സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കുവൈറ്റിലും പ്രവാസികളെ ഒഴിവാക്കുന്നു.
സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കുവൈറ്റിലും പ്രവാസികളെ ഒഴിവാക്കുന്നു. അടുത്തമാസം പൊതുമേഖലയിലെ 3140 വിദേശികൾക്ക് ജോലി നഷ്ട്ടപ്പെടുമെന്ന് സിവിൽ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.
മലയാളികൾക്കും പണി പോകും
ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടും. കുവൈത്ത് സിവിൽ സര്‍വീസ് കമ്മീഷനാണ് നടപടി പ്രഖ്യാപിച്ചത്. കുവൈറ്റിലെ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളിൽ 78,317 വിദേശികളാണ് ജോലി ചെയ്യുന്നത്.
യോഗ്യത പട്ടിക അടുത്തമാസം
സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ബിരുദ യോഗ്യതയുള്ള സ്വദേശികളുടെ പട്ടിക അടുത്ത മാസം പ്രഖ്യാപിക്കും. പാര്‍ലമെന്‍റിലെ സ്വദേശിവല്‍ക്കരണ സമിതിയുടെ പ്രത്യേക യോഗം ഞായറാഴ്ച നടക്കും. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വീസ് കമ്മീഷനില്‍ പേര് രജിസറ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 10,000 സ്വദേശി യുവാക്കളുടെ നിയമന കാര്യമാണ് യോഗത്തിലെ പ്രധാന അജണ്ട.
യോഗ്യതയുള്ളവർ കുറവ്
സെക്കൻഡറിയോ അതിന് താഴെ യോഗ്യതയുള്ളവരോ ആണ് അപേക്ഷകരിൽ അധികവും. കമ്മീഷനില്‍ പേര് റജിസറ്റര്‍ ചെയ്തെങ്കിലും യോഗ്യതക്കുറവ് കാരണം ഇവരെ ഇതുവരെ പരിഗണിച്ചിരുന്നില്ല. യോഗ്യതയ്ക്കനുസരിച്ച തസ്തികകളില്‍ നിയമനം നല്‍കി ഈ വിഭാഗത്തിന്‍റെ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സ്വദേശി വല്‍ക്കരണ സമിതി മേധാവി അറിയിച്ചു.
പ്രായോഗികമല്ല
കുവൈറ്റിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ 76 ശതമാനം ജീവനക്കാരും വിദേശികളാണ്. ആരോഗ്യ മന്ത്രാലയത്തിൽ 33,303 പ്രവാസികളും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 26,433 പ്രവാസികളും ജോലി ചെയ്യുന്നുണ്ട്. ഇത്രയും അധികം ആളുകൾക്ക് പകരം ജോലി നൽകാൻ വിദ്യാഭ്യാസ യോഗ്യരായ സ്വദേശികളുടെ എണ്ണം കുറവാണ്. അതിനാൽ നടപടി പ്രായോഗികമല്ലെന്ന വാർത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു.
30 വയസ്സിൽ താഴെയുള്ളവർക്ക് ജോലിയില്ല
30 വയസ്സിൽ താഴെയുള്ള പ്രവാസികൾക്കും ഇനി കുവൈറ്റിൽ ജോലി ലഭിക്കില്ല. ജൂലൈ മുതൽ ഇത് നടപ്പിലാക്കുമെന്നാണ് വിവരം. എന്നാൽ 30 വയസ്സിന് മുകളിലുള്ള വിദ്യാസമ്പന്നരും പ്രവൃത്തി പരിചയമുള്ളവർക്കും ജോലി ലഭിക്കും.
സെപ്റ്റംബറിൽ
സെപ്റ്റംബറിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 17,936ഓളം കുവൈറ്റി സ്വദേശികൾക്ക് ജോലി ലഭിക്കും. 22,000 പേരുടെ അപേക്ഷ ഇതുവരെ ലഭിച്ചു കഴിഞ്ഞു. അതിനാൽ വരും മാസങ്ങളിൽ നിരവധി പ്രവാസികൾക്ക് ജോലി നഷ്ട്ടപ്പെടും.
വിദേശികൾ അധികം
കുവൈറ്റിലെ ജനസംഖ്യ 4 മില്യൺ ആണ്. എന്നാൽ ഇതിൽ 3.1 മില്യണും വിദേശികളാണ്. ജനസംഖ്യയിൽ മൂന്നിലൊന്ന് ശതമാനം മാത്രമാണ് കുവൈറ്റികളുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
