ഇന്ത്യയിലെ 39 നഗരങ്ങളിൽ വീടുകളുടെ വിലയിൽ വൻ വർദ്ധനവ്.
വീട് വാങ്ങാൻ ഇനി ചെലവ് കൂടും. ഇന്ത്യയിലെ 39 നഗരങ്ങളിൽ വീടുകളുടെ വിലയിൽ വൻ വർദ്ധനവ്. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലാണ് വില കുതിച്ചുയർന്നിരിക്കുന്നത്.
വില ഏറ്റവും കൂടുതൽ
ലഖ്നൗവിൽ വീടുകളുടെ വിലയിൽ 9.4 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വില വർദ്ധിച്ചിരിക്കുന്നതും ലഖ്നൗവിലാണ്. 39 നഗരങ്ങളിൽ വില ഉയർന്നപ്പോൾ ഇന്ത്യയിലെ 10 നഗരങ്ങളിൽ വില കുറഞ്ഞിട്ടുമുണ്ട്. ഒരു നഗരത്തിൽ വിലയിൽ യാതൊരു മാറ്റവുമില്ല.
വില കൂടിയ നഗരങ്ങൾ
വില കൂടിയ പ്രധാന നഗരങ്ങളും വില വർദ്ധനവ് ശതമാനത്തിലും താഴെ കൊടുക്കുന്നു
- കൊൽക്കത്ത - 8.5%
- ഹൈദരാബാദ് - 5%
- മുംബൈ - 3.8%
- ഡൽഹി - 3.3%
- ബംഗളൂരു - 2.3%
- അഹമ്മദാബാദ് - 2.2%
- ചെന്നൈ - 0.7%
- ഇൻഡോർ - 7.1%
- താനെ - 6.5%
- ചണ്ഡീഗഡ് 6.4%
- തിരുവനന്തപുരം - 0.7%
- ഡെറാഡൂൺ - 2.6%
- കൊച്ചി - 2.4%
- നാഗ്പുർ - 2.4%
- പൂനെ - 1.4%
- പാട്ന - 12.2%
- ഫരീദാബാദ് - 7.1%
- വഡോദര - 3.5%
- രാജ്കോട്ട് - 1.8%
- ഭോപ്പാൽ - 1.7%
- ഹൗറ - 1.7%
- മീററ്റ് - 0.8%
- നാസിക് - 0.8%
വില കുറഞ്ഞ നഗരങ്ങൾ
വീടിന് വില കുറഞ്ഞ നഗരങ്ങൾ താഴെ പറയുന്നവയാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജിഎസ്ടി
റിയല്‍ എസ്റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുമ്പ് വ്യക്തമാക്കിയിരുന്നു. നികുതിവെട്ടിപ്പ് ഏറ്റവും കൂടുതല്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും അതിനാലാണ് ഇതിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്നുമാണ് ജെയ്റ്റ്ലി വ്യക്തമാക്കിയത്.
വാങ്ങുന്നവർക്ക് ഗുണം
ഭൂമിയിടപാടിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമി വാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് കള്ളപ്പണത്തിന്റെ വരവ് വലിയ തോതില്‍ തടയാന്‍ സഹായിക്കുമത്രേ. 12 ശതമാനമെങ്കിലും ജിഎസ്ടി റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് മേൽ ചുമത്താനാണ് സാധ്യത.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications