മുകേഷ് അംബാനിയ്ക്ക് കഴിഞ്ഞ 10 വർഷമായി ഓരേ ശമ്പളം. 15 കോടി രൂപയാണ് കഴിഞ്ഞ 10 വർഷമായി മുകേഷ് അംബാനിയുടെ വാർഷിക ശമ്പളം.
ഇന്ത്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയ്ക്ക് കഴിഞ്ഞ 10 വർഷമായി ഓരേ ശമ്പളം. 15 കോടി രൂപയാണ് കഴിഞ്ഞ 10 വർഷമായി മുകേഷ് അംബാനിയുടെ വാർഷിക ശമ്പളം. കമ്പനി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാതൃകാപരം
മുകേഷ് അംബാനിയുടെ ഈ തീരുമാനം മാതൃകാപരമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 2008-09 സാമ്പത്തികവര്‍ഷം മുതല്‍ ഇതേ ശമ്പളമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ശമ്പളം, അലവൻസ്, വിരമിക്കൽ ആനുകൂല്യങ്ങൾ, കമ്മീഷൻ എന്നിവ ഉൾപ്പെടുന്നതാണ് മുകേഷ് അംബാനിയുടെ ശമ്പളം.
അംബാനിയേക്കാൾ ശമ്പളം ബന്ധുക്കൾക്ക്
ബന്ധുക്കളുള്‍പ്പെടെയുള്ള കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കെല്ലാം എല്ലാ വര്‍ഷവും ശമ്പളവര്‍ധനവ് നല്‍കാറുണ്ട്. കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരും മുകേഷ് അംബാനിയുടെ ബന്ധുക്കളുമായ നിഖില്‍ ആര് മേസ്വാനി, ഹിതാല്‍ ആര് മേസ്വാനി എന്നിവര്‍ക്ക് 19 കോടിയാണ് വാര്‍ഷിക ശമ്പളം.
ഇന്ത്യയിലെ ഏറ്റവും ധനികൻ
2018 മാർച്ചിൽ ഫോബ്സ് മാഗസിൽ പുറത്തുവിട്ട പട്ടികയിൽ അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 40.1 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
ലോകസമ്പന്നരുടെ പട്ടികയിലും
ലോകത്തിലെ 2,208 കോടീശ്വരന്മാരുടെ പട്ടികയിലും മുകേഷ് അംബാനി 19-ാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2017 ൽ 23.2 ബില്യൺ ഡോളറുമായി 33-ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. എന്നാൽ വെറും ഒരു വർഷത്തിനുള്ളിൽ 19-ാം സ്ഥാനത്തേയ്ക്കാണ് കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications