ഇന്ത്യൻ വംശജനായ അക്ഷയ് റൂപരേലിയയാണ് യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ.
ഇന്ത്യൻ വംശജനായ അക്ഷയ് റൂപരേലിയയാണ് യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. 19-ാം വയസ്സിൽ അക്ഷയ് ഈ നേട്ടം കൈവരിച്ചത് എങ്ങനെയെന്ന് അറിയണ്ടേ?
കോളേജ് പഠനകാലം
കളിയും തമാശകളുമായി കോളേജ് കാലം അടിച്ചു പൊളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ സ്വന്തമായി ബിസിനസ് ആരംഭിക്കുകയും കോടീശ്വരനായി മാറുകയും ചെയ്തു അക്ഷയ്. ഒരു ഓൺലൈൻ എസ്റ്റേറ്റ് ഏജൻസി ബിസിനസ് സ്ഥാപനമാണ് അക്ഷയ് ഇക്കാലത്ത് ആരംഭിച്ചത്.
ഡോർസ്റ്റെപ്.യുകെ (doorstep.uk)
ഡോർസ്റ്റെപ്.യുകെ എന്നാണ് അക്ഷയ്‍യുടെ ബിസിനസ് സ്ഥാപനത്തിന്റെ പേര്. സ്ഥലവും വീടും മറ്റും വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടനിലക്കാരനാകുകയാണ് ഡോർസ്റ്റെപ്.യുകെ.
കോൾ സെന്ററിന്റെ സഹായം
പഠനം ഉഴപ്പിയല്ല അക്ഷയ് തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടു പോകുന്നത്. പഠന സമയത്ത് തന്റെ ക്ലൈന്റ്സിനെ ഡീൽ ചെയ്യാൽ ഒരു കോൾ സെന്ററിന് കരാർ നൽകിയിട്ടുണ്ട്. ക്ലാസില്ലാത്ത സമയങ്ങളിൽ അക്ഷയ് തന്നെ ഇടപാടുകാരുമായി ബന്ധപ്പെടും.
തുടക്കം കടം വാങ്ങി
ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയാണ് അക്ഷയ് തന്റെ വെബ്സൈറ്റ് ആരംഭിക്കുന്നത്. എന്നാൽ വെറും 16 മാസത്തിനുള്ളിൽ doorsteps.uk യുകെയിലെ 18-ാമത്തെ ഏറ്റവും വലിയ എസ്റ്റേറ്റ് ഏജൻസി ആയി മാറി. ഈ കാലയളവിൽ അക്ഷയ് 100 മില്യൺ പൗണ്ടിന്റെ വസ്തു വിൽപ്പന നടത്തി.
12 ജീവനക്കാർ
അക്ഷയ് റൂപരേലിയയ്ക്ക് കമ്പനിയുടെ നടത്തിപ്പിനായി ഇപ്പോൾ 12 ജീവനക്കാരാണുള്ളത്. ഏകദേശം 1,050ൽ അധികം വീടുകൾ തന്റെ വെബ്സൈറ്റിലൂടെ അക്ഷയ് വിൽപ്പന നടത്തി കഴിഞ്ഞു. ആഴ്ചയിലും ശരാശരി 30 വീടുകൾ വരെയാണ് ഇപ്പോൾ വിൽക്കുന്നത്. നോട്ടിംഗ് ഹില്ലിലെ 1.4 മില്യൺ പൗണ്ട് വില വരുന്ന വീടാണ് ഇതുവരെ വിറ്റതിൽ ഏറ്റവും വില കൂടിയ വീട്.
ബധിരരായ മാതാപിതാക്കൾ
ഇന്ത്യക്കാരായ കൗശികും ഭാര്യ രേണുകയുമാണ് അക്ഷയ്‍യുടെ മാതാപിതാക്കൾ. ഇരുവരും ബധിരരാണ്. കൗശിക് ഒരു കെയർ വർക്കും രേണുക ബധിരരായ കുട്ടികളുടെ അദ്ധ്യാപികയുമാണ്. മാതാപിതാക്കൾക്കായി അക്ഷയ് ആദ്യമായി വാങ്ങി നൽകിയത് ഒരു കാറാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രവും ഗണിതശാസ്ത്രവും പഠിക്കാൻ അക്ഷയ്‍യെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പഠനത്തിന് അൽപ്പ നാളത്തെ അവധി നൽകിയിരിക്കുകയാണ് അക്ഷയ് ഇപ്പോൾ. ബിസിനസിലാണ് ഇപ്പോൾ അക്ഷയ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
