ബാംഗ്ലൂരിലെ ഏറ്റവും മികച്ച 10 സോഫ്റ്റ്‍വെയർ കമ്പനികൾ
ഐടി കമ്പനികളിലെ ഉയർന്ന ശമ്പളമുള്ള ജോലികൾ ഇന്നത്തെ യുവാക്കളുടെ സ്വപ്നമാണ്. എന്നാൽ ഇതാ ബാംഗ്ലൂരിലെ ഏറ്റവും മികച്ച 10 സോഫ്റ്റ്‍വെയർ കമ്പനികൾ താഴെ പറയുന്നവയാണ്.
ആക്സഞ്ചർ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡ്
1989 ലാണ് ആക്സഞ്ചർ സർവ്വീസസ് സ്ഥാപിച്ചത്. ഡബ്ലിൻ, അയർലണ്ട് എന്നിവിടങ്ങളാണ് ആക്സഞ്ചറിന്റെ ആസ്ഥാന കേന്ദ്രങ്ങൾ. ഗ്ലോബൽ മാനേജ്മെന്റ് കൺസൾട്ടിംഗ് ആൻഡ് പ്രൊഫഷണൽ സർവീസ് കമ്പനിയാണ് ആക്സഞ്ചർ. ബാംഗ്ലൂരിലെ ഏറ്റവും മികച്ച 10 സോഫ്റ്റ്വെയർ കമ്പനികളിലൊന്നാണിത്. കൺസൾട്ടിംഗ്, ഡിജിറ്റൽ, ടെക്നോളജി, സ്ട്രാറ്റജി, ഓപ്പറേഷൻ സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഡെൽ ഇഎംസി
ഡെൽ ഇഎംസി 1979 ൽ റിച്ചാർഡ് ഏഗൻ, റോജർ എന്നിവർ ചേർന്നാണ് സ്ഥാപിച്ചത്. അമേരിക്കയാണ് കമ്പനിയുടെ ആസ്ഥാനം. ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റാ സ്റ്റോറേറ്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിർച്ച്വലൈസേഷൻ, അനലിറ്റിക്സ് തുടങ്ങിയവ വിവരാണ് കമ്പനി വിൽക്കുന്നത്.
എഡ്‍വേർവ് സിസ്റ്റംസ് ലിമിറ്റഡ്
ഇൻഫോസിസിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എഡ്‍വേർവ് സിസ്റ്റംസ് ലിമിറ്റഡ്. പുത്തൻ സോഫ്റ്റവെയർ ഉത്പന്നങ്ങൾ വികസിപ്പിക്കുന്ന കമ്പനിയാണിത്. ബിസിനസ് ആപ്ലിക്കേഷൻ, ബാങ്കിംഗ് സൊല്യൂഷൻ, എന്റർപ്രൈസ് സൊല്യൂഷൻ എന്നീ സേവനങ്ങളാണ് എഡ്‍വേർവ് വാഗ്ദാനം ചെയ്യുന്നത്.
ഹണിവെൽ ടെക്നോളജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
1906ലാണ് കമ്പനി സ്ഥാപിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ജേഴ്സിയാണ് ആസ്ഥാനം. ഉപഭോക്തൃ, വാണിജ്യ ഉല്പന്നങ്ങൾ, എയറോസ്പേസ്, എൻജിനീയറിങ് സേവനങ്ങൾ എന്നിവയാണഅ ഹണിവെൽ നൽകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 10 സോഫ്റ്റ്വെയർ കമ്പനികളിലൊന്നാണിത്.
ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. കമ്പ്യൂട്ടർ ഹാർഡ്‍വെയർ, കൺസൾട്ടിംഗ്, ഐടി സേവനങ്ങൾ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബാങ്കിംഗ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ രംഗത്തും പ്രവർത്തിക്കുന്നുണ്ട്.
ഇൻഫോസിസ് ലിമിറ്റഡ്
ഇൻഫോസിസ് ലിമിറ്റഡ് 1981ൽ എൻ.ആർ. നാരായണമൂർത്തി, നന്ദൻ നിലേകനി എന്നിവർ ചേർന്നാണ് സ്ഥാപിച്ചത്. ബാംഗ്ലൂരാണ് കമ്പനിയുടെയും ആസ്ഥാനം. ഔട്ട്സോഴ്സിംഗ് സേവനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് കൺസൾട്ടിംഗ് എന്നിവ നൽകുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഒന്നാണിത്.
മൈൻഡ്ട്രീ ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും മികച്ച 10 സോഫ്റ്റവെയർ കമ്പനികളിലൊന്നാണ് മൈൻഡ് ട്രീ. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ഐടി സേവനങ്ങളും ഐടി കൺസൾട്ടിംഗ് സർവ്വീസുമാണ് നൽകുന്നത്. 1999ലാണ് കമ്പനി സ്ഥാപിച്ചത്.
എംഫസീസ് ലിമിറ്റഡ്
2000 ജൂണിൽ ജെറി റാവു, ജെറോൺ ടാസ് എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. ബാംഗ്ലൂർ തന്നെയാണ് കമ്പനിയുടെയും ആസ്ഥാനം. ആണ്. ഐ.ടി, ബിസിനസ് കൺസൾട്ടിംഗ്, ഔട്ട്സോഴ്സിംഗ് സേവനങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളുടെ വൈവിധ്യമാർന്ന സേവനമാണ് എംഫസി.
എസ്എപി ലാബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ബാംഗ്ലൂരിലെ ഏറ്റവും മികച്ച 10 സോഫ്റ്റ് വെയർ കമ്പനികളിലൊന്നാണ് എസ്എപി ലാബ്സ്. ഇആർപി, ഡിജിറ്റൽ കോർ, ഉപഭോക്തൃ ഇടപെടലുകൾ, ക്ലൗഡ് & ഡാറ്റ പ്ലാറ്റ്ഫോം, നെറ്റ്വർക്കിംഗ് തുടങ്ങിയവയാണ് കമ്പനിയുടെ സേവനങ്ങൾ.
വിപ്രോ ലിമിറ്റഡ്
വിപ്രോ ലിമിറ്റഡ് 1945ൽ അസിം പ്രേംജിയാണ് സ്ഥാപിച്ചത്. ബംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. ബിസിനസ് കൺസൾട്ടിംഗ്, ഐടി സേവനങ്ങൾ, ഡിജിറ്റൽ സ്ട്രാറ്റജി എന്നിവയാണ് വിപ്രോയുടെ പ്രധാന സേവനങ്ങൾ.
malayalam.goodreturns.in


Click it and Unblock the Notifications