ക് വരും. കൂടുതൽ ആർഭാടമായ ബിസിനസിന് കൂടുതൽ പണം മുടക്കേണ്ടി വരും.

ട്യൂഷൻ സെന്റ‍ർ

ട്യൂഷൻ സെന്റ‍ർ

ട്യൂഷൻ സെന്ററുകൾ ആരംഭിക്കുന്നതിനും കൂടുതൽ പണത്തിന്റെ ആവശ്യമില്ല. നിങ്ങൾ നന്നായി പഠിപ്പിക്കാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ നിങ്ങളെ തേടി ധാരാളം വിദ്യാ‍ർത്ഥികളെത്തും. സ്വന്തം വീട്ടിൽ തന്നെ സെന്ററുകൾ ആരംഭിക്കുന്നവരും നിരവധിയാണ്. വിദ്യാ‍ർത്ഥികളുടെ എണ്ണം കൂടിയാൽ മറ്റൊരു കെട്ടിടത്തിലേയ്ക്ക് സേവനം മാറ്റാവുന്നതാണ്.

കൊറിയർ സ‍ർവ്വീസ്

കൊറിയർ സ‍ർവ്വീസ്

കൊറിയർ സ‍ർവ്വീസ് പരമ്പരാഗത ബിസിനസ് ആശയങ്ങളിൽ ഒന്നാണ്. എങ്കിൽ കൂടി കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ഒരു ബിസിനസാണിത്.

സ്പോർട്സ് കോച്ചിംഗ്

സ്പോർട്സ് കോച്ചിംഗ്

സ്പോർട്സ് കോച്ചിംഗ് ക്ലാസുകൾ തേടിയെത്തുന്ന കുട്ടികളും നിരവധിയാണ്. നിങ്ങൾ മികച്ച ഒരു കായിക പരിശീലകനാണെങ്കിൽ നിങ്ങൾക്ക് ഈസിയായി ഒരു കോച്ചിം​ഗ് ക്ലാസ് ആരംഭിക്കാം. പരിശീലന ഉപകരണങ്ങൾ വാങ്ങുന്നതിന് തുടക്കത്തിൽ കുറച്ച് പണം മുടക്കേണ്ടി വരും. എങ്കിലും ഒരു ലക്ഷം രൂപയിൽ താഴെയുള്ള ചെലവ് പ്രതീക്ഷിച്ചാൽ മതി.

കാ‍ർ റിപ്പയറിം​ഗ്

കാ‍ർ റിപ്പയറിം​ഗ്

വാഹന റിപ്പയറിം​ഗ് ബിസിനസ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് ആ മേഖലയിൽ പ്രാവീണ്യം കൂടിയുണ്ടായിരിക്കണം. ബിസിനസ് തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ ഉപകരണങ്ങൾ വാങ്ങണം. ഇതിന് ഏകദേശം ഒരു ലക്ഷം രൂപയേ ചെലവാകൂ. കൂടാതെ റിപ്പറിം​ഗ് നടത്തുന്നതിന് സ്ഥലം കൂടി കണ്ടെത്തണം.

malayalam.goodreturns.in

English summary

Businesses You Can Start With Just 1 Lakh In India

If entrepreneurship and self-employment have been your financial dreams, then a hobby or a passion can be converted into an advancing business venture, provided that you have the correct and accurate business funding and acumen.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X